Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഹാ​നെ ടെ​സ്​​റ്റി​ൽ...

ര​ഹാ​നെ ടെ​സ്​​റ്റി​ൽ ഒ​തു​ക്ക​പ്പെ​ടേ​ണ്ട ബാ​റ്റ്​​സ്​​മാ​ന​ല്ല–കോ​ഹ്​​ലി

text_fields
bookmark_border
ര​ഹാ​നെ ടെ​സ്​​റ്റി​ൽ ഒ​തു​ക്ക​പ്പെ​ടേ​ണ്ട ബാ​റ്റ്​​സ്​​മാ​ന​ല്ല–കോ​ഹ്​​ലി
cancel
പോ​ർ​ട്​ ഒാ​ഫ്​ സ്​​പെ​യി​​ൻ: ടെ​സ്​​റ്റ്​ ബാ​റ്റ്​​സ്​​മാ​ൻ എ​ന്ന​നി​ല​യി​ൽ മാ​ത്രം ഒ​തു​ക്ക​പ്പെ​ട്ടി​രു​ന്ന അ​ജി​ൻ​ക്യ ര​ഹാ​നെ​യെ​ന്ന താ​ര​ത്തി​​െൻറ പ്ര​തി​ഷേ​ധം കൂ​ടി​യാ​യി​രു​ന്നു വി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന മ​ത്സ​രം. ചാ​റ്റ​ൽ​മ​ഴ ആ​ദ്യം ത​ട​സ്സം ​നി​ന്ന മ​ത്സ​ര​ത്തി​ൽ ര​ഹാ​നെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ റ​ൺ​സ്​​മ​ഴ പെ​യ്യി​ച്ചാ​യി​രു​ന്നു വ​ര​വേ​റ്റ​ത്. ര​ഹാ​നെ സെ​ഞ്ച്വ​റി​യു​മാ​യി (103) തി​ള​ങ്ങി​യ​പ്പോ​ൾ 43 ഒാ​വ​റി​ൽ ഇ​ന്ത്യ 310 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി. വി​ൻ​ഡീ​സി​നെ 205 റ​ൺ​സി​ന്​ ഒ​തു​ക്കി ഇ​ന്ത്യ​ 105 റ​ൺ​സി​​െൻറ കൂ​റ്റ​ൻ വി​ജ​യ​വും സ്വ​ന്ത​മാ​ക്കി.

ക്യാ​പ്​​റ്റ​ൻ കോ​ഹ്​​ലി​ക്കും പ​റ​യാ​നു​ള്ള​ത്​ ര​ഹാ​നെ​യെ വെ​റും ടെ​സ്​​റ്റ്​ ക​ളി​ക്കാ​ര​നാ​യി മാ​ത്രം കാ​ണ​രു​തെ​ന്നു​ മാ​ത്ര​മാ​ണ്. ‘‘ര​ഹാ​നെ ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ അ​തു​ല്യ പ്ര​തി​ഭ​യാ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ന്നാ​ൽ, പ​രി​മി​ത ഒാ​വ​ർ ക്രി​ക്ക​റ്റി​ലും ക​ഴി​വു​തെ​ളി​യി​ച്ച താ​ര​മാ​ണ്​ അ​ദ്ദേ​ഹം. ഇ​ന്ത്യ​ൻ ബാ​റ്റി​ങ്​ നി​ര​യി​ൽ ആ​ദ്യ സ്​​ഥാ​ന​ങ്ങ​ളി​ൽ ര​ഹാ​നെ​ക്ക്​ തീ​ർ​ച്ച​യാ​യും ഇ​ട​മു​ണ്ട്. വി​ൻ​ഡീ​സി​നെ​തി​രാ​യ ഇൗ ​സെ​ഞ്ച്വ​റി​ത​ന്നെ ര​ഹാ​നെ​യു​ടെ ബാ​റ്റി​ങ്​ മി​ക​വ്​ വ്യ​ക്​​ത​മാ​ക്കു​ന്നു. ടീ​മി​ന്​ ബാ​ല​ൻ​സ്​ ന​ൽ​കാ​ൻ ര​ഹാ​നെ​ക്കാ​വു​മെ​ന്ന്​ തീ​ർ​ച്ച​യാ​ണ്​’’ -കോ​ഹ്​​ലി പ​റ​ഞ്ഞു. ആ​ദ്യ ഏ​ക​ദി​നം ക​ളി​ച്ച കു​ൽ​ദീ​പ്​ യാ​ദ​വ്​ മൂ​ന്നു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. 30ന്​ ​വി​വി​യ​ൻ റി​ച്ചാ​ർ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മൂ​ന്നാം മ​ത്സ​രം. ആ​ദ്യ മ​ത്സ​രം മ​ഴ​മൂ​ലം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​​യ​തോ​ടെ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1-0ത്തി​ന്​ മു​ന്നി​ലാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajinkya rahaneindia vs windies
News Summary - ajinkya rahane
Next Story