Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഭോ​പാ​ലി​ൽ...

ഭോ​പാ​ലി​ൽ അ​ട്ടി​മ​റി; കേ​ര​ള​ത്തി​െൻറ കി​രീ​ടം ത​ട്ടി​യെ​ടു​ത്ത്​ ആ​തി​ഥേ​യ​ർ

text_fields
bookmark_border
bhopal-kerala
cancel
camera_alt??????? ????????? ???????? ????????????????????? ?????????? ???????? ???????????????????????? ????????????????????? ?????? ????????????????

ഭോ​പാ​ല്‍: ദേ​ശീ​യ ജൂ​നി​യ​ര്‍ സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ള​ത്തി​ന് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്​ കി​രീ​ടം ന​ല്‍കാ​തെ സം​ഘാ​ട​ക​രു​ടെ അ​ട്ടി​മ​റി. ഗെ​യിം​സ് ഇ​ന​ങ്ങ​ളു​ടെ പോ​യ​ൻ​റു​കൂ​ടി ചേ​ര്‍ക്കു​മ്പോ​ള്‍ കേ​ര​ള​​േ​ത്ത​ക്കാ​ള്‍ മു​ന്നി​ലു​ള്ള മ​ധ്യ​പ്ര​ദേ​ശാ​ണ് ഓ​വ​റോ​ള്‍ കി​രീ​ട​ത്തി​ന് അ​ര്‍ഹ​രെ​ന്ന് വാ​ദി​ച്ചാ​ണ് സം​ഘാ​ട​ക​ര്‍ അ​ത്‌​ല​റ്റി​ക്‌​സ്​ ചാ​മ്പ്യ​ന്മാ​രു​ടെ കി​രീ​ടം നി​ഷേ​ധി​ച്ച​ത്. കേ​ര​ള​താ​ര​ങ്ങ​ളും ഒ​ഫീ​ഷ്യ​ലു​ക​ളും പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും സം​ഘാ​ട​ക​ര്‍ അ​വ​രു​ടെ വാ​ദ​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്നു. 

മൂ​ന്നാ​യി വി​ഭ​ജി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ​ത​വ​ണ വ​ഡോ​ദ​ര​യി​ല്‍ ന​ട​ന്ന ആ​ദ്യ ജൂ​നി​യ​ർ സ്​​കൂ​ൾ മീ​റ്റി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ള​ത്തി​ന് ഓ​വ​റോ​ള്‍ കി​രീ​ടം ല​ഭി​ച്ചി​രു​ന്നു. 13 സ്വ​ര്‍ണ​വും ഒ​മ്പ​തു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മ​ട​ക്കം 116 പോ​യ​ൻ​റു​മാ​യി ​േഭാ​പാ​ലി​ലും നേ​ട്ടം ആ​വ​ർ​ത്തി​ച്ചെ​ങ്കി​ലും ഇ​ല്ലാ​ത്ത നി​യ​മം പ​റ​ഞ്ഞ്​ സം​ഘാ​ട​ക​ർ കി​രീ​ടം ത​ട്ടി​പ്പ​റി​ച്ചു. ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യ ത​മി​ഴ്‌​നാ​ടി​ന് 41 പോ​യ​ൻ​റ്​ മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. 13-ാമ​തു​ള്ള മ​ധ്യ​പ്ര​ദേ​ശി​ന് ആ​കെ 13 പോ​യ​ൻ​റ്​ മാ​ത്രം. ഗെ​യിം​സി​ന​ങ്ങ​ളി​ലെ അ​വ​രു​ടെ പോ​യ​ൻ​റ്​ പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​ട്ടു​മി​ല്ല. 

കാ​യി​ക​താ​ര​ങ്ങ​ളും ഒ​ഫീ​ഷ്യ​ലു​ക​ളും പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടാ​ണ്​ മ​ട​ങ്ങി​യ​ത്. ആ​ൻ​സി സോ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല താ​ര​ങ്ങ​ൾ മെ​ഡ​ലു​ക​ളും ട്രോ​ഫി​യും തി​രി​ച്ചു​ന​ൽ​കാ​നും സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ങ്കി​ലും  പി​ന്നീ​ട് വേ​ണ്ടെ​ന്നു​വെ​ച്ചു. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും കാ​റ്റ​ഗ​റി ചാ​മ്പ്യ​ന്‍ഷി​പ്​ കേ​ര​ള​ത്തി​ന് ന​ല്‍കി​യെ​ങ്കി​ലും ഓ​വ​റോ​ള്‍ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. 

പ​രാ​തി​പ്പെ​ടു​ന്ന കാ​ര്യം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്ന് കേ​ര​ള ടീം ​മാ​നേ​ജ​ര്‍ ജി​ജി ജോ​ണ്‍ പ​റ​ഞ്ഞു. കു​ത്ത​ഴി​ഞ്ഞ സം​ഘാ​ട​ന​വും അ​നാ​വ​ശ്യ​മാ​യ കാ​ല​താ​മ​സ​വും നേ​ര​േ​ത്ത​ത​ന്നെ വി​മ​ർ​ശ​ന​ത്തി​ന്​ വ​ഴി​വെ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsNational Junior School Athletic Meet
News Summary - Bopal Stole Kerala's Champianship - Sports News
Next Story