Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമെ​ർ​ലി​നും...

മെ​ർ​ലി​നും ഇ​ല​ക്കി​യ​യും വേ​ഗ​മേ​റി​യ താ​ര​ങ്ങ​ൾ

text_fields
bookmark_border
മെ​ർ​ലി​നും ഇ​ല​ക്കി​യ​യും വേ​ഗ​മേ​റി​യ താ​ര​ങ്ങ​ൾ
cancel
camera_alt???????? ????????? ( 400?? ?????????), ????????? ????????? (100 ??. ?????????)

ഗു​ണ്ടൂ​ർ: കേ​ര​ള​ത്തി​​െൻറ മെ​ർ​ലി​ൻ ജോ​സ​ഫ്, ത​മി​ഴ്നാ​ടി​​െൻറ ഇ​ല​ക്കി​യ ദാ​സ​ൻ എ​ന്നി​വ​ർ 100 മീ​റ്റ​റി​ൽ ഒ​ന്നാ​മ​തെ​ത്തി മീ​റ്റി​ലെ വേ​ഗ​മേ​റി​യ താ​ര​ങ്ങ​ളാ​യി. 11.65 സെ​ക്ക​ൻ​ഡി​ൽ എ​ത്തി​യാ​ണ് മെ​ർ​ലി​ൻ സ്വ​ർ​ണം നേ​ടി​യ​ത്. ഭു​വ​നേ​ശ്വ​റി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ മെ​ർ​ലി​ൻ ക​ണ്ണൂ​ർ ഇ​രി​ട്ടി പു​ളി​ച്ചാ​ക്ക തൊ​ട്ടി​യി​ൽ കു​ര്യ​ൻ ജോ​സ​ഫ്-​എ​ൽ.​സി. കു​ര്യ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഇ​ൻ​കം ടാ​ക്സ് വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യാ​ണ്. ക​സ്​​റ്റം​സി​ലെ ഫു​ട്ബാ​ൾ താ​ര​മാ​യ ആ​ൽ​ബി​നാ​ണ് ഭ​ർ​ത്താ​വ്. ത​ഞ്ചാ​വൂ​ർ ല​യോ​ള കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് ഇ​ല​ക്കി​യ. ത​​െൻറ ര​ണ്ടാ​മ​ത്തെ മീ​റ്റി​ൽ​ത​ന്നെ വേ​ഗ​മേ​റി​യ താ​ര​മാ​കാ​നാ​യ​തി​ലെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​ല​ക്കി​യ.


അ​നി​ൽ​ഡ ഓ​ടി​യ​ത് ല​ണ്ട​നി​ലേ​ക്ക്
ഗു​ണ്ടൂ​ർ: വാം​അ​പ്​ ചെ​യ്യു​മ്പോ​ൾ​പോ​ലും ഛർ​ദി​ച്ചു​വെ​ങ്കി​ലും അ​നി​ൽ​ഡ തോ​മ​സി​ന് മു​ന്നി​ൽ ല​ണ്ട​നി​ൽ ലോ​ക അ​ത്​​ല​റ്റി​ക് മീ​റ്റി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യാ​നു​ള്ള സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ല​മു​ണ്ടാ​യ ഛർ​ദി​യെ അ​വ​ഗ​ണി​ച്ച് ഓ​ടി 53. 2 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് ഇ​ടം​നേ​ടു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​മാ​യി മീ​റ്റു​ക​ളി​ൽ​നി​ന്ന് മാ​റി​നി​ന്ന അ​നി​ൽ​ഡ ത​​െൻറ തി​രി​ച്ചു​വ​ര​വും ഗം​ഭീ​ര​മാ​ക്കി. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ അ​നി​ൽ​ഡ ജ​യ​കു​മാ​റി​ന് കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. ആ​ർ​മി ജീ​വ​ന​ക്കാ​ര​ൻ ജി​പി​ൻ റെ​ജി​യാ​ണ് ഭ​ർ​ത്താ​വ്.


അ​നു മീ​റ്റി​ലെ താ​രം 
ഗു​ണ്ടൂ​ർ: മീ​റ്റി​ലെ മി​ക​ച്ച അ​ത്​​ല​റ്റ്​ പ​ദ​വി​യും കേ​ര​ള​ത്തി​ന്. 400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ സ്വ​ർ​ണ​വും 400 മീ​റ്റ​റി​ൽ വെ​ങ്ക​ല​വു​മാ​യി കേ​ര​ള​ത്തി​​െൻറ അ​നു ആ​ർ ആ​ണ്​ സീ​നി​യ​ർ അ​ത്​​ല​റ്റി​ക് മീ​റ്റി​​െൻറ താ​ര​മാ​യി മാ​റി​യ​ത്. ഭു​വ​നേ​ശ്വ​റി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ട്രാ​ക്ക് ആ​ൻ​ഡ് ഫീ​ൽ​ഡി​ൽ വെ​ള്ളി​യു​മാ​യി ഗു​ണ്ടൂ​രി​ൽ എ​ത്തി​യ അ​നു മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യാ​ണ് മ​ട​ങ്ങു​ന്ന​ത്. പാ​ല​ക്കാ​ട് എ​രു​മ​യൂ​ർ വ​ട​ക്കും​പു​റം ഹൗ​സി​ൽ രാ​ഘ​വ​ൻ- സു​ജാ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​നു വ​നം​വ​കു​പ്പി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ടാ​ണ്. ദേ​ശീ​യ ഗെ​യിം​സി​ലെ മെ​ഡ​ൽ നേ​ട്ട​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​മാ​യി​രു​ന്നു ജോ​ലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsnational senior athletics meetmerlinanilda thomas
News Summary - national senior athletics meet sports news
Next Story