Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇ​ന്തോ​നേ​ഷ്യ​ൻ...

ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ൺ: പ്ര​േ​ണാ​യി​യും  ശ്രീ​കാ​ന്തും സെ​മി​യി​ൽ

text_fields
bookmark_border
ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ൺ: പ്ര​േ​ണാ​യി​യും  ശ്രീ​കാ​ന്തും സെ​മി​യി​ൽ
cancel
ജ​കാ​ർ​ത്ത: ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ താ​ര​​ങ്ങ​ളെ ചൈ​ന-​താ​യ്​​പേ​യ്​ താ​ര​ങ്ങ​ൾ​ക്ക്​ ത​ട​യി​ടാ​നാ​യി​ല്ല. ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ണി​ൽ മി​ക​ച്ച പ്ര​ക​ട​നം തു​ട​രു​ന്ന എ​ച്ച്.​എ​സ്. പ്ര​ണോ​യി​യും കെ. ​ശ്രീ​കാ​ന്തും ക്വാ​ർ​ട്ട​റും ക​ട​ന്ന്​ സെ​മി​യി​ലേ​ക്ക്​ കു​തി​ച്ചു. ഒ​ളി​മ്പി​ക്​​സ്​ ചാ​മ്പ്യ​ൻ ​ചെ​ൻ ​േലാ​ങ്ങി​നെ അ​ട്ടി​മ​റി​ച്ച്​ പ്ര​ണോ​യ്​ മു​ന്നേ​റി​യ​പ്പോ​ൾ, ചൈ​നീ​സ്​ താ​യ്​​േ​പ​യ്​ താ​രം തു ​വെ വാ​ങ്ങി​നെ തോ​ൽ​പി​ച്ചാ​ണ്​ കെ. ​ശ്രീ​കാ​ന്ത്​ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. 

ലോ​ക മൂ​ന്നാം ന​മ്പ​ർ ലീ ​​ചോ​ങ്​ വി​യെ ത​ക​ർ​ത്ത്​ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ മ​ല​യാ​ളി താ​രം പ്ര​ണോ​യ്, ​െച​ൻ ലോ​ങ്ങി​നെ​തി​രെ​യും മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്തു. പ്ര​ണോ​യി​യു​ടെ മു​ന്നി​ൽ 21-18, 16-21, 21-19 സ്​​കോ​റി​നാ​ണ്​ ചൈ​ന​യു​ടെ ഒ​ളി​മ്പി​ക്​​സ്​ ചാ​മ്പ്യ​ൻ കീ​ഴ​ട​ങ്ങി​യ​ത്. ഒ​രു മ​ണി​ക്കൂ​റും 15 മി​നി​റ്റും നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു പ്ര​ണോ​യി​യു​ടെ ജ​യം. ആ​ദ്യ സെ​റ്റി​ൽ തു​ട​ക്കം മു​ത​ലേ നാ​ലു പോ​യ​ൻ​റി​​െൻറ ലീ​ഡ്​ നി​ല​നി​ർ​ത്തി​യ പ്ര​ണോ​യ്, തി​രി​ച്ചു​വ​രാ​നു​ള്ള ചൈ​നീ​സ്​ താ​ര​ത്തി​​െൻറ ശ്ര​മ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി . എ​ന്നാ​ൽ, ര​ണ്ടാം ഗെ​യി​മി​ൽ പ്ര​ണോ​യ്​ തു​ട​ക്കം മു​ത​ലേ പ്ര​തി​േ​രാ​ധ​ത്തി​ലാ​യി.

6-6 എ​ന്ന നി​ല​യി​ൽ​നി​ന്ന്​ തു​ട​രെ നാ​ലു പോ​യ​ൻ​റു​ക​ൾ അ​ടി​ച്ചെ​ടു​ത്ത്​ ചെ​ൻ ലോ​ങ്​ സ്​​കോ​ർ 10-6 ആ​ക്കി ഉ​യ​ർ​ത്തി. ലീ​ഡ്​ നി​ല​ർ​ത്തി കു​തി​ച്ച ചൈ​നീ​സ്​ താ​രം ​ഗെ​യിം സ്വ​ന്ത​മാ​ക്കി. ഇ​ഞ്ചോ​ടി​ഞ്ചാ​യി​രു​ന്നു മൂ​ന്നാം ഗെ​യിം. ഇ​രു താ​ര​ങ്ങ​ളും ഒാ​രോ​രോ പോ​യ​ൻ​റു​മാ​യി കു​തി​ച്ച​പ്പോ​ൾ ക​ളി ആ​വേ​ശ​ക​ര​മാ​യ ക്ലൈ​മാ​ക്​​സി​ലേ​ക്കു നീ​ങ്ങി. 17-17ൽ ​എ​ത്തി​നി​ൽ​ക്കെ ര​ണ്ടു ​തു​ട​ർ​പോ​യ​ൻ​റു​ക​ൾ നേ​ടി പ്ര​ണോ​യ്​ വി​ജ​യ​േ​ത്താ​ട​ടു​ത്തു. ചൈ​നീ​സ്​ താ​രം പി​ന്നീ​ട്​ ര​ണ്ടു പോ​യ​​െൻറ​ടു​ത്തെ​ങ്കി​ലും 21-19ന്​ ​പ്ര​ണോ​യ്​ ഗെ​യിം പി​ടി​ച്ചെ​ടു​ത്ത്​ സെ​മി​യി​ലേ​ക്ക്​ കു​തി​ച്ച​ു. ജ​പ്പാ​​െൻറ കാ​സു​മാ​സ സ​ക്കാ​യു​മാ​യി ഇ​ന്ത്യ​ൻ  താ​രം സെ​മി​യി​ൽ ഏ​റ്റു​മു​ട്ടും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidambi SrikanthHS PrannoyIndonesia Open
News Summary - Indonesia Open: HS Prannoy, Kidambi Srikanth march into semis
Next Story