Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചാ​മ്പ്യ​ൻ​സ്​...

ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി കി​രീ​ടം പാ​കി​സ്​​താ​ന്​; ഇ​ന്ത്യ​ക്ക്​ 180 റ​ൺ​സ്​ തോ​ൽ​വി

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി കി​രീ​ടം പാ​കി​സ്​​താ​ന്​; ഇ​ന്ത്യ​ക്ക്​ 180 റ​ൺ​സ്​ തോ​ൽ​വി
cancel

ല​ണ്ട​ൻ: കെ​ന്നി​ങ്​​ട​ൺ ഒാ​വ​ലി​ൽ പു​തു​ച​രി​ത്രം കു​റി​ച്ച്​ പാ​കി​സ്​​താ​ൻ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ക്രി​ക്ക​റ്റ്​ കി​രീ​ടം ചൂ​ടി. മൈ​താ​ന​ത്തും പു​റ​ത്തും ആ​വേ​ശ​ത്തി​​​​െൻറ സി​ക്​​സ​ർ പ​റ​ത്തി​യ മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​യെ 180 റ​ൺ​സി​ന്​ ത​രി​പ്പ​ണ​മാ​ക്കി പാ​കി​സ്​​താ​​​​െൻറ ക​ന്നി കി​രീ​ട​നേ​ട്ടം. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത പാ​കി​സ്​​താ​ൻ നാ​ലു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 338 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ, മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ പേ​രു​കേ​ട്ട ബാ​റ്റി​ങ് നി​ര 158 റ​ൺ​സി​ൽ കൂ​പ്പു​കു​ത്തി. പ​ത്തു ദി​വ​സം മു​മ്പ്​ മാ​ത്രം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി​യ ഫ​ഖ​ർ സ​മാ​​​​െൻറ ത്രി​ല്ല​ർ സെ​ഞ്ച്വ​റി​യി​ൽ (106 പ​ന്തി​ൽ 114) പേ​ടി​ച്ച​ര​ണ്ടു​പോ​യ ഇ​ന്ത്യ​ക്ക്​ ഒ​രി​ക്ക​ൽ​പോ​ലും ചാ​മ്പ്യ​ന്മാ​ർ​ക്കൊ​ത്ത പ്ര​ക​ട​നം കാ​ഴ്​​​ച​വെ​ക്കാ​നാ​യി​ല്ല. മൂ​ന്നു​ സി​ക്​​സും 12 ബൗ​ണ്ട​റി​യും പ​റ​ത്തി​യാ​ണ്​ ഫ​ഖ​ർ സ​മാ​ൻ പാ​ക്​​വി​ജ​യ​ത്തി​ന്​ അ​ടി​ത്ത​റ​പാ​കി​യ ക​ന്നി​സെ​ഞ്ച്വ​റി കു​റി​ച്ച​ത്. ഇ​ന്ത്യ​ൻ നി​ര​യി​ൽ അ​ഞ്ചു പേ​ർ ഒ​റ്റ​യ​ക്ക​ത്തി​ൽ പു​റ​ത്താ​യ​പ്പോ​ൾ ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ​യു​ടെ ഒ​റ്റ​യാ​ൻ പ്ര​ക​ട​നം (43 പ​ന്തി​ൽ 76) തോ​ൽ​വി​യു​ടെ ഭാ​രം കു​റ​ച്ചു. 

