Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവിഖ്യാത താരങ്ങളെ...

വിഖ്യാത താരങ്ങളെ പിന്നിലാക്കുമോ; റെക്കോർഡുകൾ തകർത്ത്​ കോഹ്​ലിയുടെ കുതിപ്പ്​

text_fields
bookmark_border
Virat-Kohli-laugh
cancel

കളിച്ചത്​ 10 മാച്ചുകൾ, അടിച്ചത്​ 4 സെഞ്ച്വറികളും 2 അർധ സെഞ്ച്വറികളും. ദക്ഷിണാഫ്രിക്കൻ പര്യടനത്തി​ൽ ഇന്ത്യൻ നായക​​​ൻ വിരാട്​ കോഹ്​ലിയുടെ പ്രകടനമാണിത്​. മൂന്ന്​ ടെസ്​റ്റുകളും ആറ്​ ഏകദിനങ്ങളും ഒരു ട്വൻറി 20യും കളിച്ച​ താരം ഇതുവരെ സ്വന്തമാക്കിയത്​ 870 റൺസ്​. 1000 തികയാൻ 130 റൺസ് മാത്രം​ ബാക്കി. ടൂർണമ​​​െൻറിൽ കോഹ്​ലിയുടെ ബാറ്റിൽ നിന്നും ഇത്​വരെ ഒഴുകിയത്​ ഏഴ്​ സിക്​സും 91 ബൗണ്ടറികളും.

വെസ്​റ്റ്​ഇൻഡീസ്​ ഇതിഹാസം വിവയർ റിച്ചാർഡ്​സ്​ ആണ്​ ഇതിന്​ മുമ്പ്​ ഒരു വിദേശ ടൂർണമ​​​െൻറിൽ 1000 റൺസ്​ സ്​കോർ ചെയ്​തത്​. 1976ലായിരുന്നു ഇതിഹാസത്തി​​െൻറ റെക്കോർഡ്​ പ്രകടനം. അന്ന്​ ടെസ്​റ്റിൽ 829 റൺസും ഏകദിനങ്ങളിൽ 216 റൺസും നേടി 1045 റൺസുമായായിരുന്നു​ റിച്ചാർഡ്​സ്​ നാട്ടിലേക്ക്​ മടങ്ങിയത്​.

രണ്ട്​ ട്വൻറി20 ബാക്കി നിൽകെ ​കോഹ്​ലി റിച്ചാർഡ്​സി​​​​െൻറ ​റെക്കോർഡ്​ മറികടക്കുമോയെന്നാണ്​ ക്രിക്കറ്റ്​ ലോകം ഉറ്റു നോക്കുന്നത്​. മൂന്ന്​ ടെസ്​റ്റുകളിൽ നിന്നായി ഒരോ സെഞ്ച്വറിയും അർധ സെഞ്ച്വറിയും അടക്കം 286 റൺസും ആറ്​ ഏകദിനങ്ങളിൽ മൂന്ന്​ സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയുമടക്കം 558 റൺസുമാണ്​ കോഹ്​ലി നേടിയത്​. ​ട്വൻറി20 യിൽ 26 റൺസും ഇന്ത്യൻ നായകൻ അടിച്ചെടുത്തു.

Image result for bradman

 

ആസ്​ത്രലിയൻ ഇതിഹാസം ഡോണൾഡ്​ ബ്രാഡ്​മാൻ ഇംഗ്ലണ്ട്​ ടൂറിൽ 974 റൺസെടുത്തിരുന്നു. ഇൗ റെക്കോർഡ്​ തകരാൻ ഇനി കോഹ്​ലിക്ക്​ 74 റൺസ്​ കൂടി മതിയാവും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bradmanmalayalam newssports newsrecordsRichardsVirat Kohli
News Summary - Virat Kohli is on the way to Break Bradman & Richards' Record - sports news
Next Story