Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവിരാട്​ കോഹ്​ലി...

വിരാട്​ കോഹ്​ലി മികച്ച താരം 

text_fields
bookmark_border
വിരാട്​ കോഹ്​ലി മികച്ച താരം 
cancel

ദു​ബൈ: അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ലി​​െൻറ (​െഎ.​സി.​സി) ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ മി​ക​ച്ച താ​ര​മാ​യി ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​യെ തി​ര​ഞ്ഞെ​ടു​ത്തു. രാ​ഹു​ൽ ദ്രാ​വി​ഡി​നും സ​ചി​ൻ ടെ​ണ്ടു​ൽ​ക​റി​നും ആ​ർ. അ​ശ്വി​നും ശേ​ഷം ഇൗ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന നാ​ലാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​ണ്​ കോ​ഹ്​​ലി. ​െഎ.​സി.​സി ഏ​ക​ദി​ന-​ടെ​സ്​​റ്റ്​ ടീ​മു​ക​ളു​ടെ ക്യാ​പ്​​റ്റ​നാ​യും കോ​ഹ്​​ലി​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​ഹ്​​ലി ത​ന്നെ​യാ​ണ്​ മി​ക​ച്ച ഏ​ക​ദി​ന താ​ര​വും. ആ​സ്​​ട്രേ​ലി​യ​ൻ നാ​യ​ക​ൻ സ്​​റ്റീ​വ്​ സ്​​മി​ത്താ​ണ്​ മി​ക​ച്ച ടെ​സ്​​റ്റ്​ താ​രം. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ചേ​തേ​ശ്വ​ർ പു​ജാ​ര, അ​ശ്വി​ൻ എ​ന്നി​വ​ർ ​െഎ.​സി.​സി​യു​ടെ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ മി​ക​ച്ച ടെ​സ്​​റ്റ്​ ടീ​മി​ൽ ഇ​ടം നേ​ടി​യ​പ്പോ​ൾ രോ​ഹി​ത്​ ശ​ർ​മ​യും ജ​സ്​​പ്രീ​ത്​ ബും​റ​യും ഏ​ക​ദി​ന ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ക്വി​ൻ​റ​ൺ ഡി​ ​കോ​ക്കാ​ണ്​ ര​ണ്ട്​ ടീ​മി​​െൻറ​യും വി​ക്ക​റ്റ്​ കീ​പ്പ​ർ. 

 2016 സെ​പ്​​റ്റം​ബ​ർ മു​ത​ൽ 2017 ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ പ്ര​ക​ട​ന​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അ​വാ​ർ​ഡ്​ നി​ർ​ണ​യി​ച്ച​ത്​. ഇൗ ​കാ​ല​യ​ള​വി​ൽ എ​ട്ട്​ ടെ​സ്​​റ്റ്​ സെ​ഞ്ച്വ​റി നേ​ടി​യ കോ​ഹ്​​ലി 2203 റ​ൺ​സ്​ നേ​ടി. ഏ​ക​ദി​ന​ത്തി​ൽ ഏ​ഴ്​ സെ​ഞ്ച്വ​റി ഉ​ൾ​പ്പെ​ടെ 1818 റ​ൺ​സും ട്വ​ൻ​റി20​യി​ൽ 299 റ​ൺ​സും സ്വ​ന്ത​മാ​ക്കി. കഴിഞ്ഞ വർഷം ആർ. അശ്വിനായിരുന്നു മികച്ച താരം. ഇം​ഗ്ല​ണ്ടി​നെ​തി​രെ 25 റ​ൺ​സ്​ വ​ഴ​ങ്ങി ആ​റ്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ബും​റ​യു​ടെ പ്ര​ക​ട​ന​മാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ മി​ക​ച്ച ട്വ​ൻ​റി20 ബൗ​ളി​ങ്ങാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. പാ​കി​സ്​​താ​​െൻറ ഹ​സ​ൻ അ​ലി​യാ​ണ്​ മി​ക​ച്ച ഭാ​വി​താ​രം. ​അ​ഫ്​​ഗാ​ൻ താ​രം റാ​ഷി​ദ്​ ഖാ​നെ ​െഎ.​സി.​സി​യു​ടെ അ​സോ​സി​യ​റ്റ്​ പ്ല​യ​ർ ഒാ​ഫ്​ ദ ​ഇ​യ​ർ ആ​യി തി​ര​ഞ്ഞെ​ടു​ത്തു.


െഎ.​സി.​സി ഏ​ക​ദി​ന ടീം
​വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), രോ​ഹി​ത്​ ശ​ർ​മ, ബും​റ (ഇ​ന്ത്യ), ഡേ​വി​ഡ്​ വാ​ർ​ണ​ർ (ആ​സ്​​ട്രേ​ലി​യ), ബാ​ബ​ർ അ​സം, ഹ​സ​ൻ അ​ലി (പാ​കി​സ്​​താ​ൻ), ഡി​വി​ല്ലി​യേ​ഴ്​​സ്, ഡി​കോ​ക്​​ (ദ​ക്ഷി​ണാ​ഫ്രി​ക്ക), ട്രെ​ൻ​ഡ്​ ബോ​ൾ​ട്ട്​ (ന്യൂ​സി​ല​ൻ​ഡ്), റാ​ഷി​ദ്​ ഖാ​ൻ (അ​ഫ്​​ഗാ​നി​സ്​​താ​ൻ), ബെ​ൻ സ്​​റ്റോ​ക്സ്​ (ഇം​ഗ്ല​ണ്ട്). 

െഎ.​സി.​സി ടെ​സ്​​റ്റ്​ ടീം
​വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), ചേ​തേ​ശ്വ​ർ പു​ജാ​ര, ആ​ർ. അ​ശ്വി​ൻ (ഇ​ന്ത്യ), ഡേ​വി​ഡ്​ വാ​ർ​ണ​ർ, സ്​​റ്റീ​വ്​ സ്​​മി​ത്ത്, മി​ച്ച​ൽ സ്​​റ്റാ​ർ​ക്ക്​ (ആ​സ്​​ട്രേ​ലി​യ), ഡീ​ൻ എ​ൽ​ഗ​ർ, ക്വി​ൻ​റ​ൺ ഡി ​കോ​ക്, റ​ബാ​ദ​ (ദ​ക്ഷി​ണാ​ഫ്രി​ക്ക), ബെ​ൻ സ്​​റ്റോ​ക്​​സ്, ആ​ൻ​ഡേ​ഴ്​​സ​ൺ (ഇം​ഗ്ല​ണ്ട്). 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iccindian teammalayalam newssports newsCricket NewsVirat Kohli
News Summary - ICC Awards: Virat Kohli Is Cricketer Of The Year, Captain Of Test And ODI Teams-Sports news
Next Story