Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യയെ തകർത്തു;...

ഇന്ത്യയെ തകർത്തു; വനിതാ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

text_fields
bookmark_border
ഇന്ത്യയെ തകർത്തു; വനിതാ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്
cancel
camera_alt???? ??????????? ????????

ലണ്ടൻ: 34 വർഷം മുമ്പ്​ കപിൽദേവും കൂട്ടരും വെട്ടിപ്പിടിച്ച ക്രിക്കറ്റി​​​​​െൻറ തിരുമുറ്റത്ത്​ ചരിത്രമെഴുതാൻ കിട്ടിയ സുന്ദരമായ അവസരം മിഥാലിരാജും കൂട്ടരും കളഞ്ഞുകുളിച്ചു. മൂന്നുവട്ടം ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനു മുന്നിൽ കലാശപ്പോരിൽ ഒമ്പത്​ റൺസിന്​ ഇന്ത്യൻ വനിതകൾ കീഴടങ്ങി. ഒരു ഘട്ടത്തിൽ അനായാസം വിജയത്തിലേക്ക്​ കുതിച്ച ഇന്ത്യ ലക്ഷ്യബോധമില്ലാതെ വിക്കറ്റ്​ വലിച്ചെറിഞ്ഞ്​ ഇംഗ്ലണ്ടിന്​ വിജയം സമ്മാനിക്കുകയായിരുന്നു.228 റൺസിൽ ഇംഗ്ലണ്ടി​െന പിടിച്ചുനിർത്തിയ ഇന്ത്യൻ വനിതകൾ വെറും 28 റൺസിനാണ്​ അവസാനത്തെ ഏഴ്​ വിക്കറ്റുകൾ തുലച്ചത്​. ഷ​റ​ബ്​​സോ​ളി​​​െൻറ ആ​റു വി​ക്ക​റ്റ്​ പ്ര​ക​ട​ന​ത്തി​ന്​ മു​ന്നി​ൽ ഇ​ന്ത്യ​ൻ​നി​ര ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. സ്​​കോ​ർ: ഇം​ഗ്ല​ണ്ട്​: 228/7, ഇ​ന്ത്യ 219.
 

അന്യ ഷ​റ​ബ്​​സോ​ൾ
 


229 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ ഒാ​പ​ണ​ർ സ്​​മൃ​തി മ​ന്ദാ​ന (0) പു​റ​ത്താ​യ​തി​​​െൻറ ഞെ​ട്ട​ലോ​ടെ​യാ​ണ്​ ഇ​ന്ത്യ ബാ​റ്റി​ങ്​ തു​ങ്ങി​യ​ത്. അ​ന്യ ഷ​റ​ബ്​​സോ​ളി​​​​െൻറ പ​ന്തി​ൽ എ​ൽ.​ബി​യി​ൽ കു​ടു​ങ്ങി പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പൂ​നം റോ​ത്ത്,​ ക്യാ​പ്​​റ്റ​ൻ മി​താ​ലി രാ​ജി​നെ​യും കൂ​ട്ടു​പി​ടി​ച്ച്​ സ്​​കോ​റു​യ​ർ​ത്തി. പ​തു​ക്കെ ഇ​ന്ത്യ​ൻ സ്​​കോ​ർ ച​ലി​ച്ചെ​ങ്കി​ലും ക്യാ​പ്​​റ്റ​ൻ മി​താ​ലി രാ​ജ്​ റ​ണ്ണൗ​ട്ടാ​യ​തോ​ടെ ഇ​ന്ത്യ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി. റോ​ത്തും (86) സെ​മി​യി​ലെ സെ​ഞ്ച്വ​റി താ​രം ഹ​ർ​മ​ൻ​പ്രീ​തും(51) ചേ​ർ​ന്ന്​ ഇ​ന്ത്യ​ക്ക്​ വി​ജ​യ​പ്ര​തീ​ക്ഷ ന​ൽ​കി. 95 റ​ൺ​സി​​​െൻറ കൂ​ട്ടു​കെ​ട്ടാ​ണ്​ ഇ​രു​വ​രും പ​ടു​ത്തു​യ​ർ​ത്തി​യ​ത്. വേ​ദ​കൃ​ഷ്​​ണ​മൂ​ർ​ത്തി (35) പു​റ​ത്താ​യ​തി​നു​പി​ന്നാ​ലെ പാ​ണ്ഡെ റ​ണ്ണൗ​ട്ടാ​യ​തോ​ടെ ക​ളി വീ​ണ്ടും ആ​വേ​ശ​ഭ​രി​ത​മാ​യി. അ​വ​സാ​ന​ത്തി​ൽ ഗെ​യ്​​ക്ക്​ വാ​ദും (0) പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ തോ​ൽ​വി സ​മ്മ​തി​ച്ചു.


