Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവിമാനയാത്രക്കിടെ...

വിമാനയാത്രക്കിടെ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്ന്​ സിന്ധു

text_fields
bookmark_border
pv-sindhu
cancel

ന്യൂഡൽഹി: വിമാന യാത്രക്കിടെ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി ബാഡ്​മിൻറൺ താരം പി.വി സിന്ധു. ഹൈദരാബാദിൽ നിന്ന്​ മുംബൈയിലേക്കുള്ള യാത്രക്കിടെ ഇൻഡിഗോ വിമാനത്തിലാണ്​ സിന്ധുവിന്​ ദുരനുഭവമുണ്ടായത്​​. വിമാനത്തിലെ ഗ്രൗണ്ട്​ സ്​റ്റാഫായ അജിതേഷാണ്​ ​ അപമര്യാദയായി പെരുമാറയതെന്ന്​ സിന്ധു ട്വിറ്ററിൽ കുറിച്ചു.

അജ​ിതേഷി​​​െൻറ പെരുമാറ്റം കണ്ട്​ വിമാനത്തിലെ എയർ ഹോസ്​റ്റസായ അഷിമ പ്രശ്​നം പരിഹരിക്കാൻ എത്തുകയും ഗ്രൗണ്ട്​ സ്​റ്റാഫിനെ ഉപദേശിക്കുകയും ചെയ്​തു. എന്നാൽ അഷിമയോടും അജിതേഷ്​ ​മോശമായി പെരുമാറി. ഇതുപോലു​ള്ള ജീവനക്കാരെ നിയമിച്ച്​ ഇൻഡിഗോ അവരുടെ പേര്​ കളയുകയാണ്​. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അഷിമ വെളിപ്പെടുത്തുമെന്നും സിന്ധു ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonpv sindhuindigomalayalam newssports newsmistreated
News Summary - PV Sindhu mistreated by IndiGo ground staff on Mumbai bound flight-Sports news
Next Story