Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദയനീയം അർജൻറീന; ഗംഭീരം...

ദയനീയം അർജൻറീന; ഗംഭീരം ബ്രസീൽ

text_fields
bookmark_border
ദയനീയം അർജൻറീന; ഗംഭീരം ബ്രസീൽ
cancel

കളിയുടെ 80 ശതമാനം പന്തടക്കം, ഉറുഗ്വായ്​യുടെ 99 പാസുകൾക്കെതിരെ 657 മറു നീക്കങ്ങൾ എന്നിട്ടും അർജൻറീന ​വഴങ്ങിയ സമനില തോൽവിയുടെ ഭാരമുള്ളതാണ്​. കളിയുടെ സമസ്​ത മേഖലയിലും മുൻതൂക്കം നേടിയിട്ടും പോസ്​റ്റിലേക്ക്‌ തൊടുക്കാനയത്‌ വെറും മൂന്നു ഷോട്ടുകൾ മാത്രമെന്ന്​ കേൾക്കു​േമ്പാൾ ഏറെ അതിശയവും. മൗറോ ഇക്കാർഡിയെ മുന്നിൽനിർത്തി, പൗലോ ഡിബാലയും ലയണൽ മെസ്സിയും ചലിപ്പിച്ച ആക്രമണത്തിന്​ 3-4-2-1 ഫോർമേഷനാണ്​ സാംപോളി തീരുമാനിച്ചത്​. ഉറുഗ്വായ്​യാവ​െട്ട എഡിൻസൺ കവാനിയെയും പരിക്കേറ്റ സുവാരസിനെയും പ്ലെയിങ്​ ഇലവനിൽ തന്നെ ഇറക്കി. ഇരു ടീമിലുമായി താരങ്ങൾ ഒരുപാടുണ്ടായിട്ടും ഗോൾ പിറന്നില്ലെന്നതായിരുന്നു കളിയുടെ വിശേഷം.
 


മെസ്സിയും ഡിബാലയും ചില ഷോട്ടുകൾ ഉതിർത്തെങ്കിലും ഉറുഗ്വായ്​ ഗോളി മുസ്​ലയെ മറികടക്കാൻ കഴിഞ്ഞില്ല. ബിഗ്ലിയ-പിസാർഡോ-ഡിമരിയ-അകു​ന മധ്യനിരയും പരാജയമായി അവസാനിച്ചു. പ്രതിരോധത്തിൽ ഒടമെൻഡി-ഫാസിയോ-മെർകാഡോ ത്രയം അധ്വാനിച്ച്​ കളിച്ചതിനാൽ സ്വന്തം വലകുലുങ്ങിയില്ലെന്ന്​ ആശ്വസിക്കാം. എന്തായാലും തോൽ​വിക്കൊത്തതാണ്​ ഇൗ സമനില. കോച്ച്​ മാറിയിട്ടും കളി മാറിയില്ലെങ്കിലും വരാനിരിക്കുന്നതും ദുരന്തങ്ങളാവുമെന്ന ​ഒാർമപ്പെടുത്തൽ മാത്രം. 

അതേസമയം, പോർ​േട്ടാ അലെഗ്രോയിലിറങ്ങിയ ബ്രസീലി​​െൻറ പ്രകടനം സമ്മോഹനമായിരുന്നു. കളംവാണ്​ കളിച്ച മഞ്ഞപ്പടയെ രണ്ടാം പകുതിയിൽ പൗളീന്യോ, ഫിലിപ്​ കൗടീന്യോ എന്നിവരുടെ ഗോളുകൾ 2-0​ത്തി​​െൻറ തകർപ്പൻ ജയത്തിലേക്ക്​ നയിച്ചു. നെയ്​മർ, ഗബ്രിയേൽ ജീസസ്​, കാസ്​മിറോ, വില്യൻ എന്നിവരുടെ മിന്നും പ്രകടനങ്ങളും ഉജജ്വലമായിരുന്നു. പോയൻറ്​ പട്ടികയിൽ ബഹുദൂരം മുന്നിലായതിനാൽ ജയം ബ്രസീലിന്​ ഒന്നാം നമ്പർ പദവിക്കുള്ളതായി മാറി. മറ്റു മത്സരങ്ങളിൽ പരഗ്വേ 3-0ത്തിന്​ ചിലിയെയും പെറു 2-1ന്​ ബൊളീവിയയെയും വീഴ്​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsBrazil vs EcuadorArgentina vs Uruguay
News Summary - Brazil vs Ecuador, Argentina vs Uruguay- Sports news
Next Story