ആദ്യ വിക്കറ്റ് നേടിയ രാജേശ്വരി ഗെയ്ക്വാദ് സഹതാരങ്ങൾക്കൊപ്പം ആഹ്ലാദം പങ്കിടുന്നു
 

ടോ​സ്​ നേ​ടി​യ ഇം​ഗ്ലീ​ഷ്​ ക്യാ​പ്​​റ്റ​ൻ ഹീ​ത​ർ നൈ​റ്റ്​​ ബാ​റ്റി​ങ്​​ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. 47 റ​ൺ​സി​​​െൻറ കൂ​ട്ടു​കെ​ട്ടു​മാ​യി കു​തി​ച്ച ഇം​ഗ്ല​ണ്ടി​ന്​ ആ​ദ്യ​പ്ര​ഹ​രം ഏ​ൽ​ക്കു​ന്ന​ത്​ ഗെ​യ്​​ക്ക്​​വാ​ദി​​​െൻറ ​ബൗ​ളി​ലാ​യി​രു​ന്നു. സ്വീ​പി​നു​ള്ള ലോ​റ​ൻ വി​ൻ​ഫീ​ൽ​ഡി​​​െൻറ (24) ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​​പ്പോ​ൾ ലെ​ഗ്​ സ്​​റ്റം​പ്​ തെ​റി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ ​ടാ​മി ബ്യൂ​മൗ​ണ്ട്​ (23) പൂ​നം​യാ​ദ​വി​​​െൻറ പ​ന്തി​ലും പു​റ​ത്താ​യി. ക്രീ​സി​ലെ​ത്തി​യ ക്യാ​പ്​​റ്റ​ൻ ഹീ​ത​ർ നൈ​റ്റ്​ (1) പൂ​നം യാ​ദ​വി​​​െൻറ പ​ന്തി​ൽ​ത​ന്നെ പു​റ​ത്താ​യ​തോ​ടെ ഇം​ഗ്ല​ണ്ട്​ വ​ൻ ത​ക​ർ​ച്ച​നേ​രി​ട്ട​താ​ണ്. 

ടാമ്മി ബോമോണ്ടിൻെറ ബാറ്റിങ്
 


എ​ന്നാ​ൽ, നാ​ലാം വി​ക്ക​റ്റി​ൽ വി​ക്ക​റ്റ്​ കീ​പ്പ​ർ സാ​റാ ടെ​യ്​​ല​റും(45) ന​താ​ലി ​സീ​വ​റും (51) ടീ​മി​നെ ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു. 83 റ​ൺ​സി​​​െൻറ ഇൗ ​കൂ​ട്ടു​കെ​ട്ട്​ പൊ​ളി​ച്ച​ത്​ ജൂ​ല​ൻ ഗോ​സ്വാ​മി​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ഗോ​സ്വാ​മി ത​ന്നെ പു​റ​ത്താ​ക്കി. ക​ത്രീ​ന ബ്രോ​ണ്ട്​ 34 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ ലോ​റ മാ​ർ​ഷും (14) ജ​ന്നി​ഗ​ണ്ണും (25) പു​റ​ത്താ​കാ​തെ​നി​ന്നു.  പ​ത്ത്​ ഒാ​വ​റി​ൽ 23 റ​ൺ​സ്​ മാ​ത്രം വി​ട്ടു​കൊ​ടു​ത്ത്​ ഗോ​സ്വാ​മി മൂ​ന്ന്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ​പ്പോ​ൾ, പൂ​നം യ​ദ​വ്​ ര​ണ്ടും രാ​ജേ​ശ്വ​രി ഗെ​യ്​​ക്ക്​​വാ​ദ്​ ഒ​രു വി​ക്ക​റ്റും വീ​ഴ്​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs EnglandfinalICC Women's World Cupmalayalam newssports newsCricket News
News Summary - Final, ICC Women's World Cup -sports news
Next Story