Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-ന്യുസിലാൻറ്​...

ഇന്ത്യ-ന്യുസിലാൻറ്​ ക്രിക്കറ്റ്​ മൽസരത്തി​െൻറ ടിക്കറ്റ്​ വിൽപന 16 മുതൽ

text_fields
bookmark_border
ഇന്ത്യ-ന്യുസിലാൻറ്​ ക്രിക്കറ്റ്​ മൽസരത്തി​െൻറ ടിക്കറ്റ്​ വിൽപന 16 മുതൽ
cancel

തിരുവനന്തപുരം: നവംബർ ഏഴിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്​റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ന്യൂസിലൻഡ്​ ട്വൻറി^20 ക്രിക്കറ്റ്​ മൽസരത്തിെൻ്റ ഓൺലൈൻ ടിക്കറ്റ് വിൽപന 16ന് ആരംഭിക്കും. മൽസരത്തിനുള്ള ഒരുക്കങ്ങൾ സ്​പോർട്സ്​ ഹബ്ബിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ന്യൂസിലൻഡ്​ റ് ടീം മാനേജ്മെൻ്റ് ഗ്രൗണ്ടിൽ പരിശോധന നടത്തിയിരുന്നു. മൽസരത്തിൽ പങ്കെടുക്കാനായി ഇരു ടീമുകളും രാജ്കോട്ടിൽ നിന്നും നവംബർ അഞ്ചിന് പ്രത്യേക വിമാനത്തിൽ രാത്രി 11.30ഓടെ തിരുവനന്തപുരത്തെത്തും. കോവളം ലീല ഹോട്ടലുകളിലാണ്​ ട ീമുകൾക്ക്​ താമസം ഒരുക്കിയിട്ടുള്ളത്​. ആറിന് രാവിലെ ഒമ്പതുമുതൽ 12 വരെ ന്യൂസില ഉച്ചക്ക്​ രണ്ടുമുതൽ അഞ്ചുവരെ ഇന്ത്യൻ ടീമും സ്​പോർട്സ്​ ഹബ്ബിൽ പരിശീലനം നടത്തും. ഏഴിന്​ വൈകു​േന്നരം ഏഴിന്​ ആരംഭിക്കുന്ന മൽസരത്തിന്​ നാല്​ മണി മുതൽ കാണികൾക്ക്​ സ്​റ്റേഡിയത്തിലേക്ക്​ പ്രദവശനം അനുവദിച്ചിട്ടു​ണ്ട്​. 

മൽസരത്തിെൻ്റ ഒഫീഷ്യൽ ബാങ്കായ ഫെഡറൽ ബാങ്കിെൻ്റ പോർട്ടലായ www.federalbank.co.in വഴിയാണ് ഓൺലൈൻ ടിക്കറ്റുകൾ ലഭ്യമാവുക. 29 വരെ ഓൺലൈനിൽ ടിക്കറ്റ് ലഭിക്കും. ഈ ടിക്കറ്റുകൾ നവംബർ അഞ്ചുമുതൽ വഴുതക്കാടുള്ള ഫെഡറൽ ബാങ്ക് കോട്ടൺഹിൽ ശാഖയിലോ, സ്​പോർട്സ്​ ഹബ്ബി​​​െൻറ ഒന്നാം നമ്പർ ഗേറ്റിലുള്ള(കാര്യവട്ടം യൂനിവേഴ്സിറ്റ് കാംപസിന് മുൻവശം) പ്രത്യേക ടിക്കറ്റ് കൗണ്ടറിലൂടെയോ യഥാർഥ ടിക്കറ്റുകളാക്കി മാറ്റണം. 
ഈമാസം 30 മുതൽ ഫെഡറൽ ബാങ്കി​​െൻറ തിരഞ്ഞെടുക്കപ്പെട്ട 41 ശാഖകൾ വഴിയും ടിക്കറ്റുകൾ ലഭിക്കും. തിരുവനന്തപുരം കോട്ടൺഹിൽ, പട്ടം, പാളയം, പാറ്റൂർ, ശ്രീകാര്യം, വർക്കല, വിഴിഞ്ഞം, ആറ്റിങ്ങൽ, പേരൂർക്കട, നന്തൻകോട്, ശാസ്​തമംഗലം, കഴക്കൂട്ടം, നെയ്യാറ്റിൻകര, നെടുമങ്ങാട്, കൊല്ലം^ അഞ്ചൽ, ചാത്തന്നൂർ, കൊട്ടാരക്കര, പുനലൂർ, കൊല്ലം, പത്തനംതിട്ട സെൻ്റ് പീറ്റേഴ്സ്​ ജങ്ഷൻ, തിരുവല്ല, കോഴഞ്ചേരി, കോട്ടയം, പുതുപ്പള്ളി, ആലപ്പുഴ, ചെങ്ങന്നൂർ, തൊടുപുഴ, എറണാകുളം മറൈൻൈഡ്രവ്, തോപ്പുംപടി, തൃപ്പുണ്ണിത്തുറ, ആലുവ ബാങ് ജങ്ഷൻ, തൃശൂർ മെയിൻ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കൽപ്പറ്റ, കണ്ണൂർ, കാസർകോഡ്, നാഗർകോവിൽ, മാർത്താണ്ടം, പാറശാല എന്നീ ശാഖകളിലാണ് ടിക്കറ്റ് ലഭിക്കുക. 

