Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കക്ക്​...

ദക്ഷിണാഫ്രിക്കക്ക്​ 275 റൺസ്​ വിജയലക്ഷ്യം

text_fields
bookmark_border
ദക്ഷിണാഫ്രിക്കക്ക്​ 275 റൺസ്​ വിജയലക്ഷ്യം
cancel

പോർട്ട്​ എലിസബത്ത്​: ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏകദിന പരമ്പര സ്വന്തമാക്കാനിറങ്ങിയ ഇന്ത്യ നിർണായകമായ അഞ്ചാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക്​ മുന്നിൽ ഉയർത്തിയത്​ 275 റൺസി​​​െൻറ വിജയലക്ഷ്യം. കരിയറിലെ 17ാം സെഞ്ച്വറിയുമായി ​േരോഹിത്​ ശർമ നടത്തിയ ഒറ്റയാൻ പോരാട്ടമാണ്​ ഇന്ത്യയെ മോശമല്ലാത്ത സ്​കോറിലെത്തിച്ചത്​. 126 പന്തിൽ നാല്​ സിക്​സറുകള​ും 11 ഫോറുമായാണ്​ രോഹിത്​ 115 റൺസെടുത്ത്​ പുറത്തായത്​.
മൂന്നൂറിന്​ മേൽ അനായാസം സ്​കോർ ചെയ്യ​ുമെന്ന്​ കരുതിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കയുടെ പേസ്​ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. നാല്​ വിക്കറ്റ്​ വീഴ്​ത്തിയ ലുംഗിഗിഡി യാണ്​ ഇന്ത്യക്ക്​ കനത്ത പ്രഹരമേൽപ്പിച്ചത്​.

ഇല്ലാത്ത റണ്ണിനോടിയാണ്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും അജിൻക്യ രഹാനെയും പുറത്തായത്​​. രണ്ടാം വിക്കറ്റിൽ 105 റൺസി​​​​​​​െൻറ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു കോഹ്​ലി, രോഹിത്​ ശർമയുമായുള്ള ആശയക്കുഴപ്പത്തിൽ റണ്ണൗട്ടായത്​. തേഡ്​ മാനിലേക്ക്​ തട്ടിയിട്ട ശേഷം റണ്ണിനായി ഒാടിത്തുടങ്ങിയത്​ രോഹിതായിരുന്നു. പക്ഷേ, പന്ത്​ ഡുംമ്​നിയുടെ കൈകളിലേക്ക്​ എത്തുന്നത്​ കണ്ട്​ അപകടം മണത്ത രോഹിത്​, കോഹ്​ലിയെ മടക്കു​േമ്പാഴേക്കും ക്യാപ്​റ്റൻ ക്രീസി​​​​​​​െൻറ പാതി ദൂരം പിന്നിട്ടിരുന്നു. തിരികെ ക്രീസിലെത്തുന്നതിനു മുമ്പായി ഡുമ്​നിയുടെ നേരിട്ടുള്ള ഏറ്​ സ്​റ്റംപ്​ തകർക്കുകയയായിരുന്നു. 54 പന്തിൽ 36 റൺസായിരുന്നു ​േകാഹ്​ലിയുടെ സംഭാവന. 79റൺസുമായി രോഹിത്​ ക്രീസിലുണ്ട്​. ഇൗ ഏകദിന പരമ്പരയിൽ രോഹിതി​​​​​​െൻറ ആദ്യ സെഞ്ച്വറിയാണിത്​. അജിൻക്യ രഹാനെ എട്ട്​ റൺസിന്​ പുറത്തായി.

ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയിൽ പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിന്​ നിർണായകമായ അഞ്ചാം ഏകദിനത്തിൽ ആക്രമണവും കരുതലും സമന്വയിച്ച തുടക്കമായിരുന്നു. 18ാമതെ ഒാവറിൽ ഇന്ത്യ ഒരു വിക്കറ്റ്​ നഷ്​ടത്തിൽ നൂറ്​ കടന്ന​ു.  ടോസ്​ നഷ്​ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ കഴിഞ്ഞ മത്സരങ്ങളിൽനിന്ന്​ വ്യത്യസ്​തമായ തുടക്കമാണ്​ ധവാനും രോഹിത്​ ശർമയും ചേർന്ന്​ നൽകിയത്​. ആദ്യ ഒാവറിൽ തന്നെ വിക്കറ്റ്​ വലിച്ചെറിയുന്ന രോഹിതിനെയല്ല പോർട്ട്​ എലിസബത്തിൽ കണ്ടത്​. അതീവ സൂക്ഷ്​മമായി നിലയുറപ്പിക്കു​േമ്പാഴും മോശം പന്തുകളെ അതിർത്തി കടത്തിയ ഇന്നിങ്​സാണ്​ രോഹിത്​ കാഴ്​ചവെക്കുന്നത്​. 23 പന്തിൽ 34 റൺസെടുത്ത ധവാൻ മികച്ച ഫോമിലായിരുന്നു. 30 റൺസെടുത്ത ശ്രേയസ്സ്​ അയ്യർ മാത്രമാണ്​ പിന്നീട്​ ഭേദപ്പെട്ട പ്രകടനം കാഴ്​ചവെച്ചത്​. റണ്ണെടുക്കാതെ ഹർദിക്​ പാണ്ഡ്യയും 13 റൺസുമായി ധോണിയും പുറത്തായി. 19 റൺസുമായി ഭുവനേശ്വർ കുമാർ പുറത്താകാതെ നിന്നു.

​െഎഡൻ മാർക്രത്തി​​​​​​​​​​​െൻറ നേതൃത്വത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ഇംറാൻ താഹിറിനു പകരം തബ്രയിസ്​ ഷംസിയെ ടീമിൽ ഉൾപ്പെടുത്തി. നിലവിൽ പരമ്പരയിൽ 3-1 ന്​ ഇന്ത്യ മുന്നിട്ട്​ നിൽകു​േമ്പാൾ, അവശേഷിക്കുന്ന രണ്ട്​ മത്സരങ്ങൾ വിജയിച്ച്​ പരമ്പര സമനിലയിലാക്കൽ ആവും ആതിഥേയരുടെ ലക്ഷ്യം. ഇന്ത്യൻ ടീം മാറ്റമില്ലാതെയാണ്​ പോർട്ട്​ എലിസബത്തിൽ ഇറങ്ങുന്നത്​. 16ന് സെഞ്ചൂറിയനിലാണ്​ പരമ്പരയിലെ അവസാന ഏകദിനം നടക്കുക. മൂന്നു ട്വൻറി ട്വൻറി മത്സരങ്ങളും ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmaindiavssouthafricafifthODICentuary for India
News Summary - india vs south africa fifth ODI
Next Story