Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകേന്ദ്രം മലക്കം...

കേന്ദ്രം മലക്കം മറിഞ്ഞു; ബി.സി.സി.​െഎക്കെതിരായ നടപടി പുന:പരിശോധിക്കണം

text_fields
bookmark_border
കേന്ദ്രം മലക്കം മറിഞ്ഞു; ബി.സി.സി.​െഎക്കെതിരായ നടപടി പുന:പരിശോധിക്കണം
cancel

ന്യൂഡൽഹി:ബി.സി.സി​.െഎയെ പിന്തുണച്ച്​ കേന്ദ്രസർക്കാർ. ബി.സി.സി​.െഎ ഭാരവാഹികളെ പുറത്താക്കിയ നടപടി പുനപരിശോധിക്കണമെന്ന്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവ​​ശ്യപ്പെട്ടു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട ജൂലൈ 18ലെ വിധി പുന:പരിശോധിക്കണമെന്നാണ്​ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹത്ത്​ഗി ആവശ്യപ്പെട്ടത്​.  

ബി.സി.സി.​െഎയുടെ പുതിയ ഭരണസമിതിയെ സുപ്രീംകോടതി ​പ്രഖ്യാപിക്കാനിരിക്കെയാണ്​ കേന്ദ്രസർക്കാർ അപ്രതീക്ഷിതമായി മലക്കം മറിഞ്ഞത്​.  ലോധ കമ്മിറ്റി റിപ്പോർട്ട്​ നടപ്പാക്കുന്നതിനെക്കുറിച്ച്​ വിപുലമായ ചർച്ച വേണമെന്നും അതിനാൽ ​േകസ്​ വിശാല ബെഞ്ചിനു വിടണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു.

അതിനിടെ ബി.സി.സി.ഐയുടെ പുതിയ ഭരണസമിതിയിലേക്ക് അമിക്കസ്‌ക്യൂറി ഒമ്പത് പേരുടെ പട്ടിക സമര്‍പ്പിച്ചു. സീൽ ചെയ്​ത കവറിലാണ്​ സമിതി അംഗങ്ങളുടെ ​േപര്​ അമിക്കസ്​ക്യൂറി സമർപ്പിച്ചത്​. അമിക്കസ് ക്യൂറി നിര്‍ദേശിച്ച അംഗങ്ങളുടെ കാര്യത്തില്‍ ഈ മാസം 24ന് അന്തിമ തീരുമാനം പറയുമെന്ന് സുപ്രീം കോടതി പറഞ്ഞു.

അമിക്കസ്​ ക്യൂറി സമർപ്പിച്ച ഒമ്പത്​ അംഗങ്ങളുടെ ഭരണസമിതി വലുതാണെന്ന്​ കോടതി പറഞ്ഞു. പട്ടികയില്‍ എഴുപത് വയസ്സിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ അമിക്കസ്‌ക്യൂറിയെ അതൃപ്തി അറിയിക്കുകയും ചെയ്തു. പട്ടികയിലുള്ളവരുടെ പേര് പുറത്തു വിടരുതെന്നും സുപ്രീം കോടതി അമിക്കസ്‌ക്യൂറിക്ക് നിര്‍ദേശം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIBCCI-Lodha panel row
News Summary - Attorney General tells Supreme Court to recall Lodha panel reforms
Next Story