Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

സ​ന്നാ​ഹ​മൊ​രു​ങ്ങുന്നു

text_fields
bookmark_border
സ​ന്നാ​ഹ​മൊ​രു​ങ്ങുന്നു
cancel

ല​ണ്ട​ൻ: മി​നി ലോ​ക​ക​പ്പ്​ എ​ന്ന​റി​യ​പ്പെ​ടു​ന്ന ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ക്രി​ക്ക​റ്റി​​െൻറ സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്കം. ല​ണ്ട​നി​ലെ കെ​ന്നി​ങ്​​ട​ൺ ഒാ​വ​ലി​ൽ ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​സ്ട്രേ​ലി​യ, ശ്രീ​ല​ങ്ക​യെ നേ​രി​ടും. സ്​​കോ​ട്​​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ലെ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​ക്ക്​ ശേ​ഷം ല​ണ്ട​നി​ലെ​ത്തി​യ ശ്രീ​ല​ങ്ക​ക്ക്​ ആ​ത്​​മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​ൻ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. 

ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പാ​കി​സ്​​താ​ൻ, ബം​ഗ്ല​ാ​ദേ​ശി​നെ നേ​രി​ടും. ഞാ​യ​റാ​ഴ്​​ച ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. ആ​റു​മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ൻ ടീം ​വി​ദേ​ശ​ത്ത്​ ദേ​ശീ​യ മ​ത്സ​രം ക​ളി​ക്കു​ന്ന​ത്​ എ​ന്ന​തി​നാ​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​രം നി​ർ​ണാ​യ​ക​മാ​കും. മേ​യ്​ 30ന്​ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​യും ഇ​ന്ത്യ സ​ന്നാ​ഹ മ​ത്സ​രം ക​ളി​ക്കും. മ​റ്റ്​ മ​ത്സ​ര​ങ്ങ​ളി​ൽ ആ​സ്​​ട്രേ​ലി​യ, പാ​കി​സ്​​താ​നെ​യും ന്യൂ​സി​ല​ൻ​ഡ്, ശ്രീ​ല​ങ്ക​യെ​യും നേ​രി​ടും. മേ​യ്​ 30ന്​ ​സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കും. 

ജൂ​ൺ ഒ​ന്നി​നാ​ണ്​ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി തു​ട​ങ്ങു​ന്ന​ത്. ഇ​ന്ത്യ, ശ്രീ​ല​ങ്ക, പാ​കി​സ്​​താ​ൻ, ആ​സ്​​ട്രേ​ലി​യ, ബം​ഗ്ലാ​ദേ​ശ്, ന്യൂ​സി​ല​ൻ​ഡ്​ എ​ന്നീ ടീ​മു​ക​ളാ​ണ്​ സ​ന്നാ​ഹ മ​ത്സ​രം ക​ളി​ക്കു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടും പ​രി​ശീ​ല​ന മ​ത്സ​രം ക​ളി​ക്കു​ന്നി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions trophy
News Summary - champions-trophy
Next Story