Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

കാഴ്​ചപരിമിതിയുള്ളവരുടെ ലോകകപ്പ്​​: പാകിസ്​താനെ തോൽപ്പിച്ച്​ ഇന്ത്യ ജേതാക്കൾ

text_fields
bookmark_border
blind-world-cup.
cancel

ഷാർജ: പാകിസ്​താ​നെതിരെ രണ്ടു​ വിക്കറ്റി​​​െൻറ ത്രസിപ്പിക്കുന്ന ജയവുമായി ബ്ലൈൻഡ്​ ക്രിക്കറ്റ്​ കിരീടം ഇന്ത്യ നിലനിർത്തി. പാകിസ്​താൻ ഉയർത്തിയ 309 റൺസ്​ വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ എട്ടു​ വിക്കറ്റ്​ നഷ്​ടത്തിൽ ഇന്ത്യ മറികടന്നു. 67 പന്തിൽ 93 റൺസ്​ അടിച്ചുകൂട്ടിയ സുനിൽ രമേശി​​​െൻറ പ്രകടനമാണ്​ നിർണായകമായത്​.

അജയ്​ തിവാരി  62 റൺസോടെ ശക്തമായ പിന്തുണ നൽകി. ടോസ്​ നേടിയ ഇന്ത്യ പാകിസ്​താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പാക്​ ബാറ്റിങ്​ നിരയിൽ 57 റൺസെടുത്ത ബദർ മുനീർ ടോപ്​ സ്​കോററായി. റിയാസത് ഖാന്‍ 48ഉം  നിസാര്‍ അലി 47ഉം റണ്‍സ് നേടി മികച്ച പ്രകടനം കാഴ്​ചവെച്ചു. ഇന്ത്യക്കായി ദീപക്​ മാലിക്കും രാംബീറും രണ്ടു​ വിക്കറ്റ്​ വീതവും സുനിൽ രമേശ്​ ഒരു വിക്കറ്റും നേടി.

സെമിയിൽ ബംഗ്ലാദേശിനെ ഏഴ്​ വിക്കറ്റിന്​ തോൽപിച്ചാണ്​ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്​. ശ്രീലങ്കയെ തോൽപിച്ചാണ്​ പാകിസ്​താൻ ഫൈനൽ ബെർത്ത്​ സ്വന്തമാക്കിയത്​. ഗ്രൂപ്ഘട്ട മത്സരത്തിലും ഇന്ത്യ പാകിസ്​താനെ തോൽപിച്ചിരുന്നു.​ 2014ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലും പാകിസ്​താനെ തോൽപിച്ചായിരുന്നു ഇന്ത്യ കിരീടം നേടിയിരുന്നത്​. ഇതുവരെ നടന്ന ഏഴ്​ ലോകകപ്പിൽ അഞ്ചിലും കിരീടം ഇന്ത്യക്കായിരുന്നു. ചാമ്പ്യന്മാരായ ടീമിനെ പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanmalayalam newssports newsCricket NewsBlind world cupIndia News
News Summary - Blind Cricket World Cup: India beat Pakistan by two wickets in thrilling final to retain title
Next Story