ബോൾട്ടിനെക്കുറിച്ച് അഞ്ച് കാര്യങ്ങൾ

13:09 PM
14/08/2017
വര: വിനീത്​ എസ്​. പിള്ള
ഭ​ക്ഷ​ണം കൊ​തി​പ്പി​ച്ച ഒാ​ട്ടം
അ​ന്ന്​ ​ഉ​സൈ​ൻ ബോ​ൾ​ട്ടി​ന്​ 12 വ​യ​സ്സ്​ മാ​ത്രം. അ​ര​പ്പ​ട്ടി​ണി​ക്കാ​ര​നാ​യ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​യി​ലെ ഒാ​ട്ട​ക്കാ​ര​നെ അ​ധ്യാ​പ​ക​നാ​യ റ​വ. നു​ഗ​ൻ​റാ​ണ്​ ആ​ദ്യം ക​ണ്ടെ​ത്തു​ന്ന​ത്. വേ​ണ്ട​തി​ലേ​റെ കു​സൃ​തി​യു​ള്ള കൗ​മാ​ര​ക്കാ​ര​നി​ൽ ഒാ​ട്ടം ഗൗ​ര​വ​ത്തി​ലെ​ത്തി​ച്ച​ത്​ നു​ഗ​ൻ​റ്​ വാ​ഗ്​​ദാ​നം ചെ​യ്​​ത ഉ​ച്ച​ഭ​ക്ഷ​ണ​മാ​യി​രു​ന്നു. 
അ​ങ്ങ​നെ, ദി​വ​സ​വും പ​രി​ശീ​ല​ന​ത്തി​നു മു​മ്പ്​ നു​ഗ​ൻ​റ്​ ഭ​ക്ഷ​ണം ഒാ​ഫ​ർ​ചെ​യ്യും. സ്​​കൂ​ളി​ലെ പ്ര​ധാ​ന ഒാ​ട്ട​ക്കാ​ര​നാ​യ റി​കാ​ർ​ഡോ ജെ​ഡ​സി​നെ തോ​ൽ​പി​ച്ച്​ ബോ​ൾ​ട്ടി​ലെ താ​രം അ​ന്ന്​ പി​റ​വി​യെ​ടു​ത്തു. റി​ക്കാ​ർ​ഡോ​യെ തോ​ൽ​പി​ച്ചാ​ൽ നി​ന​ക്ക്​ ആ​രെ​യും തോ​ൽ​പി​ക്കാ​മെ​ന്ന അ​ധ്യാ​പ​ക​​​​െൻറ വാ​ക്കു​ക​ൾ പി​ന്നെ ഒ​ളി​മ്പി​ക്​​സ്​ ട്രാ​ക്ക്​ കീ​ഴ​ട​ക്കു​േ​മ്പാ​ഴും ബോ​ൾ​ട്ടി​​​​െൻറ കാ​തു​ക​ളി​ലെ​ത്തും. 

അ​ലി​വു​ള്ള ബോ​ൾ​ട്ട്​
ട്രാ​ക്കി​ലെ പോ​രാ​ളി​യാ​യ ബോ​ൾ​ട്ടി​നെ മാ​ത്ര​മേ ലോ​ക​മ​റി​യൂ. അ​തി​ന​പ്പു​റം ന​ന​വു​ള്ള ഹൃ​ദ​യ​ത്തി​നു​ട​മ​യാ​യ ഒ​രു ബോ​ൾ​ട്ട്​ കൂ​ടി​യു​ണ്ട്. ലോ​ക​ത്തി​​​​െൻറ വി​വി​ധ കോ​ണു​ക​ളി​ൽ അ​ശ​ര​ണ​രാ​യ മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും ആ ​ത​ണ​ൽ അ​നു​ഭ​വി​ക്കു​ന്നു. 2009ൽ ​ഇ​ര​ട്ട ലോ​ക​റെ​ക്കോ​ഡ്​ കു​റി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ ​ൈന​​റോ​ബി​യി​ൽ ചീ​റ്റ​ക്കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത്​ ​‘ലൈ​റ്റ്​​നി​ങ്​ ബോ​ൾ​ട്ട്​’ എ​ന്ന്​ പേ​ര്​ ന​ൽ​കി​യ​ത്. എ​ട്ടു​ ല​ക്ഷം രൂ​പ മു​ട​ക്കി​യ ഇൗ ​ദ​ത്തെ​ടു​ക്ക​ലി​നു​ ശേ​ഷം ​ൈന​​റോ​ബി​യി​ലെ മൃ​ഗ​ങ്ങ​ളു​ടെ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ ചീ​റ്റ​യു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി പ്ര​തി​വ​ർ​ഷം 1.95 ല​ക്ഷം രൂ​പ​യും ന​ൽ​കു​ന്നു. ജ​മൈ​ക്ക​യി​ലെ കൗ​മാ​ര അ​ത്​​ല​റ്റു​ക​ളെ ക​ണ്ടെ​ത്താ​നും വ​ള​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ഉ​സൈ​ൻ ബോ​ൾ​ട്ട്​ ഫൗ​ണ്ടേ​ഷ​ൻ, സ്​​പോ​ൺ​സ​ർ​മാ​രാ​യ ‘പ്യൂ​മ’​യു​മാ​യി ചേ​ർ​ന്നു​ള്ള ജ​മൈ​ക്ക​യി​ലെ അ​ത്​​ല​റ്റി​ക്​ അ​ക്കാ​ദ​മി തു​ട​ങ്ങി​യ​വ​യു​മാ​യി ബോ​ൾ​ട്ട്​ ട്രാ​ക്കി​ന്​ പു​റ​ത്തും സ​ജീ​വ​മാ​ണ്. 
 
