Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവേ​ൾ​ഡ്​ റി​ലേ...

വേ​ൾ​ഡ്​ റി​ലേ മീ​റ്റി​ൽ  ഇ​ന്ത്യ​യും: ക്യാ​മ്പി​ൽ  മ​ല​യാ​ളി​ത്തി​ള​ക്കം

text_fields
bookmark_border
വേ​ൾ​ഡ്​ റി​ലേ മീ​റ്റി​ൽ  ഇ​ന്ത്യ​യും: ക്യാ​മ്പി​ൽ   മ​ല​യാ​ളി​ത്തി​ള​ക്കം
cancel

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാ​മ​ത്​ വേ​ൾ​ഡ്​ റി​ലേ മീ​റ്റി​ൽ  ഇ​ന്ത്യ​യും ട്രാ​ക്കി​ലി​റ​ങ്ങും. റി​യോ ഒ​ളി​മ്പി​ക്​​സ്​  യോ​ഗ്യ​ത നേ​ടി​യ ടീ​മി​ന്​ പ്രാ​മു​ഖ്യം ന​ൽ​കി​യാ​വും  ഏ​പ്രി​ൽ 22ന്​ ​ബ​ഹാ​മ​സി​ൽ ന​ട​ക്കു​ന്ന മീ​റ്റി​ൽ ഇ​ന്ത്യ  മ​ത്സ​രി​ക്കു​ക. പു​രു​ഷ-​വ​നി​താ വി​ഭാ​ഗം 4x400  മീ​റ്റ​റി​ലാ​ണ്​ ഇ​ന്ത്യ റി​യോ​യി​ൽ മ​ത്സ​രി​ച്ച​ത്​. പ​ട്യാ​ല  ദേ​ശീ​യ ക്യാ​മ്പി​ൽ മ​ല​യാ​ളി കോ​ച്ച്​ മു​ഹ​മ്മ​ദ്​  കു​ഞ്ഞി​യു​ടെ കീ​ഴി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ടീ​മി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്ന​വ​രാ​വും  ലോ​ക മീ​റ്റി​ന്​ യോ​ഗ്യ​ത നേ​ടു​ക. മ​ല​യാ​ളി  താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ്​ അ​ന​സ്​, കു​ഞ്ഞു​മു​ഹ​മ്മ​ദ്​,  എം.​പി ജാ​ബി​ർ, ജി​തി​ൻ​പോ​ൾ എ​ന്നി​വ​ർ അ​ട​ക്കം  പ​ത്ത്​ പു​രു​ഷ താ​ര​ങ്ങ​ളാ​ണ്​ ക്യാ​മ്പി​ലു​ള്ള​ത്​.  വ​നി​ത​ക​ളി​ൽ ഉ​ഷ സ്​​കൂ​ൾ താ​ര​ങ്ങ​ളാ​യ ടി​ൻ​റു  ലൂ​ക, ജി​സ്​​ന മാ​ത്യൂ എ​ന്നി​വ​രും  ലോ​ക​മീ​റ്റി​ലു​ണ്ടാ​വും. ഇ​രു​വ​രും റി​യോ ഒ​ളി​മ്പി​ക്​​സ്​  ടീ​മി​ലു​ണ്ടാ​യി​രു​ന്നു. ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ്​​പ്രി​യി​ലെ പ്ര​ക​ട​നം അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​വും ​േലാ​ക മീ​റ്റി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ക്കു​ക. ആ​ദ്യ എ​ട്ടു സ്​​ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ടീ​മി​ന്​ ല​ണ്ട​ൻ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പ്​ യോ​ഗ്യ​ത ല​ഭി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IAAF World Relays Bahamas 2017
News Summary - IAAF World Relays Bahamas 2017
Next Story