Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപീഡനശ്രമം: നടിയുടെ...

പീഡനശ്രമം: നടിയുടെ മതവും ദേശവും ചർച്ച ചെയ്യുന്നത്​​ കഷ്​ടമെന്ന്​ ഇർഫാൻ​ പത്താൻ

text_fields
bookmark_border
irfanpathan
cancel

ന്യൂഡൽഹി: വിമാനത്തിനകത്ത്​ ​ മധ്യവയസ്​ക​​​​​​െൻറ പീഡനശ്രമത്തിന്​ ഇരയായ നടിയുടെ മതവും ദേശവും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാക്കി വിഷയം തിരിച്ചു വിടുന്നതിൽ ഞെട്ടൽ രേഖപ്പെടുത്തി മുൻ ഇന്ത്യൻ ബൗളർ ഇർഫാൻ പത്താൻ. പത്താൻ ട്വിറ്ററിലാണ്​ ജനങ്ങളുടെ മനോഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ച്​ വാചാലനായി പോസ്​റ്റ്​ ഇട്ടത്​​.

‘വിമാനത്തിൽ ഒരു പെൺകുട്ടിക്ക്​ നേരെ പീഡന ശ്രമമുണ്ടായി, എന്നാൽ ജനങ്ങൾ അവളുടെ മതവും ദേശവും ചർച്ച​ ചെയ്യുന്ന തിരക്കിലാണ്​. നമ്മുടെ മനോഭാവത്തിൽ വരുന്ന മാറ്റങ്ങൾ അതിശയിപ്പിക്കുന്നതാണ്​’ പത്താൻ പറയുന്നു. കശ്​മീരി സ്വദേശിയായ നടി വിമാനമിറങ്ങിയ ഉടനെ ഇൻസ്​റ്റാഗ്രാമിൽ ലൈവിൽ വന്നാണ്​​ താൻ നേരിട്ട അനുഭവം പങ്ക്​ വെച്ചത്​. ഇതിന്​ ശേഷം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി നടിയുടെ മതവും ദേശവും പരാമർശിച്ചുള്ള പോസ്​റ്റുകൾ വന്നിരുന്നു.

 

അതേ സമയം ​േകാമൺവെൽത്​ ഗെയിംസിൽ ഇന്ത്യക്ക്​ വേണ്ടി ഗുസ്​തിയിൽ ​സ്വർണ്ണം നേടിയ ബബിത ​േഫാഗട്ട്​ സംഭവത്തിൽ ശക്​തമായി പ്രതികരിച്ച്​ വീഡിയോ പോസ്റ്റ്​ ചെയ്​തു. ഇത്തരം സന്ദർഭങ്ങളിൽ ഉടൻ തന്നെ പ്രതികരിക്കണമെന്നും ഇങ്ങനെയുള്ളവ​രുടെ മുഖത്തടിക്കണമെന്നും അവർ പ്രതികരിച്ചു. ​
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterirfan pathanmalayalam newssports newsDangal Actress Zaira WasimActress molestation
News Summary - Actor’s molestation case-Irfan Pathan slams trolls-India News
Next Story