അപ്പർ ലെവൽ- 700 രൂപ, ലോവർ ലെവൽ- 1000 രൂപ, പ്രീമിയം ചെയർ- 2000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. അപ്പർ ലെവലിൽ വിദ്യാർഥികൾക്ക് 50 ശതമാനം ഇളവുണ്ട്. ഇളവു ലഭിക്കാനായി സ്​കൂൾ- കോളജ് അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കണം. പ്രവേശന കവാടത്തിൽ തിരിച്ചറിയൽ കാർഡും കാണിക്കണം. അപ്പർ ലെവലിൽ 10,400 ഉം, ലോവർലെവലിൽ 7,783, പ്രീമിയം ചെയറിൽ 3010 ടിക്കറ്റുകളുമുൾപ്പെടെ 25,193 സീറ്റുകളാണ്​ ഒാൺലൈൻബുക്കിങ്ങിലേക്ക്​ മാറ്റിയിട്ടുള്ളത്​. മൽസരത്തിെൻ്റ മാർക്കറ്റിങ് പാർട്ണർ റിഡ്ജ് മീഡിയയും ഹോസ്​പിറ്റൽ പാർട്ണർ അനന്തപുരി ആശുപത്രിയുമാണ്. ഇവരുമായുള്ള കരാറിൽ കേരള ക്രിക്കറ്റ്​ അസോസിയേഷൻ (കെ.സി.എ) ഒപ്പുവച്ചു. 50,000 പേർക്ക് മൽസരം കാണാനുള്ള അവസരം സ്​റ്റേഡിയത്തിലുണ്ട്. 25193 ടിക്കറ്റുകളാണ് ഓൺലൈനായി വിതരണം ചെയ്യുക. സ്​റ്റേഡിയം നിറയെ കാണികളുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കെ.സി.എ പ്രസിഡൻറ്​ പി. വിനോദ് കുമാർ, സെക്രട്ടറി ജയേഷ് ജോർജ് എന്നിവർ അറിയിച്ചു. ഫെഡറൽബാങ:്​ പ്രതിനിധികളായ എം.കെ. പോൾ, ഷിബുതോമസ്​, ഗീതാഗോപിനാഥ്​, ആർ.കെ. കുറുപ്പ്​, അനന്തപുരി ആശുപത്രി ഡയറക്​ടർ ഡോ. ആനന്ദ്​ മാർത്താണ്​ഡൻപിള്ള എന്നിവരും സന്നിഹിതരായിരു​ന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:green field stadiummalayalam newssports newsCricket Newsindia newzealand t20
News Summary - india newzealand t20 ticket kerala -Sports news
Next Story