Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസ്​ഥിരതയാണ്​ ലക്ഷ്യം ...

സ്​ഥിരതയാണ്​ ലക്ഷ്യം  –പ്രണോയ്​ 

text_fields
bookmark_border
സ്​ഥിരതയാണ്​ ലക്ഷ്യം  –പ്രണോയ്​ 
cancel
ഇ​ന്തോ​നേ​ഷ്യ​ൻ സൂ​പ്പ​ർ സീ​രീ​സ്​ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ചാ​മ്പ്യ​നാ​യ​ത്​ ഇ​ന്ത്യ​യു​ടെ കി​ടം​ബി ശ്രീ​കാ​ന്താ​ണെ​ങ്കി​ലും താ​ര​മാ​യ​ത്​ മ​ല​യാ​ളി ഷ​ട്ട്​​ല​ർ ഹ​സീ​ന സു​നി​ൽ കു​മാ​ർ പ്ര​ണോ​യ്​ എ​ന്ന എ​ച്ച്.​എ​സ്. പ്ര​ണോ​യ്​ ആ​യി​രു​ന്നു. മൂ​ന്നു​ത​വ​ണ ഒ​ളി​മ്പി​ക്​ വെ​ള്ളി മെ​ഡ​ൽ സ്വ​ന്ത​മാ​ക്കു​ക​യും പ​ല​വ​ട്ടം ഒ​ന്നാം റാ​ങ്കി​ൽ എ​ത്തു​ക​യും ചെ​യ്​​ത മ​ലേ​ഷ്യ​യു​ടെ ഇ​തി​ഹാ​സ​താ​രം ലീ ​ചോ​ങ്​ വെ​യി​യെ​യും ചൈ​ന​യു​ടെ ഒ​ളി​മ്പി​ക്​ ചാ​മ്പ്യ​ൻ ചെ​ൻ ലോ​ങ്ങി​നെ​യും തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ മ​ല​ർ​ത്തി​യ​ടി​ച്ച മ​ത്സ​ര​ങ്ങ​ൾ പ്ര​ണോ​യി​യു​ടെ പ്ര​ക​ട​ന​ങ്ങ​ൾ അ​സാ​മാ​ന്യ​മാ​യി​രു​ന്നു. 

എ​ന്നാ​ൽ, സെ​മി​യി​ൽ ജ​പ്പാ​​െൻറ ക​സു​മാ​സ സ​കാ​യി​യോ​ട്​ തോ​റ്റ്​ പു​റ​ത്താ​യി​രു​ന്ന പ്ര​ണോ​യ്​ സ്​​ഥി​ര​ത​യി​ല്ലാ​ത്ത​താ​ണ്​ ത​​െൻറ പ്ര​ശ്​​ന​മെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞു​ക​ഴി​ഞ്ഞു. ‘‘ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി നി​ര​വ​ധി വി​ദേ​ശ ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ ക​ളി​ക്കു​ക​യും മി​ക​ച്ച വി​ജ​യ​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​നി അ​തു​പോ​ര. സ്​​ഥി​ര​ത​യോ​ടെ ക​ളി​ച്ച്​ ടൂ​ർ​ണ​മ​െൻറു​ക​ൾ ജ​യി​ക്ക​ണം. ഇ​നി അ​തി​നാ​ണ്​ ഉൗ​ന്ന​ൽ’’ -പ്ര​ണോ​യ്​ പ​റ​ഞ്ഞു. ​ലീ ​ചോ​ങ്​ വെ​യി​ക്കും ചെ​ൻ ലോ​ങ്ങി​നു​മെ​തി​രാ​യ വി​ജ​യ​ങ്ങ​ൾ ഏ​റെ ആ​ത്​​മ​വി​ശ്വാ​സം പ​ക​ർ​ന്നു​ന​ൽ​കി​യ​താ​യും 24കാ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇൗ ​സീ​സ​ണി​ലാ​ണ്​ പ്ര​ണോ​യ്​ മി​ക​ച്ച ഫോ​മി​ലേ​ക്കു​യ​ർ​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ പ്രീ​മി​യ​ർ ബാ​ഡ്​​മി​ൻ​റ​ൺ ലീ​ഗി​ൽ ഒ​രു മ​ത്സ​രം പോ​ലും തോ​ൽ​ക്കാ​തെ കു​തി​ച്ച പ്ര​ണോ​യി​ക്ക്​ പി​ന്നീ​ട്​ പ​രി​ക്കു​മൂ​ലം ചി​ല ടൂ​ർ​ണ​മ​െൻറു​ക​ൾ ന​ഷ്​​ട​മാ​യെ​ങ്കി​ലും ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ണി​ലെ ഗം​ഭീ​ര പ്ര​ക​ട​നം വ​ഴി​ത്തി​രി​വാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ താ​രം. അ​ടു​ത്ത​മാ​സം കാ​ന​ഡ, അ​മേ​രി​ക്ക, ന്യൂ​സി​ല​ൻ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ പ്ര​ണോ​യ്​ റാ​ക്ക​റ്റേ​ന്തും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamHS Prannoyspoorts
News Summary - hs prannoy interview spoorts malayalam
Next Story