12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

എനിക്കൊന്ന് നോവുമ്പോള്‍ എന്റെ അമ്മയുടെ മനസ്സു പിടക്കുന്നത് ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട്. അപ്പോള്‍ കൊത്തി നുറുക്കപ്പെട്ട മകനെയോര്‍ത്തിരിക്കുന്ന ചന്ദ്രശേഖരന്റെ അമ്മയുടെ മനസ്സിലെ സങ്കടക്കടലും എനിക്ക് തൊട്ടറിയാന്‍ സാധിക്കും

എനിക്കൊന്ന് നോവുമ്പോള്‍ എന്റെ അമ്മയുടെ മനസ്സു പിടക്കുന്നത് ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട്. അപ്പോള്‍ കൊത്തി നുറുക്കപ്പെട്ട മകനെയോര്‍ത്തിരിക്കുന്ന ചന്ദ്രശേഖരന്റെ അമ്മയുടെ മനസ്സിലെ സങ്കടക്കടലും എനിക്ക് തൊട്ടറിയാന്‍ സാധിക്കും

ഇന്ത്യയില്‍ നുണ പറയാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭാഷയായി മലയാളം മാറി. 24 മണിക്കൂറും പത്തോളം ചാനലുകളിലൂടെയും അച്ചടി മാധ്യമങ്ങളിലൂടെയും നുണ പ്രചരിപ്പിക്കാന്‍ രാഷ്ട്രീയക്കാരും മറ്റും ഈ ഭാഷയെ ഉപയോഗിക്കുകയാണ്. -സക്കറിയ
സ്ത്രീയുടെ ഏറ്റവും മഹത്തായ സ്വകാര്യാനുഭവമാണ് പ്രസവം. ‘കാഴ്ച’പോലെ കലാമൂല്യമുള്ള സിനിമകളെടുത്ത സംവിധായകന്‍ പ്രസവം ചിത്രീകരിക്കാന്‍ പോയത് വിചിത്രമാണ്. അതിനേക്കാള്‍ അമ്പരപ്പിക്കുന്നതാണ് മാധ്യമങ്ങള്‍ ആ പ്രസവത്തിന് നല്‍കിയ വാര്‍ത്താപ്രാധാന്യം -കാര്‍ത്തികേയന്‍
ഒന്നര വര്‍ഷമായി കേരളത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. കേന്ദ്ര പദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ധൈര്യം ചോര്‍ന്നുപോയി. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മികച്ച സഹകരണമാണ് കിട്ടിയത് -എ.കെ ആന്‍്റണി
മന്ത്രിയാകണമെങ്കില്‍ നേരത്തെ ആകാമായിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം അങ്ങേയറ്റം തൃപ്തി നല്‍കുന്ന ജോലിയാണ്. ഇപ്പോള്‍ എന്തായാലും മന്ത്രിപ്പണിക്കില്ല. മന്ത്രിസഭാ പുന:സംഘടനയും അജണ്ടയിലില്ല -രമേശ് ചെന്നിത്തല
കോവളം കൊട്ടാരവും അതിനോട് ചേര്‍ന്ന ഭൂമിയും സര്‍ക്കാറില്‍ തന്നെ നിക്ഷിപ്തമാക്കി സംരക്ഷിക്കണം -വി.എം സുധീരന്‍
തൊഴിലാളികള്‍ ഉണ്ടെങ്കില്‍ തൊഴില്‍പ്രശ്നങ്ങളുമുണ്ടാകും. അതുകൊണ്ട് സമരങ്ങള്‍ നിരോധിക്കാന്‍ സാധിക്കില്ല -കൊടിക്കുന്നില്‍ സുരേഷ്
ഈ വിജയത്തിന്‍െറ കാരണം നിങ്ങളാണ്; നന്ദി. ഇനി നാലു വര്‍ഷം കൂടി -ബരാക് ഒബാമ
മുസ്ലിംലീഗ് ആത്മപരിശോധനക്ക് തയാറാകണം-രമേശ് ചെന്നിത്തല
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് കൂട്ടുനില്‍ക്കേണ്ട കാര്യം കേരള കോണ്‍ഗ്രസിനില്ല
സംസ്ഥാനത്ത് നടക്കുന്നത് ഓര്‍ഡിനന്‍സ് വാഴ്ചയാണ് - വി.എസ് അച്യുതാനന്ദന്‍
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com