ഫ​ഖ​ർ ബ്ലാ​സ്​​റ്റ്​
ചാ​മ്പ്യ​ൻ​സ്​ ​േ​ട്രാ​ഫി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബി​ർ​മി​ങ്ഹാ​മി​ൽ പാ​കി​സ്​​താ​നു​മാ​യി ഏ​റ്റു​മു​ട്ടു​േ​മ്പാ​ൾ ഫ​ഖ​ർ സ​മാ​ൻ എ​ന്ന ഒാ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​നെ വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ അ​റി​യി​ല്ലാ​യി​രു​ന്നു. അ​ന്ന്​ മ​ഴ​കൂ​ടി പ​ങ്കാ​ളി​യാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ വ​മ്പ​ൻ സ്​​കോ​റി​ന്​ ജ​യി​ച്ചു. പ​ക്ഷേ, ക​ളി ഒാ​വ​ലി​ലെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ​ക്കും പാ​കി​സ്​​താ​നു​മി​ട​യി​ലെ വ്യ​ത്യാ​സ​മാ​യി ഫ​ഖ​ർ സ​മാ​ൻ എ​ന്ന 27കാ​ര​ൻ നി​റ​ഞ്ഞു​നി​ന്നു. ടൂ​ർ​ണ​മ​​​െൻറി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മാ​ത്രം അ​ര​ങ്ങേ​റി​യ പു​തു​മു​ഖ​ക്കാ​ര​​​​െൻറ ക​ന്നി​സെ​ഞ്ച്വ​റി മി​ക​വി​ൽ പാ​കി​സ്​​താ​ൻ ഫൈ​ന​ലി​ൽ കൂ​റ്റ​ൻ സ്​​കോ​ർ ക​ണ്ടെ​ത്തി​യ​പ്പോ​ൾ ചാ​മ്പ്യ​ൻ​സ്​ ​േ​ട്രാ​ഫി കി​രീ​ടം പാ​കി​സ്​​താ​ന്​ കൈ​യെ​ത്തും അ​ക​ലെ. 

ടോ​സി​ൽ ഇ​ന്ത്യ ജ​യി​ച്ച​പ്പോ​ൾ എ​തി​രാ​ളി​യെ ബാ​റ്റി​ങ്ങി​ന​യ​ക്കാ​നാ​യി​രു​ന്നു ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ തീ​രു​മാ​നം. ഒാ​വ​ലി​ലെ ഇൗ​ർ​പ്പം നി​റ​ഞ്ഞ കാ​ലാ​വ​സ്​​ഥ​യി​ൽ നാ​യ​ക​​​​െൻറ തീ​രു​മാ​ന​ത്തെ കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല. പ​ക്ഷേ, കോ​ഹ്​​ലി പ്ര​തീ​ക്ഷി​ച്ച​തൊ​ന്നും സ്വ​ന്തം അ​ണി​ക​ളി​ൽ​നി​ന്ന്​ ല​ഭി​ച്ചി​ല്ല. എ​തി​രാ​ളി​യെ 300ന്​ ​താ​ഴെ സ്​​കോ​റി​ൽ ത​ള​ച്ച്, മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ വി​ജ​യ​ക​ര​മാ​യ ചേ​സി​ങ്ങാ​യി​രു​ന്നു വി​രാ​ട്​ മ​ന​സ്സി​ൽ ക​ണ്ട​ത്. പ​ക്ഷേ, ഇ​തെ​ല്ലാം തു​ട​ക്ക​ക്കാ​ര​ൻ ഫ​ഖ​ർ സ​മാ​​​​െൻറ ക​ലി​യി​ള​കി​യ ബാ​റ്റ്​ പൊ​ളി​ച്ച​ടു​ക്കി. ആ​ദ്യ ഒാ​വ​റു​ക​ളി​ൽ ഭാ​ഗ്യം​കൊ​ണ്ട്​ ജീ​വ​ൻ വീ​ണ്ടെ​ടു​ത്ത ഫ​ഖ​റി​​​​െൻറ ബാ​റ്റി​ന്​ ശൗ​ര്യ​മേ​റി​യ​േ​പ്പാ​ൾ ഇ​ന്ത്യ​ൻ ആ​വ​നാ​ഴി​യി​ലെ ആ​യു​ധ​ങ്ങ​ളെ​ല്ലം മു​ന​യൊ​ടി​ഞ്ഞ​വ​യാ​യി. ബും​റ​യെ​റി​ഞ്ഞ നാ​ലാം ഒാ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ ഫ​ഖ​ർ സ​മാ​ൻ എം.​എ​സ്. ധോ​ണി​യു​ടെ കൈ​യി​ൽ കു​രു​ങ്ങി​യെ​ങ്കി​ലും പ​ന്ത്​ നോ​ബാ​ളാ​യി. ര​ണ്ട്​ തു​ട​ര​ൻ ബൗ​ണ്ട​റി​ക​ളോ​ടെ​യാ​യി​രു​ന്നു സ​മാ​ൻ ഇ​ത്​ ആ​ഘോ​ഷ​മാ​ക്കി​യ​ത്. അ​ർ​ധ​സെ​ഞ്ച്വ​റി​ക്കു​മു​േ​മ്പ ഒ​രി​ക്ക​ൽ​ക്കൂ​ടി സ​മാ​​ൻ ജീ​വ​ൻ വീ​ണ്ടെ​ടു​ത്തു. മി​ഡ്​​ഒാ​ണി​ലേ​ക്ക്​ പ​റ​ന്ന പ​ന്തി​നു പി​ന്നാ​ലെ ര​ണ്ട്​ ഫീ​ൽ​ഡ​ർ​മാ​ർ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ​തോ​ടെ വി​ല​പ്പെ​ട്ട വി​ക്ക​റ്റ്​ വീ​ണ്ടും പാ​ഴാ​യി. പി​ന്നെ തി​രി​​ഞ്ഞു​നോ​ക്കി​യി​ല്ല. സി​ക്​​സ​ും ബൗ​ണ്ട​റി​യും​കൊ​ണ്ട്​ സ​മ്പ​ന്ന​മാ​യ ക​ന്നി​സെ​ഞ്ച്വ​റി​യി​ലേ​ക്ക്. 

വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയ മുഹമ്മദ് ആമിറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
 

10 ഒാ​വ​റി​ൽ പാ​കി​സ്​​താ​ൻ 56 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ ഇ​രു​വ​രും ക്രീ​സി​ൽ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, വി​രാ​ട്​ കോ​ഹ്​​ലി ഇ​ന്ത്യ​ൻ ബൗ​ളി​ങ്ങി​ലും മാ​റി​മാ​റി പ​രീ​ക്ഷ​ണ​ത്തി​ന്​ മു​തി​ർ​ന്നു. ബും​റ​യും ഭു​വ​നേ​ശ്വ​റും വി​ക്ക​റ്റ്​ വീ​ഴ്​​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​മാ​യ​പ്പോ​ൾ, അ​ശ്വി​നെ വി​ളി​ച്ചു. ആ​ദ്യ പ​ന്തു​ക​ൾ പ്ര​തി​രോ​ധി​ച്ച​ശേ​ഷം സി​ക്​​സ​ർ പ​റ​ത്തി​യാ​ണ്​ അ​സ്​​ഹ​ർ വ​ര​വേ​റ്റ​ത്. പി​ന്നാ​ലെ ര​വീ​ന്ദ്ര ജ​ദേ​ജ​യും ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ​യും പു​തി​യ സ്​​പെ​ൽ തു​ട​ങ്ങി​യെ​ങ്കി​ലും മൂ​ർ​ച്ച​കൂ​ടി​യ പാ​ക്​ ബാ​റ്റി​ങ്ങി​​​​െൻറ മു​ന​യൊ​ടി​ക്കാ​നാ​യി​ല്ല. പ​തു​ക്കെ തു​ട​ങ്ങി​യ ഫ​ഖ​റി​നാ​യി​രു​ന്നു വീ​ര്യം കൂ​ടു​ത​ൽ. പാ​ണ്ഡ്യ​യും ജ​ദേ​ജ​യും സ്ലോ​ബാ​ൾ എ​റി​ഞ്ഞ്​ പ​രീ​ക്ഷി​ച്ച​പ്പോ​ൾ ക്രീ​സ്​ വി​ട്ടി​റ​ങ്ങി ബൗ​ണ്ട​റി ലൈ​നി​നു പു​റ​ത്തേ​ക്ക്​ പ​റ​ത്തി പാ​ക്​ ഒാ​പ​ണി​ങ്​ റോ​ക്ക​റ്റ്​ വേ​ഗ​ത്തി​ൽ പാ​ഞ്ഞു. ഒ​രു​ഘ​ട്ട​ത്തി​ൽ പോ​ലും വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​നാ​വാ​തെ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ചൂ​ളി​പ്പോ​യി. ടീം ​ടോ​ട്ട​ൽ 23 ഒാ​വ​റി​ൽ 128ലെ​ത്തി​യ​പ്പോ​ൾ മാ​ത്ര​മാ​ണ്​ ആ​ദ്യ വി​ക്ക​റ്റ്​ വീ​ണ​ത്. അ​സ്ഹ​ർ അ​ലി (59) റ​ൺ​ഒൗ​ട്ടാ​യി മ​ട​ങ്ങി. മ​റു​ത​ല​ക്ക​ൽ ബാ​ബ​ർ അ​അ്​​സം എ​ത്തി​യെ​ങ്കി​ലും ഫ​ഖ​ർ സ​മാ​​​​െൻറ ​കു​തി​പ്പി​ന്​ ​ത​ട​സ്സ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. 

