Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദേശീയ ജൂനിയർ...

ദേശീയ ജൂനിയർ അത്​ലറ്റിക്​ മീറ്റ്:​​ കേരളത്തിന്​ മൂന്ന്​ സ്വർണം കൂടി; അപർണക്ക്​ റെക്കോഡ്​

text_fields
bookmark_border
ദേശീയ ജൂനിയർ അത്​ലറ്റിക്​ മീറ്റ്:​​ കേരളത്തിന്​ മൂന്ന്​ സ്വർണം കൂടി; അപർണക്ക്​ റെക്കോഡ്​
cancel
camera_alt< ??????? 20 100 ???????? ?????????????? ????????????????????? ?????????????? ?????? ?????

വിജയവാഡ: ഒാടിയും പറന്നും പിന്നാലെ കുതിച്ചിട്ടും മദമിളകിയ ഹരിയാനയെ തളക്കാനാവാതെ വിജയവാഡയിൽ കേരളം വിയർക്കുന്നു. മംഗളഗിരി ആചാര്യ നാഗാർജുന സർവകലാശാല സ്​റ്റേഡിയത്തിൽ നടക്കുന്ന 33ാമത്​ ദേശീയ ജൂനിയർ അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പി​​​​െൻറ രണ്ടാം ദിനത്തിൽ കേരളം മൂന്ന്​ സ്വർണവും മൂന്ന്​ വെള്ളിയും ഒരു വെങ്കലവും നേടിയിട്ടും ഹരിയാന ബഹുദൂരം മുന്നിൽ തന്നെ. ആദ്യ ദിനം ഏഴ്​ സ്വർണമണിഞ്ഞ ഹരിയാന വെള്ളിയാഴ്​ച മൂന്നെണ്ണംകൂടി ചേർത്ത്​ പത്തിലെത്തി.  
ഹർഡ്​ലുകൾ ചാടിക്കടന്ന്​ രണ്ട്​ സ്വർണവും വെള്ളിയും പോൾവാൾട്ടിൽ ഒരു സ്വർണവും വെള്ളിയുമാണ്​ വെള്ളിയാഴ്​ച കേരളം വരവുവെച്ചത്​. അണ്ടർ^18 പെൺകുട്ടികളു​ടെ 100 മീറ്റർ ഹർഡ്​ൽസിൽ മീറ്റ്​ റെക്കോഡോടെ അപർണ റോയിയും അണ്ടർ^20 ആൺകുട്ടികളിൽ സചിൻ ബിനുവുമാണ്​ ചാമ്പ്യന്മാരുടെ അഭിമാനമായത്​. മലയാളി പെ​ൺകൊടികളുടെ പോരാട്ടമായ പോൾവാൾട്ടിൽ ആർഷ ബാബുവിലൂടെ​ മൂന്നാം സ്വർണമെത്തി. അപർണയുടേതടക്കം നാല്​ റെക്കോഡുകളാണ്​ രണ്ടാം ദിനം പിറന്നത്​.

ഹർഡ്​ൽ ചാടി കേരളം
വെള്ളിയാഴ്​ച രാവിലെ 10 കി.മീ. നടത്തത്തോടെ​ ട്രാക്കുണർന്നപ്പോൾ ആദ്യ സെഷനിൽ കേരളം ചിത്രത്തിലേ ഇല്ലായിരുന്നു. പെൺകുട്ടികളുടെ നടത്തത്തിൽ ജി. നിഷ ഏഴാമതായി. അണ്ടർ-16 ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മഹാരാഷ്​ട്രതാരം വികാസ്​ യാദവി​​​​െൻറ ദേശീയ​ ​െ​റക്കോഡ്​ പ്രകടനത്തോടെ (74.73 മീ.) പോർക്കളമുണർന്നു. ഉച്ചകഴിഞ്ഞ്​ നടന്ന ഹർഡ്​ൽസ്​ ട്രാക്കിലേക്കായിരുന്നു എല്ലാവരുടെയും കണ്ണ്​. വിവിധ വിഭാഗങ്ങളിലായി ആറിൽ നാല്​ ഫൈനലിലും കേരള സാന്നിധ്യമുണ്ടായിരുന്നു.  

ആദ്യം നടന്ന അണ്ടർ^20 ആൺകുട്ടികളുടെ മത്സരത്തിൽ ഡൽഹിക്കാരൻ കുനാൽ ചൗധരി​േയാട് (14.09 സെ.)​ ഇഞ്ചോടിഞ്ച്​ മത്സരിച്ച സചിൻ ബിനു (14.08 സെ.) ഫോ​േട്ടാഫിനിഷിലൂടെ സ്വർണം അടിച്ചെടുത്തു. ഒപ്പം മത്സരിച്ച സൂര്യനാരായണൻ നാലാമതായി. ​േകാഴിക്കോട്​ പുല്ലൂരാംപാറ സ്വദേശിയാണ്​ കോതമംഗലം എം.എ കോളജ്​ വിദ്യാർഥിയായ സചിൻ. അണ്ടർ-16 പെൺകുട്ടികളിൽ തമിഴ്​നാടി​​​​െൻറ തബിതക്ക്​ (14.56 സെ.) പിന്നിൽ ഫിനിഷ്​ ചെയ്​ത ആൻറോസ്​ ​േടാമി വെള്ളി നേടി (14.81 സെ.).
മിനിറ്റുകളുടെ ഇടവേളയിൽ അണ്ടർ-18 പെൺകുട്ടികളിൽ അപർണ റോയ്​ ട്രാക്കിലേക്ക്​.
 

