Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തങ്കമാന പെണ്‍കൊടികള്‍
cancel
camera_alt????????? ???????? ??????? ??.?? ??????????????? ???? ???? ???????? ?-?????????? ??. ????????

കോയമ്പത്തൂര്‍: അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല അത്ലറ്റിക് മീറ്റ് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ കേരളത്തില്‍നിന്ന് കാര്യമായ നേട്ടമുണ്ടാക്കിയത് എം.ജി സര്‍വകലാശാല. വെള്ളിയാഴ്ച ലഭിച്ച മൂന്ന് വീതം സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളില്‍ ഭൂരിഭാഗവും ഇവര്‍ക്കുള്ളതാണ്. വനിത ഹൈജംപില്‍ എം.ജിയുടെ ജിനു മരിയ മാനുവല്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയപ്പോള്‍ പോള്‍വോള്‍ട്ടില്‍ രേഷ്മ രവീന്ദ്രന്‍ ഒന്നാമതത്തെി.

കേരളത്തിലേക്കുള്ള മൂന്നാമത്തെ സ്വര്‍ണവും വനിത വിഭാഗത്തിലാണ്. ലോങ് ജംപില്‍ കേരള സര്‍വകലാശാലയുടെ നയന ജെയിംസ് ജേത്രിയായി. എം.ജിയുടെ സിഞ്ജു പ്രകാശ് വനിത പോള്‍വോള്‍ട്ടിലും അരുണ്‍ ബേബി പുരുഷ വിഭാഗം ജാവലിന്‍ ത്രോയിലും കേരള വാഴ്സിറ്റി താരം സനു സാജന്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തിലും വെള്ളി മെഡല്‍ സ്വന്തമാക്കി.

പുരുഷ, വനിത 400 മീറ്ററില്‍ യഥാക്രമം എം.ജിയുടെ മുഹമ്മദ് ലുബൈബിനും ജെറിന്‍ ജോസഫിനും വെങ്കലം ലഭിച്ചു. വനിത ഹൈജംപില്‍ മൂന്നാമതത്തെിയത് എം.ജിയുടെ എയ്ഞ്ചല്‍ പി. ദേവസ്യയാണ്. 72 പോയന്‍റുമായി മാംഗ്ളൂര്‍ സര്‍വകലാശാലയാണ് ഒന്നാം സ്ഥാനത്ത്. 58 വീതം പോയന്‍റുള്ള എം.ജിയും പട്യാല പഞ്ചാബി സര്‍വകലാശാലയും രണ്ടാമതാണ്. വനിത വിഭാഗത്തില്‍ എം.ജിയാണ് (41) മുന്നില്‍.

പോളില്‍ ഹൈ വോള്‍ട്ട് എം.ജി

രാവിലെ വനിതകളുടെ 10,000 മീറ്ററില്‍ പുണെ സര്‍വകലാശാലയുടെ സഞ്ജീവനി ജാദവ് മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. കാലിക്കറ്റ് സര്‍വകലാശാലയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന എം.ഡി താര ആറാമതായാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് വനിത പോള്‍വോള്‍ട്ടില്‍ എം.ജിക്ക് ലഭിച്ചത് ഇരട്ട മെഡല്‍. രേഷ്മ രവീന്ദ്രന്‍ സ്വര്‍ണവും (3.40 മീ.) സിഞ്ജു പ്രകാശ് വെള്ളിയും കൈക്കലാക്കി. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് വിദ്യാര്‍ഥിനിയായ രേഷ്മ, തിരുവനന്തപുരം കാട്ടാക്കട ഷണ്‍മുഖ വിലാസത്തില്‍ രവീന്ദ്രന്‍ നായരുടെയും ഉഷ കുമാരിയുടെയും മകളാണ്. കണ്ണൂര്‍ ചക്കരക്കല്‍ മുക്കണ്ണന്മാര്‍ക്കണ്ടി പ്രകാശനും സവിതയുമാണ് പാല അല്‍ഫോന്‍സ കോളജില്‍ പഠിക്കുന്ന സിഞ്ജുവിന്‍െറ മാതാപിതാക്കള്‍.