 Usain Bolt

ക്രി​ക്ക​റ്റ്​ ഭ്രാ​ന്ത്
ഒാ​ട്ട​ക്കാ​ര​നാ​യി​ല്ലെ​ങ്കി​ൽ ഉ​സൈ​ൻ ബോ​ൾ​ട്ട്​ ആ​രാ​കു​മാ​യി​രു​ന്നു. സം​ശ​യ​മി​ല്ല, ക്രി​സ്​​ഗെ​യ്​​ലി​നെ പോ​ലൊ​രു വെ​ടി​ക്കെ​ട്ട്​ ബാ​റ്റ്​​സ്​​മാ​നോ കോ​ട്​​നി വാ​ൽ​ഷി​നെ പോ​ലൊ​രു പേ​സ്​ ബൗ​ള​റോ. കൗ​മാ​ര കാ​ല​ത്ത്​ ക്രി​ക്ക​റ്റി​നെ മോ​ഹി​ച്ച്​ ഒാ​ടി​ത്തു​ട​ങ്ങി​യ​താ​ണ്​ ബോ​ൾ​ട്ട്. ഉ​യ​ര​ക്കൂ​ടു​ത​ൽ അ​ദ്ദേ​ഹ​ത്തി​ലെ ക്രി​ക്ക​റ്റ​ർ​ക്കും അ​നു​യോ​ജ്യം. ബം​ഗ​ളൂ​രു​വി​ൽ പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ആ ​ക്രി​ക്ക​റ്റ്​ മി​ടു​ക്കി​നെ ലോ​കം കാ​ണു​ക​യും ചെ​യ്​​തു. ബോ​ൾ​ട്ടി​നു​ണ്ടൊ​രു ആ​പ്​​സ്വ​ന്തം പേ​രി​ലൊ​രു ആ​പ്​. അ​താ​വ​െ​ട്ട, ത​ന്നെ​പ്പോ​ലെ ഒ​ന്നാം ന​മ്പ​റും. ജ​മൈ​ക്ക​യി​ൽ ഏ​റെ ജ​ന​പ്രീ​തി​യു​ള്ള ഗെ​യി​മാ​യ ‘ബോ​ൾ​ട്ട്​’ 2012ൽ ​ല​ണ്ട​നി​ലും ടോ​പ്പി​ലെ​ത്തി. 

തി​ന്നാ​നും ബോ​ൾ​ട്ട്​
​ഉ​സൈ​ൻ ബോ​ൾ​ട്ട്​ ബ്രാ​ൻ​ഡാ​യി ​ലോ​കം ഏ​റ്റെ​ടു​ത്ത​പ്പോ​ൾ സ്വ​ന്തം നാ​ട്ടി​ൽ ‘ബോ​ൾ​ട്ട്​ ട്രാ​ക്ക്​ ആ​ൻ​ഡ്​ റെ​ക്കോ​ഡ്​​സ്​’ എ​ന്ന പേ​രി​ൽ റ​സ്​​റ്റാ​റ​ൻ​റ്​​ സ്​​ഥാ​പി​ച്ചാ​ണ്​ വ്യ​ത്യ​സ്​​ത​നാ​യ​ത്. ക​രീ​ബി​യ​ൻ സം​ഗീ​ത​വും സ്​​പോ​ർ​ട്​​സും ബോ​ൾ​ട്ടി​​​​െൻറ ഇ​ഷ്​​ട​വി​ഭ​വ​ങ്ങ​ളും മെ​നു​വി​ൽ തി​ള​ങ്ങു​ന്നു. 
 
ബോ​ൾ​ട്ട്​ റെ​ക്കോ​ഡ്​ 8.70 സെ​ക്ക​ൻ​ഡ്
9.57 ​സെ​ക്ക​ൻ​ഡി​ൽ 100 മീ​റ്റ​ർ പൂ​ർ​ത്തി​യാ​ക്കി​യ റെ​ക്കോ​ഡ്​ മാ​ത്ര​മേ ലോ​ക​ത്തി​ന​റി​യൂ. എ​ന്നാ​ൽ, ഇ​തേ ദൂ​രം 8.70 സെ​ക്ക​ൻ​ഡി​ലും ബോ​ൾ​ട്ട്​ ഒാ​ടി​യി​രു​ന്നു. അ​ത്​ 2012 ല​ണ്ട​ൻ ഒ​ളി​മ്പി​ക്​​സി​ൽ 4 x 100 മീ​റ്റ​ർ റി​ലേ​യി​ലാ​യി​രു​ന്നു​വെ​ന്ന്​ മാ​ത്രം. അ​തി​നാ​ൽ, ക​ണ​ക്കു പു​സ്​​ത​ക​ത്തി​ന്​ പു​റ​ത്താ​യി. 
 

COMMENTS