Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പി​ന്​ ശ്രീ​ല​ങ്ക

text_fields
bookmark_border
ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പി​ന്​ ശ്രീ​ല​ങ്ക
cancel
2002ൽ ​ഇ​ന്ത്യ​ക്കൊ​പ്പം സം​യു​ക്​​ത ജേ​താ​ക്ക​ളാ​യ​താ​ണ്​ ശ്രീ​ല​ങ്ക​യു​ടെ മി​ക​ച്ച നേ​ട്ടം. ഇ​ക്കു​റി എ​യ്​​ഞ്ച​ലോ മാ​ത്യൂ​സി​നു കീ​ഴി​ൽ വ​രു​ന്ന ദ്വീ​പു​കാ​ർ​ക്ക്​ ക​ഷ്​​ട​കാ​ല​വു​മാ​ണ്. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ 38ൽ 13 ​ജ​യം മാ​ത്ര​മേ സ്വ​ന്ത​മാ​യു​ള്ളൂ. പാ​കി​സ്​​താ​ൻ, ന്യൂ​സി​ല​ൻ​ഡ്, ഇം​ഗ്ല​ണ്ട്, ആ​സ്​​ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വ​ർ​ക്കെ​തി​രെ പ​ര​മ്പ​ര തോ​ൽ​വി. ബം​ഗ്ലാ​ദേ​ശി​നോ​ട്​ സ​മ​നി​ല​യും. ഏ​റ്റ​വും ഒ​ടു​വി​ലാ​യി സ്​​കോ​ട്​​ല​ൻ​ഡി​നോ​ട്​ വ​ഴ​ങ്ങി​യ തോ​ൽ​വി​യും ക്ഷീ​ണ​മാ​യി. വെ​റ്റ​റ​ൻ താ​രം ല​സി​ത്​ മ​ലിം​ഗ​യെ​കൂ​ടി തി​രി​ച്ചു​വി​ളി​ച്ചാ​ണ്​ ല​ങ്ക വ​രു​ന്ന​ത്. 

2015 ന​വം​ബ​റി​ലാ​ണ്​ മ​ലിം​ഗ അ​വ​സാ​ന​മാ​യി ഏ​ക​ദി​നം ക​ളി​ച്ച​ത്. പ​രി​ച​യ​സ​മ്പ​ന്ന​രെ അ​ണി​നി​ര​ത്താ​ൻ വേ​ണ്ടി​യാ​ണ്​ ഇൗ ​നീ​ക്കം. കു​മാ​ർ സ​ങ്ക​ക്കാ​ര​യും ജ​യ​വ​ർ​ധ​നെ​യും പ​ടി​യി​റ​ങ്ങി​യ​ശേ​ഷം മി​ക​ച്ച ബാ​റ്റി​ങ്​ ലൈ​ന​പ്പി​ൽ മി​ക​ച്ച പ​ക​ര​ക്കാ​രെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. 22കാ​ര​ൻ കു​ശാ​ൽ മെ​ൻ​ഡി​സി​ലാ​ണ്​ പ്ര​തീ​ക്ഷ. എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്, ഉ​പു​ൽ ത​രം​ഗ എ​ന്നി​വ​ർ​ക്കൊ​പ്പം, അ​സേ​ല ഗു​ണ​ര​ത്​​ന, സീ​കു​കെ പ്ര​സ​ന്ന തു​ട​ങ്ങി പു​തു​മു​ഖ​ക്കാ​രു​ടെ വെ​ടി​ക്കെ​ട്ടും ടീ​മി​ന്​ അ​നി​വാ​ര്യം. 

ടീം: ​എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്​ (ക്യാ​പ്​​റ്റ​ൻ), നി​രോ​ഷ​ൻ ഡി​ക്​​വെ​ല്ല, ഉ​പു​ൽ ത​രം​ഗ, ദി​നേ​ശ്​ ചാ​ണ്ഡി​മ​ൽ, നു​വാ​ൻ പ്ര​ദീ​പ്, അ​സേ​ല ഗു​ണ​ര​ത്​​ന, ച​മ​ര ക​പു​ഗ​ദേ​ര, കു​ശാ​ൽ മെ​ൻ​ഡി​സ്, കു​ശാ​ൽ പെ​രേ​ര, സീ​കു​ഗെ പ്ര​സ​ന്ന, ല​ക്ഷ​ൺ സ​ന്ദ​ക​ൻ, സു​ര​ങ്ക ല​ക്​​മ​ൽ, തി​സാ​ര പെ​രേ​ര, ല​സി​ത്​ മ​ലിം​ഗ, നു​വാ​ൻ കു​ല​ശേ​ഖ​ര. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions trophy
News Summary - champions trophy 2017
Next Story