Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപത്തില്‍ പത്ത്...

പത്തില്‍ പത്ത് വിക്കറ്റും വീഴ്ത്തിയ കണ്ണൂരുകാരൻ

text_fields
bookmark_border
പത്തില്‍ പത്ത് വിക്കറ്റും വീഴ്ത്തിയ കണ്ണൂരുകാരൻ
cancel

പെരിന്തല്‍മണ്ണ: പത്തില്‍ പത്ത് വിക്കറ്റും വീഴ്ത്തി കൗമാരതാരത്തിന്‍െറ ഉജ്വല പ്രകടനം. 19 വയസ്സില്‍ താഴെയുള്ളവരുടെ അന്തര്‍ ജില്ലാ ദ്വിദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ മലപ്പുറത്തിനെതിരെ കണ്ണൂരിന്‍െറ പേസ് ബൗളര്‍ സി.ടി.കെ. നാസിലാണ് ഒരിന്നിങ്സില്‍ എതിര്‍ടീമിലെ മുഴുവന്‍ പേരെയും പുറത്താക്കിയ പ്രകടനത്തിലൂടെ ശ്രദ്ധനേടിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മലപ്പുറം 18.4 ഓവറില്‍ 26 റണ്‍സിന് പുറത്തായി.

9.4 ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്താണ് നാസില്‍ പത്ത് പേരെയും മടക്കിയത്. നാലുപേരെ എല്‍.ബി.ഡബ്ള്യുവിലൂടെയും മൂന്നുപേരെ ക്യാച്ചിലൂടെയും ശേഷിച്ചവരെ ബൗള്‍ഡ് ആയും മടങ്ങി. മറുപടി ഇന്നിങ്സില്‍ കണ്ണൂര്‍ 49.3 ഓവറില്‍ 176 റണ്‍സിന് പുറത്തായി. സൗരവാണ് (38) ടോപ് സ്കോറര്‍. രണ്ടാം ഇന്നിങ്സില്‍ കളി നിര്‍ത്തുമ്പോള്‍ മലപ്പുറം എട്ട് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 43 റണ്‍സ് എടുത്തിട്ടുണ്ട്.  1996ലെ അണ്ടര്‍ 16 വിജയ് മര്‍ച്ചന്‍റ് ട്രോഫിയില്‍ സി.എസ് ശ്യാമും 2008ല്‍ അന്തര്‍ജില്ലാ വനിതാ ക്രിക്കറ്റില്‍ കൊല്ലത്തിന്‍െറ ജിന്‍സി ജോര്‍ജുമാണ് കേരളത്തില്‍ നിന്നും മുമ്പ് ‘പെര്‍ഫക്ട് ടെന്‍’ പ്രകടനം നടത്തിയത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ten wicketctk nazil
Next Story