Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightചിത്രക്ക്​ അവസരം...

ചിത്രക്ക്​ അവസരം നിഷേധിക്കൽ: ഹൈകോടതി കേന്ദ്രസർക്കാറി​െൻറ വിശദീകരണം തേടി

text_fields
bookmark_border
p-u-chithra.jpg
cancel

കൊച്ചി: ലണ്ടനിൽ നടന്ന  ലോക അത്​ലറ്റിക്​ മീറ്റിൽ പ​െങ്കടുക്കാൻ രാജ്യാന്തര താരം പി.യു ചിത്രക്ക്​ അവസരം നിഷേധിച്ചതിനെതിരായ ഹരജിയിൽ ഹൈകോടതി കേന്ദ്രസര്‍ക്കാറി​​​​െൻറ വിശദീകരണം തേടി. കഴിഞ്ഞ ​ദിവസം കേസ്​ പരിഗണിച്ച കോടതി ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോട്​ വിശദീകരണം ​േതടുകയും ഫാക്​​സിലൂടെ​േയാ ഇമെയിലിലൂടെയോ  നോട്ടീസ്​ അയക്കാൻ നിർദേശിക്കുകയും ചെയ്​തിരുന്നു. എന്നാൽ, ഫെഡറേഷൻ അധികൃതർ നേരി​േട്ടാ അഭിഭാഷകർ മുഖേനയോ ഹാജരായി വിശദീകരണം നൽകിയില്ല.

തുടർന്നാണ്​ കേന്ദ്ര സർക്കാറിനോട്​ വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടത്​. അത്​ലറ്റിക്​ ഫെഡറേഷനിൽ സർക്കാറി​​​​െൻറ പങ്കാളിത്തമെന്ത്​, ഫണ്ട്​ ലഭ്യത എവിടെനിന്ന്​, മത്സരത്തിൽ പ​െങ്കടുക്കുന്ന കായിക താരങ്ങൾക്ക്​ സർക്കാർ ഫണ്ട്​ ചെലവഴിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ്​ വിശദീകരണം തേടിയത്​. നോട്ടീസ്​ അയച്ചിട്ടും അത്​ലറ്റിക്​ ഫെഡറേഷൻ ഹാജരാകാത്തത്​ സംബന്ധിച്ച​ വിശദീകരണവും കേന്ദ്ര സർക്കാറിനോട്​ ആരാഞ്ഞിട്ടുണ്ട്​.

കേസ്​ വെള്ളിയാഴ്​ച വീണ്ടും പരിഗണിക്കും.  ഫെഡറേഷനുമായി ഭരണപരമായ യാതൊരു ബന്ധവുമില്ലെന്ന് കേസ്​ പരിഗണിക്കവേ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്​) കോടതിയെ അറിയിച്ചു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ലോക അത്‌ലറ്റിക്ക് മീറ്റില്‍ പങ്കെടുക്കുന്നവരുടെ പട്ടിക തയാറാക്കിയതെന്ന് ചിത്രയുടെ അഭിഭാഷകൻ വാദിച്ചു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ഭുവനേശ്വറില്‍ ജൂലൈ ആറ് മുതല്‍ നടന്ന ഏഷ്യന്‍ കായിക മേളയില്‍ ചിത്ര സ്വര്‍ണ മെഡല്‍ നേടിയത്. ഈ ഇനത്തില്‍ ലോക മേളയില്‍ മത്സരിക്കാന്‍ യോഗ്യതയുള്ള ഏക അത്‌ലറ്റും ചിത്രയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtatheleticsmalayalam newssports newsP.U chithraUnion governmentWorld atheletics meet
News Summary - High court seek union government opinion on chithra case-Sports news
Next Story