Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകോലോത്തുംപാടത്തെ...

കോലോത്തുംപാടത്തെ പിള്ളേരോണം

text_fields
bookmark_border
കോലോത്തുംപാടത്തെ പിള്ളേരോണം
cancel
camera_alt?.??. ??????? ????? ???????

കറുപ്പും വെള്ളയും നിറത്തിലുള്ള തുകല്‍പ്പന്തിലെ ശ്വാസവായുവാണ് ഇന്ത്യക്കാരുടെ മനസ്സില്‍ ഐ.എം. വിജയന്‍. മലയാളി കളിക്കമ്പക്കാരുടെ കണ്ണിലെ കൃഷ്ണമണി. ദേശീയ ഫുട്ബാളിലെ ഇതിഹാസപ്പട്ടികയില്‍ മുന്നേറ്റക്കാരന്‍. തൃശൂര്‍ രാമവര്‍മപുരത്തെ പോലീസ് അക്കാദമി ക്വാര്‍ട്ടേഴ്സിന്‍െറ പടി കടന്നത്തെുന്ന ഇത്തവണത്തെ ഓണത്തിന് വിജയനെ സംബന്ധിച്ചിടത്തോളം സാധാരണ ദിവസത്തില്‍ക്കവിഞ്ഞ പ്രത്യേകതയൊന്നുമില്ല. പോയ കാലത്തെ നല്ളോര്‍മകളില്‍ വിജയനും കുടുംബവും ഓണമുണ്ണും.

‘കമ്മട്ടിപ്പാടം’ സിനിമയിലെ കൃഷ്ണനും ഗംഗയും ബാലനുമെല്ലാമുണ്ടായിരുന്നു തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് സമീപത്തെ കോലോത്തുംപാടം കോളനിയില്‍. സ്നേഹിച്ചവര്‍ക്ക് ചങ്ക് പറിച്ചുകൊടുത്തവര്‍. അവിടത്തെ ഓലക്കുടിലുകളിലൊന്നില്‍ അയനിവളപ്പില്‍ മണിയെന്ന കൂലിപ്പണിക്കാരന്‍െറ മകനായി വിജയന്‍ ജനിച്ചു. കൊച്ചുകുഞ്ഞായിരിക്കെ കൂട്ടുകാര്‍ക്കൊപ്പം പാഴ്ത്തുണികൊണ്ടുണ്ടാക്കിയ പന്തുമായി ഫുട്ബാള്‍ കളിച്ചുതുടങ്ങിയ വിജയന്‍ 12ാം വയസ്സില്‍ അച്ഛനില്ലാത്ത കുട്ടിയായി. പഠനം പാതിവഴിയില്‍ നിര്‍ത്തി ചെറുപ്പത്തിലേ ജോലിക്ക്.

