ഗെയ്ലും സാമുവൽസും വിൻഡീസ് ടീമിൽ
text_fieldsആൻറിഗ്വെ: വിൻഡീസ് ക്രിക്കറ്റ് ബോർഡുമായി ഏറെനാൾ നീണ്ട തർക്കം അവസാനിച്ചതോടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ലും മാർേലാൺ സാമുവൽസും ഏകദിന ടീമിൽ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കാണ് ഇരുവരെയും ക്രിക്കറ്റ് ബോർഡ് തിരിച്ചുവിളിച്ചത്. ഗെയ്ൽ 2015ലും സാമുവൽസ് കഴിഞ്ഞ വർഷവുമാണ് അവസാനമായി ഏകദിന ക്രിക്കറ്റിൽ കളിച്ചത്.
ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് നടപ്പാക്കിയ മാനദണ്ഡങ്ങളിൽ പ്രതിഷേധിച്ചതോടെയാണ് ഇരുവരും ടീമിൽനിന്ന് പുറത്തായത്. ബോർഡുമായി ഉടക്കിയതോടെ ഇരുവരെയും സെലക്ടർമാർ പുറത്താക്കി. എന്നാൽ, ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലേക്ക് വെസ്റ്റിൻഡീസ് വീണതോടെ പുതിയ മാനദണ്ഡം രൂപവത്കരിക്കാൻ ബോർഡ് നിർബന്ധിതമാവുകയായിരുന്നു. പുതിയ പോളിസി പ്രകാരമാണ് ഇരുവർക്കും ടീമിലേക്ക് തിരിച്ചെത്താനായത്. ഇംഗ്ലണ്ടിൽ പരമ്പരക്കെത്തിയ വിൻഡീസ് ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്നിങ്സിനും 209 റൺസിനും തോറ്റ് നാണംകെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.