Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_right‘ഡിസ്കസ്...

‘ഡിസ്കസ് കുടുംബത്തിൽ’ ചരിത്രത്തിൻെറ തനിയാവർത്തനം 

text_fields
bookmark_border
‘ഡിസ്കസ് കുടുംബത്തിൽ’ ചരിത്രത്തിൻെറ തനിയാവർത്തനം 
cancel
camera_alt????????? ??????? ????????? ????????? ???????? ??????? ??.??? ???????????? ???????? ????????????????
പാ​ലാ: 28 വ​ർ​ഷം മു​മ്പ് കോ​ട്ട​യം ന​ഗ​ര​ത്തി​ലെ മൈ​താ​ന​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള ജൂ​നി​യ​ർ ഡി​സ്ക​സ് ത്രോ​യി​ലെ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ് കെ.​സി. ഗി​രീ​ഷ് ശ​നി​യാ​ഴ്​​ച പാ​ലാ മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ജൂ​നി​യ​ർ ബോ​യ്സ് ഡി​സ്ക​സ് ത്രോ ​മ​ത്സ​രം ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ദ്ദേ​ഹം മൈ​താ​ന​ത്തെ​ത്തി വി​ജ​യി​യെ കെ​ട്ടി​പ്പി​ടി​ച്ചു. 1989ൽ ​ത​ന്നെ​ത്തേ​ടിെ​യ​ത്തി​യ​ത് പോ​ലൊ​രു സ്വ​ർ​ണ​മെ​ഡ​ൽ മ​റ്റൊ​രു പ​ത്താം ക്ലാ​സു​കാ​ര​ൻ ക​ഴു​ത്തി​ല​ണി​യു​മ്പോ​ൾ ഗി​രീ​ഷ് അ​തി​ര​റ്റ് ആ​ന​ന്ദി​ക്കാ​നും ആ​ഘോ​ഷി​ക്കാ​നും വ്യ​ക്ത​മാ​യ കാ​ര​ണ​മു​ണ്ട്. മ​ക​ൻ സി​ദ്ധാ​ർ​ഥി​നാ​ണ് ഇ​ത്ത​വ​ണ ഒ​ന്നാം സ്ഥാ​നം. 

കാ​സ​ർ​കോ​ട്​ കു​ട്ട​മ​ത്ത് ജി.​എ​ച്ച്.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​യാ​യ സി​ദ്ധാ​ർ​ഥ് 45.24 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. നീ​ലേ​ശ്വ​രം രാ​ജാ​സ് എ​ച്ച്.​എ​സ്.​എ​സി​നു​വേ​ണ്ടി അ​ന്ന് ഗി​രീ​ഷ് സ്വ​ന്ത​മാ​ക്കി​യ മെ​ഡ​ൽ (36 മീ.) ​കാ​സ​ർ​കോ​ട്​ ജി​ല്ല​യു​ടെ ത​ന്നെ ആ​ദ്യ​കാ​ല നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ഏ​ഴു​വ​ർ​ഷം സം​സ്ഥാ​ന അ​മ​ച്വ​ർ ചാ​മ്പ്യ​നു​മാ​യി ഇ​ദ്ദേ​ഹം. അ​ച്ഛ​നി​ലും മ​ക​നി​ലും തീ​രു​ന്നി​ല്ല കു​ടും​ബ​ത്തി​െൻറ ഡി​സ്ക​സ് ത്രോ-​കാ​യി​ക വി​ശേ​ഷ​ങ്ങ​ൾ. ഗി​രീ​ഷി​െൻറ അ​നി​യ​ൻ സ​തീ​ഷ് സം​സ്ഥാ​ന സ്കൂ​ൾ മീ​റ്റ് ഷോ​ട്ട്പു​ട്ട് സ്വ​ർ​ണ​ജേ​താ​വും ഡി​സ്ക​സ് ത്രോ ​വെ​ങ്ക​ല​മെ​ഡ​ലു​കാ​ര​നു​മാ​ണ്. വീ​ട്ടി​ൽ വേ​റെ​യു​മു​ണ്ട് കാ​യി​ക താ​ര​ങ്ങ​ൾ.

സം​സ്ഥാ​ന ക​ബ​ഡി ടീം ​ക്യാ​പ്റ്റ​നാ‍യി​രു​ന്നു ഗി​രീ​ഷി​െൻറ സ​ഹോ​ദ​രി ഗീ​ത. ഇ​വ​രു​ടെ മ​ക​ൻ പ്രി​യേ​ഷി​ന്​ ഡി​സ്ക​സ് ത്രോ​യി​ൽ സം​സ്ഥാ​ന മീ​റ്റി​ൽ സ്വ​ർ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്. മ​റ്റൊ​രു സ​ഹോ​ദ​രി​യാ​യ പ്രീ​ത​യു​ടെ മ​ക​ൻ പ്രേം ​സാ​ഗ​റും സം​സ്ഥാ​ന ഡി​സ്ക​സ് ത്രോ ​മെ​ഡ​ൽ ജേ​താ​വാ​ണ്. സി​ദ്ധാ​ർ​ഥി​െൻറ ഇ​ള​യ​വ​നാ​യ സ​ർ​വ​നും ഡി​സ്ക​സ് ത്രോ ​താ​ര​മാ​ണ്. ഉ​പ​ജി​ല്ല മീ​റ്റി​ൽ പ​ങ്കെ​ടു​ത്തു ഇ​ക്കു​റി സ​ർ​വ​ൻ. കാ​സ​ർ​കോ​ട്​ മൈ​ച്ച​യാ​ണ് സ്വ​ദേ​ശം. ഫി​സി​ക്ക​ൽ ട്രെ​യി​ന​റാ​യ ഗി​രീ​ഷ് ദു​ബൈ​യി​ലാ​ണി​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന​ത്. ഭാ​ര്യ: രേ​ഷ്മ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsKerala News
News Summary - kerala school sports meet- Sports news
Next Story