Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദീപാ കർമാർക്ക്...

ദീപാ കർമാർക്ക് ബി.എം.ഡബ്ല്യു ഒാടിക്കാൻ 78 കോടിയുടെ റോഡ്

text_fields
bookmark_border
ദീപാ കർമാർക്ക് ബി.എം.ഡബ്ല്യു ഒാടിക്കാൻ 78 കോടിയുടെ റോഡ്
cancel

അഗർത്തല: റിയോ ഒളിംപിക്സിൽ രാജ്യത്തിന്റെ അഭിമാനമായി മികച്ച പ്രകടനം കാഴ്ചവെച്ച ജിംനാസ്റ്റിക്സ് താരം ദീപാ കർമാക്കറുടെ വീടിന് സമീപത്തെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ത്രിപുര സർക്കാർ തീരുമാനിച്ചു. അഭോയ്നഗറിലെ ദീപയുടെ വീടിന് മുന്നിലൂടെ പോകുന്ന റോഡ് പുതുക്കിപ്പണി‍യാൻ തീരുമാനിച്ചതായി അഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ മേയർ പ്രഫുൽജിത്ത് സിൻഹ വ്യക്തമാക്കി.  അഗർത്തല സർക്കാർ മെഡിക്കൽ കോളേജിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ റൂട്ടിലൂടെ ദീപക്കിനി ബി.എം.ഡബ്ല്യു ഒാടിക്കാം. റോഡ് പുനരുദ്ധാരണത്തിനായി 78 കോടി രൂപ നീക്കിവെച്ചതായി പൊതുമരാമത്ത് അധികൃതർ പറഞ്ഞു.

ഒളിംപിക്സിലെ പ്രകടനത്തിന്​ സച്ചിൻ തെൻഡുൽക്കർ സമ്മാനിച്ച ബി.എം.ഡബ്ല്യൂ കാർ  ദിപ കർമാകർ മടക്കിനൽകുന്നതായി വാർത്തകളുണ്ടായിരുന്നു. കോടികൾ വിലമതിക്കുന്ന ആഡംബര കാറിന്റെ പരിപാലന ചെലവ് താങ്ങാനാവാത്തതിനാലാണ്​ മടക്കി നൽകാൻ തീരുമാനിച്ചത്​.  കാറി​െൻറ യഥാർഥ ഉടമസ്ഥനായ ഹൈദരാബാദ്​ ബാഡ്​മിൻറൺ അസോസിയേഷൻ പ്രസിഡൻറ്​ വി.ചാമുണ്ഡേശ്വര നാഥിന്​ മടക്കി നല്‍കാനാണ്​ ദീപയുടെയും കുടുംബാംഗങ്ങളുടെയും തീരുമാനം.  

റിയോ ഒളിംപിക്സ്​ വനിതകളുടെ ബാഡ്മിന്റൻ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ പി.വി.സിന്ധു, വനിതാവിഭാഗം ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലിക്ക്, ജിംനാസ്റ്റിക്സിൽ നാലാം സ്ഥാനം നേടിയ ദിപ കർമാകർ എന്നിവർക്ക്​  ഹൈദരാബാദ് ബാഡ്മിന്റൻ അസോസിയേഷൻ ചാമുണ്ഡേശ്വര നാഥാണ് ബി.എം.ഡബ്ല്യൂ കാറുകൾ നൽകിയത്.  ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ക്രിക്കറ്റ് ഇതിഹാസം  സചിൻ തെന്‍ഡുൽക്കറാണ് ഇവർക്ക് കാർ സമ്മാനിച്ചത്.

ദീപയും കുടുംബവും താമസിക്കുന്ന അഗർത്തല നഗരത്തിൽ ഇത്തരം ആഡംബര കാറുകൾ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടാണ് വാഹനം മടക്കി നൽകുന്നതിനുള്ള പ്രധാന കാരണം.  നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ വാഹനം ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അറ്റകുറ്റപണികൾക്കും പരിപാലനത്തിനുമായി വൻതുക മുടക്കേണ്ടി വരുമെന്നതാണ്​ കാരണമായി ദീപയുടെ കുടുംബം ചൂണ്ടികാണിക്കുന്നത്​. ജർമനിയിൽ നവംബറിൽ ആരംഭിക്കുന്ന  ചാലഞ്ചേഴ്സ് കപ്പ് ടൂർണമെൻറിൽ പ​െങ്കടുക്കുന്നതിനുള്ള പരിശീലനത്തിലായതിനാൽ ദീപക്ക്​ കാറിൽ ശ്രദ്ധ ചെലുത്താൻ സമയമില്ലെന്നും പരിപാലനത്തിന്​ സാമ്പത്തിക ശേഷിയില്ലെന്നുമാണ്​ ഇവർ ചൂണ്ടിക്കാട്ടുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dipa KarmakarTripura government
News Summary - Tripura government to repair road near Dipa Karmakar's house
Next Story