Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമുൻ ലോക ഫുട്​ബാളർ...

മുൻ ലോക ഫുട്​ബാളർ ജോർജ്​ വിയ ഇനി ലൈബീരിയൻ പ്രസിഡൻറ്​

text_fields
bookmark_border
മുൻ ലോക ഫുട്​ബാളർ ജോർജ്​ വിയ ഇനി ലൈബീരിയൻ പ്രസിഡൻറ്​
cancel

മൺറോവിയ: ജോർജ്​ വിയ എന്ന ആഫ്രിക്കൻ ഫുട്​ബാൾ ഇതിഹാസം ലൈബീരിയയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തി​​െൻറ ‘വണ്ടർ ഗോൾ’ തരംഗം തീർക്കുകയാണ്​. ട്വിറ്ററിലും ഫേസ്​ബുക്കിലും യൂട്യൂബിലുമെല്ലാം ജോർജ്​ വിയ എന്നടിച്ചാൽ ആദ്യമെത്തുന്നത്​ 1996ൽ എ.സി മിലാ​​െൻറ ചുവന്ന വരയൻ കുപ്പായത്തിൽ വെറോണക്കെതിരെ നേടിയ ആ വിസ്​മയ ഗോൾ. സ്വന്തം പെനാൽറ്റി ബോക്​സിൽനിന്നും വലതുകാലിൽ കോർത്തെടുത്ത പന്തുമായി വിയ എതിർ ബോക്​സിലേക്ക്​ കുതിച്ചെത്തു​േമ്പാൾ വെറോണയുടെ പത്ത്​ പേരും പിന്നാലെയുണ്ടായിരുന്നു. ഒാട​ിയെത്തി പന്തിലേക്ക്​ ഉൗർന്നിറങ്ങിയവരെയും കടും​ഫൗൾ ചെയ്​തവരെയും മറികടന്ന്​ നേടിയ ഗോൾ വിയയെ വീണ്ടുമൊരിക്കൽ ഇതിഹാസമാക്കിമാറ്റി. 

അദ്​ഭുത ഗോളിനെപ്പോലെ അവിസ്​മരണീയമായിരുന്നു ഫുട്​ബാളറിൽനിന്നും പ്രസിഡൻറ്​ പദവിയിലേക്കുള്ള വിയയുടെ യാത്രയും. കാൽപന്തിൽ മോഹിച്ചതെല്ലാം സ്വന്തമാക്കി ബൂട്ടഴിച്ച ശേഷമായിരുന്നു വിയയുടെ രാഷ്​ട്രീയ പ്രവേശനം. മൂന്നുതവണ ആഫ്രിക്കൻ ഫുട്​ബാളർ പട്ടം, 1995ൽ ഫിഫ ലോക ഫുട്​ബാളർ പുരസ്​കാരവും ബാലൺഡി ഒാറും. എ.സി മിലാനുവേണ്ടി രണ്ട്​ സീരി ‘എ’ കിരീടം, ചെൽസിയിൽ എഫ്​.എ കപ്പ്​, പി.എസ്​.ജിയിൽ ഫ്രഞ്ച്​ ലീഗ്​... ആ പട്ടിക നീളുന്നു.
 


18 വർഷം നീണ്ട ഫുട്​ബാൾ കരിയറിനോട്​ 2003ൽ യാത്രപറഞ്ഞാണ്​ ലൈബീരിയയുടെ ലോക മുഖമായ ജോർജ്​ വിയ രാഷ്​ട്രീയ ജീവിതം​ ആരംഭിക്കുന്നത്​. ആഭ്യന്തര യുദ്ധവും, ഭരണ അസ്​ഥിരതയും തകർത്ത നാടിന്​ സമാധാനവും വികസനവും വാഗ്​ദാനം ചെയ്​ത്​ പുതിയ പാർട്ടി രൂപവത്​കരിച്ചായിരുന്നു  കടന്നുവരവ്​. ‘കോൺഗ്രസ്​ ഫോർ ഡെമോക്രാറ്റിക്​ ചേഞ്ച്​’ (സി.ഡി.സി) എന്ന പാർട്ടിയുമായി 2005ലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വിയ കളത്തിലിറങ്ങി. പക്ഷേ, ലൈബീരിയക്ക്​ ലോക ഭൂപടത്തിൽ മേൽവിലാസം നൽകിയ ഇഷ്​ടതാര​ത്തെ ജനം അംഗീകരിച്ചില്ല. രാജ്യത്തി​​െൻറ ആദ്യ വനിത പ്രസിഡൻറായിമാറിയ എലൻ ജോൺസൺ സർലീഫിനെതിരെ 40 ശതമാനം വോട്ട്​ മാത്രമേ വിയക്ക്​ നേടാനായുള്ളൂ. പക്ഷേ, അദ്ദേഹം പോരാട്ടം അവസാനിപ്പിച്ചില്ല. ജനാധിപത്യവും സ്ഥിരതയുമുള്ള രാജ്യ​െമന്ന വാഗ്​ദാനവുമായി പൊതുപ്രവർത്തനം സജീവമാക്കി. ഫുട്​ബാളറിൽനിന്നും നാടി​​െൻറ തുടിപ്പറിയുന്ന രാഷ്​ട്രീയക്കാരനിലേക്കുള്ള മാറ്റം. 2011ലെ തെരഞ്ഞെടുപ്പിൽ വൈസ്​ പ്രസിഡൻറ്​ സ്​ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു. എങ്കിലും ത​​െൻറ നിരന്തര പോരാട്ടത്തിന്​ അതൊന്നും ക്ഷീണമായില്ല. ഇന്ന്​ തോറ്റാൽ നാളെ ജയിക്കുമെന്ന ഫുട്​ബാളറുടെ മനഃശാസ്​ത്രം തെരഞ്ഞെടുപ്പ്​ തോൽവികൾക്കിടയിൽ അദ്ദേഹത്തിന്​ പ്രചോദനമായി. 
 


2014ൽ പ്രസിഡൻറ്​ ​സർലീഫി​​​െൻറ മകനെ പരാജയപ്പെടുത്തി വിയ ആദ്യമായി ലൈബീരിയൻ സെനറ്റിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. 2016 ഏപ്രിലിൽ വരുന്ന തെരഞ്ഞെടുപ്പിലെ പ്രസിഡൻറ്​ സ്​ഥാനാർഥിയായി പ്രഖ്യാപിച്ച മുൻ ലോക ഫുട്​ബാളർ നേരത്തെതന്നെ ജോലി തുടങ്ങി. സമൂല വികസനവും ജനാധിപത്യവും വാഗ്​ദാനം ചെയ്​തായിരുന്നു പ്രചാരണം. നിലവിലെ വൈസ്​ പ്രസിഡൻറ്​ കൂടിയായ ജോസഫ്​ ബൊകായിക്കെതിരെ 61.5 ശതമാനം വോട്ടുകൾ നേടിയാണ്​ വിയ രാജ്യത്തി​​െൻറ 25ാമത്തെ പ്രസിഡൻറായി വരുന്നത്​. ജനുവരി 16ന്​ അദ്ദേഹം സ്​ഥാനമേൽക്കും. ചേരിയിൽ പിറന്ന്​, ലോക ഫുട്​ബാളിലെ ആഫ്രിക്കൻ നക്ഷത്രമായി വളർന്ന വിയ എന്ന വിസ്​മയത്തിലാണ്​ ഇനി ലൈബീരിയയുടെ പ്രതീക്ഷ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballliberiamalayalam newssports newsGeorge WeahPresidency
News Summary - Former Soccer Star George Weah Wins Liberia's Presidency -Sports news
Next Story