Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യൻ ജയത്തിനരികിൽ...

ഇന്ത്യൻ ജയത്തിനരികിൽ വെളിച്ചം മാഞ്ഞു; ഒന്നാം ടെസ്​റ്റിൽ ആവേശകരമായ സമനില

text_fields
bookmark_border
virat-kohli
cancel

കൊൽക്കത്ത: നേരത്തെ വെളിച്ചം പൊലിഞ്ഞ ഇൗഡൻ ഗാർഡനിലെ  പകലിനോട്​ ശ്രീലങ്ക കടപ്പെട്ടിരിക്കുന്നു. അല്ലായിരുന്നുവെങ്കിൽ തുറിച്ചുനോക്കിയ പരാജയത്തി​​​െൻറ പടുകുഴിയിൽ ആദ്യ ടെസ്​റ്റിൽതന്നെ നിലംപൊത്തിയേനെ. ഭുവനേശ്വർ കുമാറി​​​െൻറയും മുഹമ്മദ്​ ഷമിയുടെയും തീ തുപ്പുന്ന പന്തുകൾക്കു മുന്നിൽ മുട്ടിടിച്ച ലങ്ക വെറും മൂന്നു വിക്കറ്റ്​ മാത്രം കൈയിലിരിക്കെ കഷ്​ടിച്ച്​ രക്ഷപ്പെടുകയായിരുന്നു.
സ്​കോർ: ഇന്ത്യ 172&352/8, ശ്രീലങ്ക:294, ഏ​ഴിന്​ 75.

മഴയും വെളിച്ചക്കുറവും ഏറെക്കുറെ മുക്കാൽ പങ്കും അപഹരിച്ച ടെസ്​റ്റിൽ തുടക്കത്തിൽ മുൻതൂക്കം ശ്രീലങ്കക്കായിരുന്നു. ആദ്യ ഇന്നിങ്്സിൽ 122 റൺസി​​​െൻറ നിർണായകമായ ലീഡും കരസ്​ഥമാക്കിയിരുന്നു. പക്ഷേ, ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ ഉജ്ജ്വല സെഞ്ച്വറിയുടെയും ശിഖർ ധവാ​​​െൻറയ​ും (94) ലോകേഷ്​ രാഹുലി​​​െൻറയും (79) അർധസെഞ്ച്വറികളുടെയും ഇന്ത്യ തിരിച്ചടിച്ചപ്പോൾ എട്ട്​ വിക്കറ്റിന്​ 352 എന്ന മികച്ച സ്​കോറിലെത്തി.
വിജയലക്ഷ്യമായ 231 റൺസിലേക്ക്​ ബാറ്റുമെടുത്തിറങ്ങിയ ലങ്ക അനായാസം  സമനില പിടിക്കുമെന്നാണ്​ കരുതിയത്​. പക്ഷേ​ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു.

ഭുവനേശ്വറി​​​െൻറ ആദ്യ ഒാവറിലെ ആറാം പന്തിൽ സമര വിക്രമയുടെ കുറ്റി തെറിച്ചു. നാലാം ഒാവറിൽ ഷമിയുടെ വകയായിരുന്നു പ്രഹരം. ദിമുത്​ കരുണരത്​നെയുടെ കുറ്റി ഷമി പിഴുതു. പിന്നീട്​ വിക്കറ്റുകൾ മാങ്ങ പൊഴിയും പോലെ വീണുതുടങ്ങിയതോടെ ഇന്ത്യ ജയം മണത്തു. വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ നിരോഷൻ ഡിക്​വെല്ല പൊരുതി നോക്കിയെങ്കിലും 27 റൺസിൽ​ ചെറുത്തുനിൽപ്പ്​ അവസാനിച്ചു. ഭുവനേശ്വർ ആദ്യ ഇന്നിങ്​സിലേതുപോലെ നാല്​ വിക്കറ്റ്​ പ്രകടനം ആവർത്തിച്ചപ്പോൾ ഷമി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി. ഉമേഷ്​ കുമാർ ഒരു വിക്കറ്റും വീഴ്​ത്തി. നാലുപേർ കുറ്റി തെറിച്ച്​ പുറത്തായി.

രണ്ടിന്നിങ്​സിലുമായി എട്ടു വിക്കറ്റ്​ വീഴ്​ത്തിയ ഭുവനേശ്വർ കുമാറാണ്​ മാൻ ഒാഫ്​ ദ മാച്ച്​.


നേരത്തെ  ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി (104) നേടിയ സെഞ്ച്വറിയുടെ​കരുത്തിൽ ഇന്ത്യ രണ്ടാം  ഇന്നിങ്​സിൽ എട്ടിന്​ 352 എന്ന നിലയിൽ ഡിക്ലയർ ചെയ്​തു. 64 റൺസി​​​​​െൻറ ലീഡോടെയാണ്​ ഇന്ത്യ അഞ്ചാം ദിനം ബാറ്റിങ്​ തുടങ്ങിയത്​. കെ.എൽ രാഹുൽ(79), ശിഖർ ധവാൻ (94) എന്നിവരുടെ അർധ സെഞ്ച്വറികളും​ ഇന്ത്യയുടെ ഇന്നിങ്​സിൽ നിർണായകമായി. ശ്രീലങ്കക്കായി ലക്​മൽ, ദാസുൻ ശങ്ക എന്നിവർ മൂന്ന്​ വിക്കറ്റ് വീതം​ വീഴ്​ത്തി.

അതേ സമയം,  ടെസ്​റ്റിൽ മറ്റൊരു റെക്കോർഡ്​ കൂടി ഇന്ത്യൻ താരം ചേതേശ്വർ പൂജാര സ്വന്തമാക്കി. ഒര​ു ടെസ്​റ്റി​​​​​െൻറ അഞ്ചു ദിവസങ്ങളിലും ബാറ്റ്​ ചെയ്യുന്ന മൂന്നാ​മത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡാണ്​ അദ്ദേഹം സ്വന്തമാക്കിയത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsFirst testIndia-SrilankaKolkata test
News Summary - First test: India take 150 runs lead-Sports news
Next Story