1982ല്‍ സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി അരങ്ങേറുമ്പോള്‍ വിജയന്‍ സ്റ്റേഡിയത്തില്‍ പത്തു പൈസക്ക് സോഡ വിറ്റ് നടന്ന് കളി കാണുകയായിരുന്നു. വിജയനെയും ജ്യേഷ്ഠന്‍ ബിജുവിനെയും വളര്‍ത്താന്‍ അമ്മ കൊച്ചമ്മു കഷ്ടപ്പെട്ട് അധ്വാനിച്ചു. ഇല്ലായ്മകളിലേക്കാണ് ഓരോ വര്‍ഷവും ഓണമത്തൊറ്. ആ നാല് നാളും കൊച്ചമ്മു പുറം ജോലിക്ക് അവധി കൊടുത്ത് വീട്ടില്‍ കൂടും. കോടിയുടുത്തും സദ്യയുണ്ടും മക്കള്‍ക്കൊപ്പം ഉള്ളത് കൊണ്ട് ഓണം കൊണ്ടാടും. നല്ല ഭക്ഷണം കഴിക്കാനും പുതു വസ്ത്രം ധരിക്കാനും ഓണം കാത്തിരുന്നതിന്‍െറ ഓര്‍മകള്‍ക്ക് വിജയന്‍െറ മനസ്സില്‍ പൂക്കളുടെ നിറമാണ്. കോലോത്തുംപാടം കോളനിയിലെ മറ്റു കുട്ടികള്‍ ഒരേ സമയം കൂട്ടുകാരും ബന്ധുക്കളും അയല്‍ക്കാരുമെല്ലാമായിരുന്നു. അത്തം വന്നാല്‍ പിന്നെ പൂക്കള്‍ തേടി നടപ്പായി. ഓണമെന്നാല്‍ തൃശ്ശൂര്‍ക്കാര്‍ക്ക് തിരുവോണവും നാലാം ഓണവുമാണ്. നാലാം ഓണത്തിനാണ് നഗരത്തില്‍ പുലികളിറങ്ങുക. കോലോംത്തുംപാടത്തുകാരും പുലികളുമായി പുലിക്കളിയുടെ മുന്‍നിരയിലുണ്ടാവും. പില്‍ക്കാലത്ത് പുലികളെ സ്പോണ്‍സര്‍മാര്‍ കൊണ്ടുപോയപ്പോള്‍ കോലോത്തുംപാടത്തുകാര്‍ രംഗം വിട്ടു. റോഡ് വികസനത്തിനായി വിജയന്‍െറ കുടുംബം ഇവിടുത്തെ കിടപ്പാടവും നല്‍കി.
O O O
അത്തമത്തെിയാല്‍ ഓണത്തിന് ഒരുക്കങ്ങളായി. വീട്ടിലേക്ക് സാധനങ്ങള്‍ ഓരോന്നായി കൊണ്ടുവരും. ഇന്ന് പായസം പോലും റെഡിമെയ്ഡ് കിട്ടുമ്പോള്‍ ഓണത്തിന്‍െറ രസമെല്ലാം പോയി. 1994 ആഗസ്റ്റ് 18നാണ് വിജയന്‍െറ നല്ലപാതിയായി രാജി ജീവിതത്തിലേക്ക് വരുന്നത്. ഇപ്പോള്‍ അര്‍ച്ചനയുടെയും ആരോമലിന്‍െറയും അഭിരാമിയുടെയും അച്ഛനമ്മമാരാണ് ഇവര്‍. കൊല്‍ക്കത്തയിലും പഞ്ചാബിലുമൊക്കെ വിജയനൊപ്പം ഓണമാഘോഷിച്ചതിന്‍െറ ത്രില്ല് ഇപ്പോഴും മായാതെ കിടക്കുന്നുണ്ട് രാജിയുടെ മനസ്സില്‍. ഓണത്തിന് വീട്ടില്‍ സദ്യയുണ്ടാക്കും രാജി. മോഹന്‍ബഗാനിലും ജെ.സി.ടിയിലും വിജയന്‍െറ സഹതാരമായിരുന്നു തൃശൂര്‍ക്കാരന്‍ തന്നെയായ ജോ പോള്‍ അഞ്ചേരി. കൊല്‍ക്കത്തയിലെ ഓണാഘോഷങ്ങളില്‍ അഞ്ചേരിയും കുടുംബ സുഹൃത്ത് രവിയുമുണ്ടായിരുന്നു.  

മലയാളികളുടെ മാത്രം ഉല്‍സവമായതിനാല്‍ ഓണവും മത്സര ഷെഡ്യൂളും തമ്മില്‍ ക്ളാഷുണ്ടാവും. അതുകൊണ്ടെന്താ, ഓണ നാളിലും കളിക്കളത്തിലിറങ്ങേണ്ടി വന്നു. ഇപ്പോഴും പൊലീസ് ടീമില്‍ കളിക്കുന്ന വിജയന്‍ സി.ഐ റാങ്കുകാരനാണ്. ഒപ്പം പരിശീലകസ്ഥാനവുമുണ്ട്. കഴിഞ്ഞ ഓണത്തിന് ശേഷം വിജയന് രണ്ട് വലിയ നഷ്ടങ്ങള്‍ ജീവിതത്തിലുണ്ടായി. കോലോത്തുംപാടത്ത് പന്ത് തട്ടി നടന്ന വിജയനെ നമ്മളറിയുന്ന ഐ.എം. വിജയനാക്കിയ അമ്മ കൊച്ചമ്മുവിന്‍െറ വിയോഗമുണ്ടാക്കിയ സങ്കടം തീരില്ല. അമ്മയില്ലാത്ത വീട്ടിലേക്കാണ് ഇത്തവണ ഓണം വരുന്നത്.

ഓണത്തിന്‍െറ എല്ലാ ഓര്‍മകള്‍ക്കും അമ്മയുടെ മുഖമാണ്. ആറ് മാസം കൂടി പിന്നിട്ടപ്പോള്‍ മറ്റൊരു മരണവാര്‍ത്തയും വിജയനെത്തേടിയത്തെി. മലയാളികള്‍ ഇപ്പോഴും വേദനയോട് ഓര്‍ക്കുന്ന കലാഭവന്‍ മണിയുടെ. മണിയും വിജയനും തൃശ്ശൂര്‍ക്കാരുടെ സ്വന്തം ഗഡികളാണ്. ഇരുവരും തമ്മില്‍ വലിയ ആത്മബന്ധമുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു നിമിഷത്തെ മൗനത്തിന് ശേഷം വിജയന്‍ പറഞ്ഞു: ‘അവന്‍ മ്മടെ ചങ്കായിരുന്നു. ഞാനാ ലേശം മൂത്തത്. ദൈവം പക്ഷെ പുള്ളീനെ നേരത്തേയങ്ങട് കൊണ്ടോയി. ഇന്നല്ളെങ്കി, നാളെ മ്മക്കും പോണ്ടേ ഗഡീ..?''

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:im vijayanonam 2016
Next Story