അ​ണ്ട​ർ 18-100 മീ. ​ഹ​ർ​ഡ്​​ൽ​സിൽ സ്വ​ർ​ണം നേടിയ അ​പ​ർ​ണ റോ​യ്​
 


കൂട്ടുകാരിയായ അഞ്​ജലി തോമസും ഝാർഖണ്ഡി​​​​െൻറ പ്രബിത കുമാരിയുമായി പോരടിച്ച അപർണ റോയ്​  വെടിമുഴക്കത്തിനുപിന്നാലെ മിന്നൽ വേഗത്തിൽ കുതിച്ചു. ഫിനിഷ്​ ചെയ്യു​േമ്പാൾ എതിരാളികൾ ഏറെ പിന്നിൽ. ഒാട്ടം അവസാനിപ്പിക്കു​േമ്പാൾ (14.01 സെ.) ഒമ്പത്​ വർഷം പഴക്കമുള്ള മീറ്റ്​ റെക്കോഡ്​ (14.02 സെ.) തരിപ്പണം. എന്നാൽ, അതേ പഴക്കമുള്ള ദേശീയ ജൂനിയർ റെക്കോഡ്​ (14 സെ​.) തലനാരിഴ വ്യത്യാസത്തിൽ നഷ്​ടമായി. പുല്ലൂരാംപാറ സ​​​െൻറ​്​ജോസഫ്​സ്​ സ്​കൂളിലെ പ്ലസ്​ വൺ വിദ്യാർഥിനിയാണ്​ മുൻ ഇന്ത്യൻ ജൂനിയർ ഫുട്​ബാൾ ടീം അംഗം കൂടിയായ അപർണ. കൂടരഞ്ഞിയിലെ റോയ്​^ടീന ദമ്പതികളുടെ മകളാണ്​. അഞ്​ജലി തോമസ്​​ (14.99 സെ.) വെങ്കലം നേടി. അണ്ടർ^16 ആൺകുട്ടികളുടെ 100 മീറ്റർ ഹർഡ്​ൽസിൽ സൂര്യജിത്​ ആർ.കെ (13.63​ െസ.) വെള്ളി നേടി. 

പറന്നുപറന്ന്​ ആർഷ
പോൾവാൾട്ടിൽ കേരളത്തിന്​ എതിരില്ലെങ്കിലും മത്സരം ഏകപക്ഷീയമാവുമെന്ന്​ പ്രതീക്ഷിച്ചില്ല. എതിരാളികളെല്ലാം മൂന്ന്​ മീറ്ററിൽ താഴെ ഉയരത്തിൽ കീഴടങ്ങിയപ്പോ​ൾ പോരാട്ടം ആർഷ ബാബുവും അഞ്​ജലി ഫ്രാൻസിസും തമ്മിലായിരുന്നു. ഒടുവിൽ 3.30 മീറ്റർ താണ്ടിയ കല്ലടി എച്ച്​.എസ്​.എസിലെ ആർഷ സ്വർണമണിഞ്ഞു. കണ്ണൂർ ആലക്കോട്​ കുടക്കനാൽ ബാബുവി​​​​െൻറയു​ം ആൻസിയുടെയും മകളാണ്​. 3.20 മീറ്ററിൽ വീണ തിരുവനന്തപുരം സായിയിലെ അഞ്​ജലി ഫ്രാൻസിസ്​ വെള്ളിയിലൊതുങ്ങി.     
  
കാത്തിരിക്കാം മെഡൽ മഴക്ക്​
മൂന്നാം ദിനത്തിൽ ട്രാക്കിലും ഫീൽഡിലുമായി 28 ഫൈനലുകൾ. കേരളം മെഡലുറപ്പിച്ച 400 മീ, സീനിയർ ഹൈജംപ്​, ​​ട്രിപ്പ്​ൾജംപ്​, 100 മീ. മത്സരങ്ങൾ ശനിയാഴ്​ച നടക്കും. മീറ്റിലെ അതിവേഗക്കാരെ നിർണയിക്കുന്ന അങ്കത്തിൽ ഒാംകാർനാഥ്​, ആൻസ്​റ്റിൻ ജോസഫ്​, സി. അഭിനവ്​, താങ്​ജം അലേർട്​സൺ, അഞ്​ജലി ജോൺസൺ, ആൻസി സോജൻ എന്നിവർ ​ട്രാക്കിലിറങ്ങും. 

മെഡൽ
സംസ്​ഥാനം, സ്വർണം, വെള്ളി, വെങ്കലം ക്രമത്തിൽ
​ഹരിയാന 10-6-5
കേരളം 5-6-4
യു.പി 3-8-6
തമിഴ്​നാട്​ 2-3-2
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsnational junior athletic meetmalayalam newssports news
News Summary - National junior Athletic Meet 2017 -Sports News
Next Story