Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightലക്ഷ്യം ഒളിമ്പിക്സ്...

ലക്ഷ്യം ഒളിമ്പിക്സ് മെഡൽ; ഓപറേഷൻ ഒളിമ്പിയ തുടങ്ങി 

text_fields
bookmark_border
ലക്ഷ്യം ഒളിമ്പിക്സ് മെഡൽ; ഓപറേഷൻ ഒളിമ്പിയ തുടങ്ങി 
cancel
തൃ​ശൂ​ർ: ഒ​ളി​മ്പി​ക്സി​ൽ മെ​ഡ​ൽ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന ‘ഓ​പ​റേ​ഷ​ൻ ഒ​ളി​മ്പി​യ’ പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മാ​യി. മ​ന്ത്രി എ.​സി. മൊ​യ്​​തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. രാ​ജ്യ​ത്തി​ന്​ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ കേ​ര​ളം ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

14 ജി​ല്ല​ക​ളി​ലും സ്പോ​ർ​ട്സ്  കോം​പ്ല​ക്സ് സ്ഥാ​പി​ക്കും. സ്ഥ​ലം ല​ഭ്യ​മാ​യ ഏ​ഴ്​ ജി​ല്ല​ക​ളി​ൽ 40 കോ​ടി രൂ​പ​യു​ടെ  വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം  ഇ​ൻ​ഷു​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യും തു​ട​ങ്ങും. കാ​യി​ക​രം​ഗ​ത്ത്  നേ​ട്ട​മു​ണ്ടാ​ക്കി​യ 68 താ​ര​ങ്ങ​ൾ​ക്ക് ഒ​രു മാ​സ​ത്തി​ന​കം ജോ​ലി ന​ൽ​കു​മെ​ന്ന്​ മ​ന്ത്രി അ​റി​യി​ച്ചു.ഫു​ട്ബാ​ൾ താ​രം സി.​കെ. വി​നീ​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ജോ​ലി തി​രി​കെ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ  സം​സ്ഥാ​നം ജോ​ലി ന​ൽ​കും. ഓ​പ​റേ​ഷ​ൻ ഒ​ളി​മ്പി​യ ദീ​പം തെ​ളി​ക്ക​ലും ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.  മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

13 ജി​ല്ല​ക​ളി​ലാ​യി  മെ​ഡ​ൽ സാ​ധ്യ​ത​യു​ള്ള 11 ഇ​ന​ങ്ങ​ളി​ൽ 250  കാ​യി​ക​താ​ര​ങ്ങ​ൾ​ക്കാ​ണ്​ വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കു​ക. 440 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.  17 വി​ദേ​ശ​കോ​ച്ചു​മാ​രും 28 ദേ​ശീ​യ  കോ​ച്ചു​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക.  അ​മേ​രി​ക്ക,  ദ​ക്ഷി​ണ​കൊ​റി​യ, ഇ​ന്തോ​നേ​ഷ്യ, ക​സാ​ഖ്​​സ്​​താ​ൻ, ആ​സ്​​ട്രേ​ലി​യ, ബ്രി​ട്ട​ൺ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ സ​ഹാ​യം പ​ദ്ധ​തി​ക്കു​ണ്ട്. ഒാ​പ​റേ​ഷ​ൻ ഒ​ളി​മ്പി​യ പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ട്​ നാ​ലി​ന​ങ്ങ​ളി​ലാ​യി ഏ​ഴ്​ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സ്പോ​ർ​ട്സ് കി​റ്റ് വി​ത​ര​ണം ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:operation olympia
News Summary - operation olympia
Next Story