Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബി.ജെ.പിക്കെതിരെ...

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കർമ്മ പദ്ധതി

text_fields
bookmark_border
opposition
cancel

ന്യൂഡൽഹി: 2019 ലോക്​സഭാ തെര​െഞ്ഞടുപ്പിൽ  ബി.ജെ.പിക്ക്​ എതിരെ പോരാടാൻ കർമപദ്ധതി തയാറാക്കാൻ 17 പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ജനതാദൾ യുനൈറ്റഡ്​ നേതാവ്​ ശരദ്​​ യാദവ്​ വിളിച്ച്​ ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ്​ ഇതുസംബന്ധിച്ച ധാരണയായത്​. ബിഹാറിൽ മഹാസഖ്യം വിട്ട്​ ബി.ജെ.പിയോട്​ കൂട്ടുചേരുകയും ദേശീയതലത്തിൽ പ്രതിപക്ഷ ​െഎക്യത്തിന്​ വിള്ളൽ സൃഷ്​ടിക്കുകയും ചെയ്​ത നിതീഷ്​ കുമാറിനെ വെല്ലുവിളിച്ചാണ്​​ ‘രാജ്യത്തി​​​െൻറ വൈവിധ്യ സംസ്​കാരം സംരക്ഷിക്കുക’ എന്ന്​ ​പ്രഖ്യാപിച്ച്​ ശരദ്​​ യാദവ്​ യോഗം വിളിച്ച്​ ചേർത്തത്​.  

കോൺഗ്രസ്​ വൈസ്​ പ്രസിഡൻറ്​ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.​െഎ ദേശീയ സെക്രട്ടറി ഡി. രാജ തുടങ്ങിയ നേതാക്കളും ബി.എസ്​.പി, തൃണമൂൽ കോൺഗ്രസ്​, കർഷക സംഘടനകൾ, സാംസ്​കാരിക നേതാക്കൾ തുടങ്ങിയവരും  കോൺസ്​റ്റിറ്റ്യുഷൻ ക്ലബിൽ വിളിച്ച്​ ചേർത്ത യോഗത്തിൽ പ​െങ്കടുത്തു. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടി യോഗത്തിൽ പ​െങ്കടുക്കാതിരുന്ന ശരദ്​​ പവാറി​​​െൻറ എൻ.സി.പിയും പിന്തുണ പ്രഖ്യാപിച്ച്​ എത്തിയത്​ ശരദ്​​ യാദവ്​ പക്ഷത്തിന്​ കരുത്തുപകർന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച രാഹുൽ ഗാന്ധി,  ജനങ്ങൾ ബി.ജെ.പിയുടെ സ്വച്ഛ്​ ഭാരത്​ അല്ല സച്ച്​ (സത്യ) ഭാരതാണ്​ കാണാൻ ആഗ്രഹിക്കുന്നതെന്ന്​ പറഞ്ഞു. ബി.ജെ.പി ഭരണത്തെ അഡോൾഫ്​ ഹിറ്റ്​ലറുമായി താരതമ്യം ചെയ്​ത ശരദ്​​ യാദവ്​ രാജ്യത്തെ ജനങ്ങളും ലോകവും ഒന്നിച്ച്​ നിന്നതോടെ ഹിറ്റ്​ലർക്കുപോലും അവരുടെ മുന്നിൽ കീഴടങ്ങേണ്ടി വന്നുവെന്ന്​ കൂട്ടിച്ചേർത്തു. മോദി പോകുന്നിടത്തെല്ലാം കള്ളം പറയുകയാണെന്നും ബി.ജെ.പിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷം ഒരുമിക്കണമെന്നും​ രാഹുൽ ഗാന്ധി പറഞ്ഞു. ‘പ്രതിപക്ഷം ഒരുമിച്ചാൽ ബി.ജെ.പിയെ ഒരിടത്തും കാണാൻകൂടി കഴിയില്ല.  മോദിയുടെ മേക്​​ ഇൻ ഇന്ത്യ പദ്ധതി പരാജയപ്പെട്ടു. മിക്കവാറും എല്ലാ സാധനങ്ങളും ഇപ്പോൾ ചൈനീസ്​ നിർമിതമാണ്​. മാധ്യമങ്ങൾ മോദിയെ പേടിക്കാതെ വാർത്തകൾ റിപ്പോർട്ട്​ ചെയ്യാൻ തയാറാവണം.

രാജ്യത്തെ രണ്ട്​ രീതിയിൽ വീക്ഷിക്കാം. ചിലർ പറയുന്നത്​ ഇൗ രാജ്യം അവരുടെതെന്നാണ്​. മറ്റുള്ളവർ പറയുന്നത്​ തങ്ങൾ ഇൗ രാജ്യത്തി​േൻറതാണെന്നാണ്​. ഇതാണ്​ കോൺഗ്രസും ആർ.എസ്​.എസും തമ്മിലുള്ള വ്യത്യാസം. ഒരാൾക്ക്​ ഒരു വോട്ട്​ എന്ന ഭരണഘടനതത്വം തിരുത്താനാണ്​ ആർ.എസ്​.എസ്​ ശ്രമിക്കുന്നത്​. ജനങ്ങളെ വിഭജിക്കുന്ന അജണ്ടയാണ്​ ആർ.എസ്​.എസ്​ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ ജെ.ഡി.യു ശരദ്​​ യാദവിനൊപ്പമാണെന്ന്​ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressjdusharad yadavmalayalam newsopposition unity
News Summary - Sharad Yadav’s meeting for opposition unity-India news
Next Story