Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘കോഹ്​ലിക്ക്​...

‘കോഹ്​ലിക്ക്​ ബോസാണെന്ന തോന്നല​ുണ്ടെങ്കിൽ ഇന്ത്യക്ക്​ എന്തിനാ കോച്ച്​? ’

text_fields
bookmark_border
‘കോഹ്​ലിക്ക്​ ബോസാണെന്ന തോന്നല​ുണ്ടെങ്കിൽ ഇന്ത്യക്ക്​ എന്തിനാ കോച്ച്​? ’
cancel

കൊൽക്കത്ത: ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിക്ക്​ താൻ ടീമി​​​െൻറ ബോസാണെന്ന്​ തോന്നലുണ്ടെങ്കിൽ പിന്നെ ഇന്ത്യക്കെന്തിനാ മറ്റൊരു കോച്ച്​? മുൻ ഇന്ത്യൻ ഒാഫ്​ സ്​പിന്നർ എറാപ്പള്ളി പ്രസന്നയുടെ ചോദ്യമാണിത്​. കോഹ്​ലിയും കോച്ചിങ്​ സ്​ഥാനം രാജിവെച്ച അനിൽ കും​െബ്ലയും തമ്മിലുണ്ടായിരുന്ന പോരിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യ​ത്തിനാണ്​ പ്രസന്നയുടെ മറുചോദ്യം. 

‘‘ ഇന്ത്യൻ ടീമിനെന്തിനാണൊരു കോച്ച്​, ക്യാപ്​റ്റൻ തന്നെ കോച്ചാവുകയാണെങ്കിൽ? ഇവർക്ക്​ ബാറ്റിങ് കോച്ചും ഫീൽഡിങ്​ കോച്ചും വേണ്ടതില്ലെന്നാണ്​ എ​നിക്ക്​ തോന്നുന്നത്​. കോഹ്​ലി തീർച്ചയായും മികച്ച ബാറ്റ്​സ്​മാനാണ്​. എന്നാൽ, മികച്ച ക്യാപ്​റ്റനാണോയെന്ന കാര്യത്തിൽ എനിക്ക്​ സംശയമുണ്ട്​. കും​െബ്ലയെ പോലെ ഇന്ത്യയുടെ ഇതിഹാസതാരത്തിനെ പോലും അനുസരിക്കാനും ബഹുമാനിക്കാനും ഇവർക്കാവുന്നി​ല്ലെങ്കിൽ ബാറ്റിങ്​, ബൗളിങ്​ കോച്ചുകളായ സഞ്​ജയ്​ ബംഗാർ, ആർ. ശ്രീധർ എന്നിവർക്കും ഒരു തരത്തിലുള്ള ബഹുമാനവും ലഭിക്കില്ലെന്നുറപ്പാണ്​- പ്രസന്ന പറഞ്ഞു. വെസ്​റ്റിൻഡീസ്​ സന്ദർശനത്തിന്​ യുവതാരങ്ങളെ കൂടുതൽ ഉൾപ്പെടുത്തേണ്ടിയിരുന്നെന്നും മുൻ ഇന്ത്യൻ സ്​പിൻ ബൗളർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:erapalli prasannakohli- kumble issue
News Summary - Erapalli Prasanna questions Virat Kohli's leadership qualities
Next Story