Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവ​യ​സ്സ് മാ​ന​ദ​ണ്ഡം:...

വ​യ​സ്സ് മാ​ന​ദ​ണ്ഡം: ഗെ​യിം​സി​ൽ അ​വ​സ​രം കു​റ​യു​മെ​ന്ന ആ​ശ‍ങ്ക​യി​ൽ താ​ര​ങ്ങ​ൾ

text_fields
bookmark_border
synthetic-track-usha
cancel

മ​ല​പ്പു​റം: സ്കൂ​ൾ ഗെ​യിം​സ് മ​ത്സ​രാ​ർ​ഥി​ക​ളെ ത​രം​തി​രി​ക്കാ​ൻ വ​യ​സ്സ് മാ​ന​ദ​ണ്ഡ​മാ​ക്കി​യ​ത് പൊ​തു​വെ സ്വാ​ഗ​തം ചെ​യ്യ​പ്പെ​ടു​മ്പോ​ഴും അ​വ​സ​രം ന​ഷ്​​ട​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ഇ​തു​വ​രെ ക്ലാ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സീ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ചി​രു​ന്ന​ത്. ഈ ​വ​ർ​ഷം മു​ത​ൽ വ​യ​സ്സാ​ണ് മാ​ന​ദ​ണ്ഡം. ഇ​ത​നു​സ​രി​ച്ച് 2004 ജ​നു​വ​രി ഒ​ന്നി​ന് മു​മ്പ് ജ​നി​ച്ച​വ​രാ​ണ് ജ​ന​ന തീ​യ​തി പ്ര​കാ​രം മേ​ൽ​പ്പ​റ​ഞ്ഞ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ക. സം​സ്ഥാ​ന​ത്ത് സ​ബ് ജൂ​നി​യ​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​റി​ല്ലെ​ന്ന​തും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​വും. 

1999 ജ​നു​വ​രി ഒ​ന്നി​നും 2000 ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​ണ് ഇ​നി സീ​നി​യ​ർ. 2001 മു​ത​ൽ 2003 വ​രെ​യു​ള്ള​വ​രെ ജൂ​നി​യ​റി​ലും ഉ​ൾ​പ്പെ​ടും. 2004 ജ​നു​വ​രി ഒ​ന്നി​നോ ശേ​ഷ​മോ ജ​നി​ച്ച​വ​ർ സ​ബ് ജൂ​നി​യ​റു​മാ​ണ്. ഇ​തു​വ​രെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കാ​ർ സീ​നി​യ​റും ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലു​ള്ള​വ​ർ ജൂ​നി​യ​റു​മാ​യി​രു​ന്നു. പു​തി​യ മാ​ന​ദ​ണ്ഡം ഏ​റ്റ​വും അ​ധി​കം ഗു​ണം ചെ​യ്യു​ക പ്ല​സ് വ​ൺ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്. സീ​നി​യ​റി​ലും ജൂ​നി​യ​റി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി താ​ര​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. വ​യ​സ്സ് കു​റ​ഞ്ഞ​വ​ർ​ക്ക് ഹ​യ​ർ ഓ​പ്ഷ​ൻ ന​ൽ​കി മു​തി​ർ​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കാ​മെ​ങ്കി​ലും വേ​ണ്ട​ത്ര അ​വ​സ​രം ല​ഭി​ക്കി​ല്ല.

ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഗെ​യിം​സും അ​ത്​​ല​റ്റി​ക് മീ​റ്റു​ക​ളും കാ​ര്യ​മാ​യെ​ടു​ക്കു​ന്ന​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കാ​ർ​ക്ക് കാ​യി​കാ​ധ്യാ​പ​ക​രി​ല്ല. സ്പോ​ർ​ട്സ് ​േക്വാ​ട്ട അ​ഡ്മി​ഷ​ൻ, ഗ്രേ​സ് മാ​ർ​ക്ക് തു​ട​ങ്ങി​യ​വ ല​ഭി​ക്കാ​ൻ ഹൈ​സ്കൂ​ൾ താ​ര​ങ്ങ​ൾ ഇ​നി പ്ര​യാ​സ​പ്പെ​ടും. സ​ബ് ജൂ​നി​യ​ർ ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് സം​യു​ക്ത കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ദേ​ശീ​യ സ്കൂ​ൾ ഗെ​യിം​സി​ൽ ഈ ​വി​ഭാ​ഗം ഉ​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ൽ​നി​ന്ന് ആ​രും പ​ങ്കെ​ടു​ക്കാ​റി​ല്ല. അ​ത്​​ല​റ്റി​ക് മീ​റ്റി​ലാ​വ​ട്ടെ സ്കൂ​ൾ ത​ലം മു​ത​ൽ സ​ബ് ജൂ​നി​യ​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsSchool atheletics meetAge problemKerala News
News Summary - School atheletics meet issue-Sports news
Next Story