പൊന്നില്ലാതെ നാനൂറ്; റെക്കോഡ് മോഹന്‍ കുമാര്‍

മാംഗ്ളൂരിന്‍െറ മലയാളി താരം അനു രാഘവന്‍ ഉള്‍പ്പെടെ മത്സരിച്ച വനിത 400 മീറ്ററില്‍ പാല അല്‍ഫോന്‍സ കോളജ് വിദ്യാര്‍ഥിനിയായ എം.ജിയുടെ ജെറിന്‍ ജോസഫ് മൂന്നാം സ്ഥാനത്തത്തെി (55.77 സെക്കന്‍ഡ്). സൗത്ത് ഗുജറാത്ത് യൂനിവേഴ്സിറ്റിയുടെ സരിത ലക്ഷ്മണ്‍ ഗെയ്ക്വാദിനാണ് സ്വര്‍ണം (54.85). 2015ല്‍ വെങ്കലവും കഴിഞ്ഞ വര്‍ഷവും വെള്ളിയും നേടിയ സരിത ഇക്കുറി സ്വര്‍ണ മെഡല്‍ത്തന്നെ പിടിച്ചു. അനു നാലാം സ്ഥാനത്തായി.
പുരുഷ വിഭാഗം 400 മീറ്ററില്‍ വെള്ളിയും വെങ്കലവും കേരളത്തിലേക്കാണ്. മദ്രാസ് സര്‍വകലാശാലയുടെ മോഹന്‍ കുമാര്‍ മീറ്റ് റെക്കോഡോടെ (46.55) ജേതാവായ മത്സരത്തില്‍ കേരളയുടെ സനു സാജന്‍ 47.52ഉം എം.ജിയുടെ ലുബൈബ് 47.62ഉം സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 2015ല്‍ ഡല്‍ഹി സര്‍വകലാശാലയുടെ ലളിത് മാത്തൂര്‍ (47.01) സ്ഥാപിച്ച റെക്കോഡ് മോഹന്‍ കുമാര്‍ പഴങ്കഥയാക്കി.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് വിദ്യാര്‍ഥിയായ സനു, കോട്ടയം മൂലോട്ടം ഇരമ്പിലാശ്ശേരിക്കാരോട്ട് സാജന്‍-മറിയാമ്മ ദമ്പതികളുടെ മകനാണ്. കോതമംഗലം എം.എ കോളജിലാണ് ലുബൈബ് പഠിക്കുന്നത്.

കുത്തകകളെ എറിഞ്ഞിട്ട് അരുണ്‍; ലോങ് ജംപ് നയന മനോഹരം

ഇതര സംസ്ഥാനക്കാരുടെ കുത്തകയാണ് ത്രോ ഇനങ്ങള്‍. ഇവര്‍ക്കിടയിലേക്കാണ് ജാവലിനുമായി അരുണ്‍ ബേബിയുടെ വരവ്. മാംഗ്ളൂരിന്‍െറ പഞ്ചാബി താരം ആശിഷ് സിങ്ങിന് (74.74) പിന്നില്‍ 70.03 മീറ്റര്‍ എറിഞ്ഞ് രണ്ടാമനായി അരുണ്‍ എം.ജിക്ക് വെള്ളി മെഡലും സമ്മാനിച്ചു. ദേശീയ ക്യാമ്പിലെ താരങ്ങളെയടക്കം പിന്നിലാക്കാന്‍ പാല സെന്‍റ് തോമസ് കോളജിലെ വിദ്യാര്‍ഥിക്കായി. എറണാകുളം കോലഞ്ചേരി കൂറ്റപ്പാല്‍ ബേബിയുടെയും ലീലാമ്മയുടെയും മകനാണ് അരുണ്‍. നിറയെ മലയാളി താരങ്ങള്‍ പങ്കെടുത്ത വനിതവിഭാഗം ലോങ് ജംപില്‍ കേരള സര്‍വകലാശാലയുടെ നയന ജെയിംസ് 6.07 മീറ്റര്‍ ചാടിയാണ് ഒന്നാം സ്ഥാനക്കാരിയായത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് വിദ്യാര്‍ഥിനിയാണ് നയന.
സഹോദരന്‍ സചിന്‍ ജെയിംസ് കണ്ണൂര്‍ സര്‍വകലാശാലക്ക് വേണ്ടി ഹാമര്‍ ത്രോയിലും മത്സരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ മാളിയേക്കല്‍ ജെയിംസിന്‍െറയും ടെസ്സിയുടെയും മക്കളാണിവര്‍. പുരുഷന്മാരുടെ 4x100 മീ. റിലേയില്‍ കാലിക്കറ്റും എം.ജിയും ഫൈനലിലത്തെിയിട്ടുണ്ട്. വനിതകളില്‍ ഇവര്‍ക്കൊപ്പം കേരളയുടെ സംഘത്തിനും ഫൈനല്‍ ബെര്‍ത്ത് ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athletics
News Summary - athletics
Next Story