Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇനിയെ​െൻറ ബാപ്പ...

ഇനിയെ​െൻറ ബാപ്പ ഒാ​േട്ടാറിക്ഷ ഒാടിക്കേണ്ട

text_fields
bookmark_border
ഇനിയെ​െൻറ ബാപ്പ ഒാ​േട്ടാറിക്ഷ ഒാടിക്കേണ്ട
cancel

കോടികൾ കിലുങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിനുവേണ്ടി കരാറൊപ്പിട്ട ദിവസം മുഹമ്മദ്​ സിറാജ്​ എന്ന 23വയസ്സുകാരൻ പേസ്​ ബൗളർ മനസ്സിലുറപ്പിച്ചൊരു തീരുമാനമെടുത്തു; വന്ദ്യവയോധികനായ ബാപ്പയെ ഇനി ഒാ​േട്ടാറിക്ഷ ഒാടിക്കാൻ വിടില്ലെന്ന്​. ചെറുപ്രായത്തിൽതന്നെ കുടുംബത്തി​​​െൻറ പ്രാരബ്​ദം ഏറ്റെടുത്ത്​ മാതാപിതാക്കളെ വിശ്രമിക്കാൻവിട്ട സിറാജിന്​ ഇന്ത്യൻ ടീമിലേക്കുള്ള വിളി അപ്രതീക്ഷിതമായിരുന്നു. ‘‘തീരെ പ്രതീക്ഷിച്ചിരുന്നില്ല. എ​​​െൻറ സന്തോഷം എത്രയെന്ന്​ പറഞ്ഞറിയിക്കാൻ കഴിയില്ല. ബാപ്പയെയും ഉമ്മയെയും ഇക്കാര്യം അറിയിച്ചപ്പോൾ അവർക്ക്​ മറുപടി പറയാൻ വാക്കുകളില്ലാതെ പോയി’’-സിറാജ്​ പറയുന്നു.

ബഞ്ചാര ഹിൽസിലെ ഒാ​േട്ടാറിക്ഷ ഡ്രൈവർ മുഹമ്മദ്​ ഗൗസി​​​െൻറ മകൻ സിറാജ്​ ​സ്​റ്റിച്ച്​ ബാളിൽ കളി തുടങ്ങിയത്​ രണ്ടു​വർഷം മുമ്പാണെന്നത്​ ആരെയും അതിശയിപ്പിക്കുന്ന കാര്യമാണ്​. ടെന്നിസ്​ ബാളിൽ ക്രിക്കറ്റ്​ കളിച്ചു​വളർന്ന പ​യ്യ​​​െൻറ ആയുധം വേഗതയായിരുന്നു. സുഹൃത്തി​​​െൻറ ഉപദേശത്തെ തുടർന്നാണ്​ മൂളിപ്പറക്കുന്ന പന്തുകളെ സ്​റ്റിച്ച്​ ബാളിൽ പരീക്ഷിച്ചുതുടങ്ങിയത്​. പ്രാദേശിക ക്ലബുകൾക്കു​വേണ്ടി വിക്കറ്റ്​ വാരിക്കൂട്ടിയ സിറാജ്​ പൊടുന്നനെ ഹൈദരാബാദ്​ അണ്ടർ 23 ടീമി​​​െൻറ ക്യാമ്പിലെത്തി. അവിടെനിന്ന്​ സീനിയർ ടീമിലേക്കും അതുവ​ഴി ​െഎ.പി.എലിലേക്കും. 2.6 കോടിക്കായിരുന്നു കരാർ. ‘സൺറൈസേഴ്​സുമായി കരാറൊപ്പിട്ട ദിവസംതന്നെ ബാപ്പയോട്​ പറഞ്ഞു; ഇനി ഒാ​േട്ടാറിക്ഷ ഒാടിക്കാൻ പോവേണ്ടെന്ന്​. അടുത്തിടെ പുതിയ വീട്ടിലേക്ക്​ താമസം മാറി. 23ാം വയസ്സിൽ കുടുംബത്തി​​​െൻറ ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവാനാണ്​’^സിറാജ്​ പറയുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsMohammed Siraj
News Summary - Mohammed Siraj- Sports news
Next Story