Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവടംവലി കേരള ടീം...

വടംവലി കേരള ടീം നാ‍യിക  ഡിസ്കസ് ത്രോയിൽ ജേത്രി 

text_fields
bookmark_border
വടംവലി കേരള ടീം നാ‍യിക  ഡിസ്കസ് ത്രോയിൽ ജേത്രി 
cancel
camera_alt??????? ??.??? (????????? ??????? ???????????? ???? ?????????, ??.???????.????? ???????????????? ????????????)
പാ​ലാ: സീ​നി​യ​ർ ഗേ​ൾ​സ് ഡി​സ്ക​സ് ത്രോ​യി​ൽ സ്വ​ർ​ണം നേ​ടി​യ​ത് കേ​ര​ള വ​ടം​വ​ലി ടീ​മി​െൻറ നാ​യി​ക. പാ​ല​ക്കാ​ട് പ​ത്തി​രി​പ്പാ​ല ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി തൗ​ഫീ​റ 30.10 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞാ​ണ് ഒ​ന്നാം സ്ഥാ​ന​ക്കാ​രി​യാ​യ​ത്. പ​ഞ്ചാ​ബി​ൽ ന​ട​ന്ന ദേ​ശീ​യ സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തൗ​ഫീ​റ​ക്ക് കീ​ഴി​ൽ കേ​ര​ളം വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു. 

പാ​ലാ​യി​ലെ മീ​റ്റി​ൽ ഷോ​ട്ട് പു​ട്ടി​ലും തൗ​ഫീ​റ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇൗ​യി​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ദ​ക്ഷി​ണ മേ​ഖ​ല ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് മീ​റ്റി​ൽ ഡി​സ്ക്സ് ത്രോ​യി​ൽ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. സം​സ്ഥാ​ന മീ​റ്റി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. പ​ത്തി​രി​പ്പാ​ല ചെ​ര​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​െൻറ​യും സു​ഹ​റ​യു​ടെ​യും നാ​ല് പെ​ൺ​മ​ക്ക​ളി​ൽ ഇ​ള​യ​വ​ളാ​ണ്. കെ. ​സു​നി​ൽ ബാ​ബു​വാ​ണ് പ​രി​ശീ​ല​ക​ൻ. തി​രു​വ​ന​ന്ത​പു​രം ശ്രീ ​അ​യ്യ​ങ്കാ​ളി എം.​ജി.​ആ​ർ.​എ​സ്.​എ​സി​ലെ അ​ശ്വ​തി ശ്രീ​ധ​ര​ൻ (29.23) വെ​ള്ളി​യും എ​റ​ണാ​കു​ളം മ​ണീ​ട് ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ ജി. ​ശ​ര​ണ്യ (29.20) വെ​ങ്ക​ല​വും നേ​ടി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsKerala News
News Summary - 2017 kerala school sports meet- Sports news
Next Story