ര​വീ​ന്ദ്ര ജ​ദേ​ജ​യെ 26ാം ഒാ​വ​റി​ൽ ഒ​രു സി​ക്​​സും ര​ണ്ട്​ ബൗ​ണ്ട​റി​യും പ​റ​ത്തി 76ലെ​ത്തി. അ​ടു​ത്ത ഒാ​വ​റി​ൽ അ​ശ്വി​ൻ വ​ഴ​ങ്ങി​യ​ത്​ 17 റ​ൺ​സ്. 31ാം ഒാ​വ​റി​ൽ ബൗ​ണ്ട​റി​യോ​ടെ ​െസ​ഞ്ച്വ​റി​യും പി​റ​ന്ന മാ​സ്​​മ​രി​ക ഇ​ന്നി​ങ്​​സ്. 91 പ​ന്തി​ലാ​യി​രു​ന്നു ഇൗ ​ക​ന്നി ശ​ത​ക​നേ​ട്ടം. ​ഏ​താ​നും ഒാ​വ​റു​ക​ൾ​കൂ​ടി നീ​ണ്ട വെ​ടി​ക്കെ​ട്ട്​ ഷോ ​ര​വീ​ന്ദ്ര ജ​ദേ​ജ​യു​ടെ കൈ​പ്പി​ടി​യി​ൽ വി​ശ്ര​മി​ക്കു​േ​മ്പാ​ഴേ​ക്കും പാ​കി​സ്​​താ​ൻ 200ലെ​ത്തി. പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ ശു​െ​എ​ബ്​ മാ​ലി​ക്​ (12) മാ​ത്ര​മേ നി​രാ​ശ​പ്പെ​ടു​ത്തി​യു​ള്ളൂ. ബാ​ബ​ർ അ​അ്​​സ​മും (52 പ​ന്തി​ൽ 46) അ​വ​സാ​ന ഒാ​വ​റു​ക​ളി​ൽ മു​ഹ​മ്മ​ദ്​ ഹ​ഫീ​സും (37 പ​ന്തി​ൽ 57 നോ​ട്ടൗ​ട്ട്) ഇ​മാ​ദ്​ വാ​സി​മും (25) ഫ​ഖ​ർ സ​മാ​ൻ തു​ട​ങ്ങി​യ​ത്​ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ പാ​കി​സ്​​താ​ൻ നാ​ലി​ന്​ 338 റ​ൺ​സ്.


