Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightജാ​വ​ലി​ൻ താ​രം ...

ജാ​വ​ലി​ൻ താ​രം  രോ​ഹി​ത്​ യാ​ദ​വ്​  ഉ​ത്തേ​ജ​ക​ക്കു​രു​ക്കി​ൽ

text_fields
bookmark_border
ജാ​വ​ലി​ൻ താ​രം  രോ​ഹി​ത്​ യാ​ദ​വ്​  ഉ​ത്തേ​ജ​ക​ക്കു​രു​ക്കി​ൽ
cancel
ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​യു​ടെ ജാ​വ​ലി​ൻ താ​രം രോ​ഹി​ത്​ യാ​ദ​വ്​ ഉ​ത്തേ​ജ​ക​ക്കു​രു​ക്കി​ൽ. നി​രോ​ധി​ത ഉ​ത്തേ​ജ​ക​മ​രു​ന്നാ​യ ‘സ്​​റ്റ​നോ​സൊേ​ളാ​ൽ’ ഉ​പ​യോ​ഗി​ച്ച​താ​യി ‘എ’ ​സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി അ​ത്​​ല​റ്റി​ക്​ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഏ​ഷ്യ​ൻ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്​​ വെ​ള്ളി​മെ​ഡ​ൽ ന​ഷ്​​ട​മാ​യേ​ക്കും.

2016 ലോ​ക സ്​​കൂ​ൾ ഗെ​യിം​സി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വു കൂ​ടി​യാ​ണ്​ രോ​ഹി​ത്. നി​രോ​ധി​ത മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നാ​ൽ രോ​ഹി​ത്​ യാ​ദ​വി​നെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​താ​യി അ​ത്​​ല​റ്റി​ക്​ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ (​െഎ.​​എ​ഫ്.​െ​എ) അ​റി​യി​ച്ചു. ബാ​േ​ങ്കാ​ക്കി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​​​െൻറ അ​വ​സാ​ന ദി​നം ശേ​ഖ​രി​ച്ച സാ​മ്പി​ളി​െ​ല പ​രി​ശോ​ധ​ന ഫ​ല​മാ​ണ്​ പു​റ​ത്തു​​വ​ന്ന​ത്. അ​ടു​ത്ത​യാ​ഴ്​​ച്ച പു​റ​ത്തു​വ​രു​ന്ന ‘ബി’ ​സാ​മ്പി​ൾ ഫ​ല​വും എ​തി​രാ​യാ​ൽ നാ​ലു​വ​ർ​ഷം വ​രെ വി​ല​ക്ക്​ വീ​ണേ​ക്കും. ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​ര​നാ​യ രോ​ഹി​ത്​ ദേ​ശീ​യ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്​ മീ​റ്റി​ൽ 76. 11 മീ​റ്റ​ർ ​റെ​ക്കോ​ഡോ​ടെ സ്വ​ർ​ണം നേ​ടി​യി​രു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Javelin Throwerdope testRohit Yadav
News Summary - Rohit Yadav, 16-year old javelin thrower, fails dope test
Next Story