Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightആസ്ട്രേലിയൻ ഒാപണിലും...

ആസ്ട്രേലിയൻ ഒാപണിലും കിരീടനേട്ടവുമായി  കി​ഡം​ബി ശ്രി​കാ​ന്ത്

text_fields
bookmark_border
ആസ്ട്രേലിയൻ ഒാപണിലും കിരീടനേട്ടവുമായി  കി​ഡം​ബി ശ്രി​കാ​ന്ത്
cancel

സി​ഡ്​​നി: സൈ​ന നെ​ഹ്​​വാ​ളി​നും പി.​വി. സി​ന്ധു​വി​നും ശേ​ഷം ബാ​ഡ്​​മി​ൻ​റ​ൺ​ലോ​ക​ത്തെ പു​തു​മേ​ൽ​വി​ലാ​സ​മാ​യി കി​ഡം​ബി ശ്രീ​കാ​ന്തി​​െൻറ ജൈ​ത്ര​യാ​ത്ര. ര​ണ്ടു മാ​സ​ത്തി​​നി​ടെ മൂ​ന്നാം സൂ​പ്പ​ർ സീ​രീ​സ്​ ഫൈ​ന​ൽ, ഒ​രാ​ഴ്​​ച​ക്കി​ടെ ര​ണ്ട്​ സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ടം. ലോ​ക​താ​ര​ങ്ങ​​ളെ​യെ​ല്ലാം അ​ട്ടി​മ​റി​ച്ച കു​തി​പ്പി​ൽ അ​ജ​യ്യ​നാ​യി കെ. ​ശ്രീ​കാ​ന്ത്. സി​ഡ്​​നി സ്​​പോ​ർ​ട്​​സ്​ സ​െൻറ​റി​ൽ ന​ട​ന്ന ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ സൂ​പ്പ​ർ സീ​രീ​സ്​ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ റി​യോ ഒ​ളി​മ്പി​ക്​​സ്, 2014, 2015 ലോ​ക​ചാ​മ്പ്യ​നാ​യ ചൈ​ന​യു​ടെ ചെ​ൻ ലോ​ങ്ങി​നെ ക​ളി​പ​ഠി​പ്പി​ച്ചാ​യി​രു​ന്നു ശ്രീ​യു​ടെ കി​രീ​ട​​നേ​ട്ടം. 

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​വ​ട്ടം പോ​ലെ​യാ​യി​രു​ന്നു കോ​ർ​ട്ടി​ലെ പ്ര​ക​ട​നം. എ​ല്ലാ അ​ട​വു​ക​ളും വ​ഴ​ങ്ങു​ന്ന ര​ണ്ട്​ അ​ഭ്യാ​സി​ക​ൾ ത​ട്ട​ക​ത്തി​ലേ​റി​യ പോ​ലെ​യാ​യി കോ​ർ​ട്ട്. നെ​റ്റ്​ ഷോ​ട്ടി​നും ഡ്രോ​പ് ഷോ​ട്ടി​നും അ​തേ നാ​ണ​യ​ത്തി​ൽ മ​റു​പ​ടി. ബേ​സ്​​ലൈ​നി​ലേ​ക്ക്​ കോ​ക്ക്​ പാ​യി​ക്കു​േ​മ്പാ​ൾ, ഹൈ​ബാ​ളി​ൽ തി​രി​ച്ചു​പ​റ​ത്തി വെ​ല്ലു​വി​ളി. മി​ന്ന​ൽ വേ​ഗ​ത്തി​ലെ​ത്തു​ന്ന സ്​​മാ​ഷി​ന്, ക​ള​രി​യ​ഭ്യാ​സി​യു​ടെ മെ​യ്​​വ​ഴ​ക്ക​ത്തി​ൽ റി​േ​ട്ട​ൺ. മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ചെ​ൻ ലോ​ങ്ങി​നു മു​ന്നി​ൽ അ​വ​സാ​ന പോ​യ​ൻ​റ്​ വ​രെ പൊ​രു​തി​യ​ശേ​ഷം കീ​ഴ​ട​ങ്ങു​ന്ന പ​തി​വ്​ ഇ​ക്കു​റി ശ്രീ​കാ​ന്ത്​ മാ​റ്റി​യെ​ഴു​തി.