പേ​ടി​ച്ചു​ വി​ര​ണ്ട ഇ​ന്ത്യ
ഫ​ഖ​ർ സ​മാ​​​​െൻറ വെ​ടി​ക്കെ​ട്ട്​ ഷോ ​ക്രീ​സി​ൽ തു​ട​രു​േ​മ്പാ​ൾ ത​ന്നെ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ മു​ഖം വാ​ടി​യി​രു​ന്നു. പ​ല​പ്പോ​ഴും നാ​യ​ക​നാ​യ​ത്​ എം.​എ​സ്.​ ധോ​ണി. അ​യ​ൽ​ക്കാ​രു​ടെ കൂ​റ്റ​ൻ ടോ​ട്ട​ലി​ന്​ മ​റു​പ​ടി ന​ൽ​കാ​ൻ ടീം ​ഇ​ന്ത്യ ക്രീ​സി​ലെ​ത്തു​േ​മ്പാ​ഴും ശ​രീ​ര​ഭാ​ഷ തോ​റ്റ​വ​രു​േ​​ട​ത്. ടൂ​ർ​ണ​മ​​​െൻറി​ലു​ട​നീ​ളം വി​ജ​യം​ക​ണ്ട രോ​ഹി​ത്​ ശ​ർ​മ-​ശി​ഖ​ർ ധ​വാ​ൻ ഒാ​പ​ണി​ങ്​ ജോ​ടി​യെ മു​ഹ​മ്മ​ദ്​ ആ​മി​ർ ന്യൂ​ബാ​ളി​ലെ മൂ​ന്നാം പ​ന്തി​ൽ പി​ള​ർ​ത്തി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ ത​ക​ർ​ച്ച തു​ട​ങ്ങി. രോ​ഹി​തി​നെ (0) വി​ക്ക​റ്റി​നു മു​ന്നി​ൽ കു​രു​ക്കു​േ​മ്പാ​ൾ സ്​​കോ​ർ ബോ​ർ​ഡി​ൽ പൂ​ജ്യം റ​ൺ​സി​ന്​ ഒ​ന്ന്. ര​ണ്ടാം വി​ക്ക​റ്റി​ൽ ധ​വാ​ന്​ കൂ​ട്ടാ​യി വി​രാ​ട്​ കോ​ഹ്​​ലി. മ​റു​ത​ല​ക്ക​ൽ അ​പ​ക​ടം വി​ത​ക്കാ​ൻ ആ​മി​റും. 

ആ​ദ്യ പ​ന്തി​ൽ ഫസ്​റ്റ്​ സ്ലി​പ്പി​ൽ അസ്​ഹർ അലി കൈവിട്ട ‘ബിഗ്​ വിക്കറ്റി​​​​െൻറ’ നിരാശ അടുത്ത പന്തിൽ ഗള്ളി പോയൻറിൽ ശ​ദാ​ബ്​ ഖാ​ൻ  തീർത്തു. 
അ​ഞ്ചു​ റ​ൺ​സു​മാ​യി നാ​യ​ക​ൻ പു​റത്താ​യതോടെ കളിയിൽ പാകിസ്​താന പകുതി ജയിച്ചു. പി​ന്നെ ഉൗ​ഴം​പോ​ലെ ഒാ​രോ​രു​ത്ത​രാ​യി ക്രീസ്​ സന്ദർശിച്ച്​ മടങ്ങി. ധ​വാ​നെ കൂ​ടി പു​റ​ത്താ​ക്കി ആ​മി​ർ തു​ട​ക്കം ഭം​ഗി​യാ​ക്കി​യ​പ്പോ​ൾ, ശ​ദാ​ബ്​ ഖാ​നും ജു​നൈ​റും ഹ​സ​ൻ അ​ലി​യു​മെ​ല്ലാം ചേ​ർ​ന്ന്​ ബാ​ക്കി ഭാ​ഗം പൂ​ർ​ത്തി​യാ​ക്കി. യു​വ​രാ​ജ്​ സി​ങ്​ (22), എം.​എ​സ്. ധോ​ണി (4), കേ​ദാ​ർ ജാ​ദ​വ്​ (9), ര​വീ​ന്ദ്ര ജ​ദേ​ജ (15), ആ​ർ. അ​ശ്വി​ൻ (1),  ജ​സ്​​പ്രീ​ത്​ ബും​റ (1) എ​ന്നി​വ​ർ കൂ​ടാ​രം ക​യ​റി. ഇ​തി​നി​ടെ, കൂ​റ്റ​ൻ ഷോ​ട്ടു​ക​ളു​മാ​യി ​ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ ന​ട​ത്തി​യ പോ​രാ​ട്ടം ഒ​റ്റ​പ്പെ​ട്ട​താ​യി. 43 പ​ന്തി​ൽ ആ​റു സി​ക്​​സും നാ​ലു​ ബൗ​ണ്ട​റി​യും പ​റ​ത്തി 76 റ​ൺ​സെ​ടു​ത്ത ഹാ​ർ​ദി​ക്​ ര​വീ​ന്ദ്ര ജ​ദേ​ജ​യു​ടെ മ​ണ്ട​ത്ത​ത്തി​ൽ റ​ൺ​ഒൗ​ട്ടാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ആ​മി​റും ഹ​സ​ൻ അ​ലി​യും മൂ​ന്നു​ വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. 

