ഇന്ത്യയില്‍ നുണ പറയാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭാഷയായി മലയാളം മാറി. 24 മണിക്കൂറും പത്തോളം ചാനലുകളിലൂടെയും അച്ചടി മാധ്യമങ്ങളിലൂടെയും നുണ പ്രചരിപ്പിക്കാന്‍ രാഷ്ട്രീയക്കാരും മറ്റും ഈ ഭാഷയെ ഉപയോഗിക്കുകയാണ്. -സക്കറിയ
സ്ത്രീയുടെ ഏറ്റവും മഹത്തായ സ്വകാര്യാനുഭവമാണ് പ്രസവം. ‘കാഴ്ച’പോലെ കലാമൂല്യമുള്ള സിനിമകളെടുത്ത സംവിധായകന്‍ പ്രസവം ചിത്രീകരിക്കാന്‍ പോയത് വിചിത്രമാണ്. അതിനേക്കാള്‍ അമ്പരപ്പിക്കുന്നതാണ് മാധ്യമങ്ങള്‍ ആ പ്രസവത്തിന് നല്‍കിയ വാര്‍ത്താപ്രാധാന്യം -കാര്‍ത്തികേയന്‍
ഒന്നര വര്‍ഷമായി കേരളത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. കേന്ദ്ര പദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ധൈര്യം ചോര്‍ന്നുപോയി. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മികച്ച സഹകരണമാണ് കിട്ടിയത് -എ.കെ ആന്‍്റണി
മന്ത്രിയാകണമെങ്കില്‍ നേരത്തെ ആകാമായിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം അങ്ങേയറ്റം തൃപ്തി നല്‍കുന്ന ജോലിയാണ്. ഇപ്പോള്‍ എന്തായാലും മന്ത്രിപ്പണിക്കില്ല. മന്ത്രിസഭാ പുന:സംഘടനയും അജണ്ടയിലില്ല -രമേശ് ചെന്നിത്തല
കോവളം കൊട്ടാരവും അതിനോട് ചേര്‍ന്ന ഭൂമിയും സര്‍ക്കാറില്‍ തന്നെ നിക്ഷിപ്തമാക്കി സംരക്ഷിക്കണം -വി.എം സുധീരന്‍
തൊഴിലാളികള്‍ ഉണ്ടെങ്കില്‍ തൊഴില്‍പ്രശ്നങ്ങളുമുണ്ടാകും. അതുകൊണ്ട് സമരങ്ങള്‍ നിരോധിക്കാന്‍ സാധിക്കില്ല -കൊടിക്കുന്നില്‍ സുരേഷ്
ഈ വിജയത്തിന്‍െറ കാരണം നിങ്ങളാണ്; നന്ദി. ഇനി നാലു വര്‍ഷം കൂടി -ബരാക് ഒബാമ
മുസ്ലിംലീഗ് ആത്മപരിശോധനക്ക് തയാറാകണം-രമേശ് ചെന്നിത്തല
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് കൂട്ടുനില്‍ക്കേണ്ട കാര്യം കേരള കോണ്‍ഗ്രസിനില്ല
സംസ്ഥാനത്ത് നടക്കുന്നത് ഓര്‍ഡിനന്‍സ് വാഴ്ചയാണ് - വി.എസ് അച്യുതാനന്ദന്‍