നേ​ര​ത്തേ അ​ഞ്ചു ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ അ​ടി​തെ​റ്റി​യ ശ്രീ ​നേ​രി​ട്ടു​ള്ള ര​ണ്ടു ഗെ​യി​​മി​ൽ ചെ​ൻ ലോ​ങ്ങി​​െൻറ കി​രീ​ട​മോ​ഹം അ​ട്ടി​മ​റി​ച്ച്​ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​​െൻറ പു​തു അ​വ​കാ​ശി​യാ​യി. 22-20, 21-16 സ്​​കോ​ർ സൂ​ചി​പ്പി​ക്കും​പോ​ലെ അ​ടി​മു​ടി ആ​വേ​ശ​ക​ര​മാ​യി​രു​ന്നു പോ​രാ​ട്ടം. ആ​ദ്യ ഗെ​യി​​മി​ൽ ക​രു​ത​ലോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ഇ​രു​വ​രും ഒാ​രോ പോ​യ​ൻ​റ്​ നേ​ടി പ​തു​ക്കെ സ്​​കോ​ർ​ബോ​ർ​ഡ്​ ച​ലി​പ്പി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ ശ്രീ​കാ​ന്ത്​ ഗി​യ​ർ മാ​റ്റി കു​തി​ച്ചു. 10-6 എ​ന്ന​നി​ല​യി​ൽ ലീ​ഡ്​ പി​ടി​ച്ച്​ എ​തി​രാ​ളി​യെ വി​റ​​പ്പി​ച്ചെ​ങ്കി​ലും ചെ​ന്നി​ലെ പോ​രാ​ളി ഉ​ണ​രു​ക​യാ​യി​രു​ന്നു. ബേ​സ്​​ലൈ​ൻ സ്​​ട്രോ​ക്കും സ്​​മാ​ഷും മു​ന​യു​ള്ള ഷോ​ട്ടു​മാ​യി ചൈ​നീ​സ്​ താ​രം തി​രി​ച്ചെ​ത്തി 11-11ന്​ ​സ​മ​നി​ല പി​ടി​ച്ചു. ഇൗ ​കു​തി​പ്പ്​ ​​അ​വ​സാ​നം വ​രെ തു​ട​ർ​ന്നു. ​കോ​ർ​ട്ടി​ന്​ കു​റു​കെ പാ​യി​ച്ച ര​ണ്ടു​ കി​ടി​ല​ൻ ഷോ​ട്ടു​ക​ളി​ലൂ​ടെ ശ്രീ​കാ​ന്ത്​ മു​ന്നേ​റി. 20-20ൽ​നി​ന്നും ര​ണ്ടു പോ​യ​ൻ​റ്​ പോ​ക്ക​റ്റി​ലാ​ക്കി ഒ​ന്നാം ഗെ​യിം നേ​ടി.

ര​ണ്ടാം ഗെ​യിം തു​ട​ങ്ങി​യ​തു ത​ന്നെ 20 ഷോ​ട്ടു​ക​ൾ നീ​ണ്ട ബേ​സ്​​ലൈ​ൻ റാ​ലി​യി​ലൂ​ടെ​യാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ത​ന്നെ ലീ​ഡ്​ നേ​ടി​യ ശ്രീ 6-3​ന്​ മു​ന്നി​ലെ​ത്തി. ചെ​ൻ ലോ​ങ്ങി​നെ വി​റ​പ്പി​ച്ച്​ ശ്രീ ​പോ​യ​ൻ​റ്​ വാ​രി​ക്കൂ​ട്ടി​യ​പ്പോ​ൾ, എ​തി​രാ​ളി​ക്ക്​ അ​പ്ര​തീ​ക്ഷി​ത പി​ഴ​വു​ക​ളി​ലൂ​ടെ പോ​യ​ൻ​റു​ക​ൾ ന​ൽ​കി​യ​ത്​ അ​മ്പ​ര​പ്പാ​യി. ഒ​രു​ഘ​ട്ട​ത്തി​ൽ ചെ​ൻ ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി​യെ​ങ്കി​ലും ശ്രീ​കാ​ന്തി​​െൻറ ആ​​ക്ര​മ​ണ​ത്തി​ന്​ ക​രു​ത്തു​കൂ​ടി​യ​തേ ഉ​ള്ളൂ. ഗെ​യിം കൈ​വി​ട്ടാ​ൽ, ചെ​ൻ തി​രി​ച്ചെ​ത്തു​മെ​ന്നു​റ​പ്പു​ള്ള​തി​നാ​ൽ ലീ​ഡ്​ കൈ​വി​ടാ​തെ ശ്രീ ​കു​തി​ച്ചു. നെ​റ്റി​േ​ല​ക്ക്​ കു​തി​ച്ച്​ ​ഫോ​ർ​ഹാ​ൻ​ഡി​ലൂ​ടെ​യാ​യി​രു​ന്നു അ​വ​സാ​ന പോ​യ​ൻ​റു​ക​ൾ വാ​രി​ക്കൂ​ട്ടി​യ​ത്. ഒ​ടു​വി​ൽ 21-16​െൻ​റ അ​നാ​യാ​സ ജ​യ​വും കി​രീ​ട​വും. ആ​ദ്യ​വ​സാ​നം ആ​ർ​പ്പു​വി​ളി​​ക​േ​ളാ​ടെ പി​ന്തു​ണ​ച്ച ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​ത്തി​നി​ട​യി​ൽ 45 മി​നി​റ്റി​ൽ എ​തി​രാ​ളി​യെ വീ​ഴ്​​ത്തി ശ്രീ ​കി​രീ​ടം ചൂ​ടി. 56,250 യു.​എ​സ്​ ഡോ​ള​റാ​ണ്​ (36.28 ല​ക്ഷം രൂ​പ) സ​മ്മാ​ന​ത്തു​ക. ര​ണ്ടാം റൗ​ണ്ടി​ൽ ഒ​ന്നാം ന​മ്പ​ർ താ​രം സ​ൺ​വാ​ൻ ഹോ​യെ​യും, ക്വാ​ർ​ട്ട​റി​ൽ സാ​യ്​ പ്ര​ണീ​തി​നെ​യും, സെ​മി​യി​ലെ നാ​ലാം ന​മ്പ​ർ ഷി ​യു​ഖി​യെ​യും തോ​ൽ​പി​ച്ചാ​യി​രു​ന്നു ​ശ്രീ​യു​ടെ ഫൈ​ന​ൽ യാ​ത്ര.  

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidambi SrikanthAustralian Open Super SeriesChen Long
News Summary - Australian Open Super Series Final: Kidambi Srikanth wins 22-20, 21-16 against Chen Long
Next Story