സ്​കോർ ബോർഡ്​
പാകിസ്​താൻ 
അസ്​ഹർ അലി റണ്ണൗട്ട്​ 59, ഫഖർ സമാൻ സി ജദേജ ബി പാണ്ഡ്യ 114, ബാബർ അസാം സി യുവരാജ്​ ബി ജാദവ്​ 46, ​ശു​െഎബ്​ മാലിക്​ സി ജാദവ്​ ബി ഭുവനേശ്വർ12, മുഹമ്മദ്​ ഹഫീസ്​ നോട്ടൗട്ട്​ 57, ഇമാദ്​ വസീം നോട്ടൗട്ട്​ 25 എക്​സ്​ട്രാസ്​ 25 ആകെ നാലുവിക്കറ്റിന്​ 338. വിക്കറ്റ്​ വീഴ്​ച: 1-128, 2-200, 3-247, 4-267

ഇന്ത്യ
രോഹിത്​ ശർമ എൽ.ബി.ഡബ്ല്യൂ ബി മുഹമ്മദ്​ ആമിർ 0, ശിഖർ ധവാൻ സി സർഫറാസ്​ അഹ്​മദ്​ ബി മുഹമ്മദ്​ ആമിർ 21, വിരാട്​ കോഹ്​ലി സി ഷാദാബ്​ ഖാൻ ബി മുഹമ്മദ്​ ആമിർ 5, യുവരാജ്​ സിങ്​  എൽ.ബി.ഡബ്ല്യൂ ഷാദാബ്​ ഖാൻ 22, ധോണി സി ഇമാദ്​  വസീം ബി ഹസർ അലി 4, ജാദവ്​  സി സർഫറാസ്​ അഹ്​മദ്​ ബി ഷാദാബ്​ ഖാൻ 9 പാണ്ഡ്യ റണ്ണൗട്ട്​  76, ജദേജ സി ബാബർ അസാം ബി ജുനൈദ്​ ഖാൻ 15, അശ്വിൻ സി സർഫറാസ്​ അഹ്​മദ്​ ബി ഹസൻ അലി 1, ഭുവനേശ്വർ കുമാർ ​ നോട്ടൗട്ട്​ 1, ബുംറ സി സർഫറാസ്​ അഹ്​മദ്​ ബി ഹസൻ അലി 1. വിക്കറ്റ്​ വീഴ്​ച: 1-0, ​2-6, 3-33, 4-54,  5-54, 6-72, 7-152, 8-156, 9-156.
ബൗളിങ്​: മുഹമ്മദ്​ ആമിർ 6 2 16 3, ജുനൈദ്​ ഖാൻ 6 1 20 1, മുഹമ്മദ്​ ഹഫീസ്​ 1 0 13 0, ഹസൻ അലി 6.3 1 19 3, ഷാദാബ്​ ഖാൻ 7 0 60 2 , ഫഖർ സമാൻ 33 0 25 0
 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iccchampions trophyfinal
News Summary - ICC Champions Trophy 2017 Final
Next Story