Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപരമ്പരകളുടെ പരമ്പര,...

പരമ്പരകളുടെ പരമ്പര, ഇന്ത്യ ലങ്കയെയും മുക്കി

text_fields
bookmark_border
shikhar
cancel

വിശാഖപട്ടണം: പരമ്പര വിജയങ്ങളുടെ തുടർച്ചയിൽനിന്ന്​ ടീം ഇന്ത്യയെ വെട്ടിമാറ്റാൻ ശ്രീലങ്കക്കുമായില്ല. വിശാഖപട്ടണം ഏകദിനത്തിൽ നേടിയ എട്ടു വിക്കറ്റി​​​​​െൻറ ഉജ്ജ്വല ജയത്തോടെ അജയ്യമായ കുതിപ്പ്​ ഇന്ത്യ തുടരുന്നു. തുടർച്ചയായ എട്ടാം പരമ്പര വിജയം. 107 പന്തുകൾ ബാക്കി നിൽക്കെയാണ്​ ഇന്ത്യൻ വിജയം.

ധർമശാലയിലെ ആദ്യ ഏകദിനത്തിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയപ്പോൾ സ്​ഥിരം ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ അസാന്നിധ്യത്തിൽ പരമ്പര അടിയറ വെക്കുമെന്ന്​ ​േതാന്നിച്ചെങ്കിലും എതിരാളികളെ തച്ചുതകർത്തായിരുന്നു ഇന്ത്യ കളിയിലേക്കും പരമ്പര വിജയത്തിലേക്കും തിരിച്ചുവന്നത്​.  മൊഹാലിയിൽ ക്യാപ്​റ്റൻ രോഹിത്​ ശർമയുടെ റെക്കോർഡ്​ ഡബിൾ സെഞ്ച്വറിയുടെ മികവിൽ ലങ്കയെ വിജയക്കടലിൽ മുക്കിയ ഇന്ത്യ മൂന്നാം ഏകദിനത്തിൽ ശിഖർ ധവാ​​​​​െൻറ സെഞ്ച്വറിയും േശ്രയസ്​ അയ്യരുടെ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയുമാണ്​ ഇന്ത്യൻ വിജയം അനായാസമാക്കിയത്​.
ലങ്ക ഉയർത്തിയ 216 റൺസ്​ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക്​ സ്​കോർ 14 ൽ എത്തിയപ്പോൾ തന്നെ കഴിഞ്ഞ കളിയിലെ ഇരട്ട സെഞ്ച്വറിക്കാരൻ രോഹിതിനെ നഷ്ടമായി. ​കുറഞ്ഞ സ്​കോർ പിന്തുടരു​േമ്പാൾ ഇന്ത്യ പതിവായി കാണിക്കുന്ന അലസതയുടെ ലക്ഷണമാണെന്ന്​ ​േതാന്നിച്ചെങ്കിലും എതിരാളികൾക്ക്​ യാതൊരു അവസരവും നൽകാത്തവിധമായിരുന്നു രണ്ടാം വിക്കറ്റിൽ ധവാ​​​​​െൻറയും അയ്യരുടെയും നിലയുറപ്പ്​. രണ്ടാം വിക്കറ്റിൽ 135 റൺസ്​ നേടി വിജയം അരികിലെത്തിച്ച ശേഷമായിരുന്നു ഇൗ കൂട്ടുകെട്ട്​ പിരിഞ്ഞത്​. 63 പന്തിൽ എട്ട്​ ബൗണ്ടറിയും ഒരു സിക്​സുമടക്കം 65 റൺസ്​ നേടിയാണ്​ പെരേരയുടെ പന്തിൽ ലക്​മലിന്​ പിടികൊടുത്ത്​ മടങ്ങിയത്​.
85 പന്തിൽ 13 ബൗണ്ടറിയും രണ്ട്​ സിക്​സുമായി 100 റൺസ്​ തികച്ച്​ ധവാൻ പുറത്താകാതെ നിന്നപ്പോൾ നാലാമനായി ഇറങ്ങിയ ദിനേശ്​ കാർത്തിക്​ 31 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ്​ നഷ്​ടമായി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 215 റൺസിന്​ പുറത്താക്കിയത്​ യുസ്​വേന്ദ്ര ചാഹല​േം ക​ുൽദീപ്​ യാദവും നടത്തിയ ബൗളിങ്​ പ്രകടനത്തിലൂടെയായിരുന്നു. രണ്ടുപേരും മൂന്ന്​ വിക്കറ്റ്​ വീതം നേടി.
ഉപുൽ തരംഗയുടെ പ്രകടനം ലങ്കൻ സ്​കോർ ഉയർത്തുമെന്ന്​ പ്രതീക്ഷിച്ചെങ്കിലും 95 റൺസിന്​ സെഞ്ച്വറി നഷ്​ടമായി തരംഗ കുൽദീപ്​ യാദവി​​​​​​​െൻറ പന്തിൽ പുറത്താവുകയായിരുന്നു. തുടർന്ന്​ വന്ന ഒരു ബാറ്റ്​സ്​മാൻമാർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.  സദീര സമരവിക്രമെ 42 റൺസെടുത്തു. ഗുണതിലക (13), സമരവിക്രമ (42), എയ്ഞ്ചലോ മാത്യൂസ് (17), ഡിക്ക്‍വെല്ല (8), തിസര പെരേര (10), പതിരണ (7), ധനഞ്ജ (1) എന്നിവര്‍ക്കൊന്നും ഇന്ത്യന്‍ സ്പിന്നിനെ ചെറുക്കാനായില്ല.

ഇന്ത്യക്ക്​ വേണ്ടി ഹർദിക്​ പാണ്ഡ്യ രണ്ടും ഭുവനേഷ്വർ കുമാർ ജസ്​പ്രീത്​ ബുംറ എന്നിവർ ഒാരോ വിക്കറ്റ്​ വീതവുമെടുത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsIndia vs Sri LankaCricket ScoreVirat Kohli
News Summary - India vs Sri Lanka 2017- Sports News
Next Story