Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightആര്‍.കെ നഗര്‍: അണ്ണാ...

ആര്‍.കെ നഗര്‍: അണ്ണാ ഡി.എം.കെയിലെ ഇരുപക്ഷത്തിനും അതിജീവന പോരാട്ടം

text_fields
bookmark_border
ആര്‍.കെ നഗര്‍: അണ്ണാ ഡി.എം.കെയിലെ ഇരുപക്ഷത്തിനും അതിജീവന പോരാട്ടം
cancel

ചെന്നൈ: ജയലളിതയുടെ മരണത്തത്തെുടര്‍ന്ന് അടുത്ത മാസം 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെന്നൈ നഗരത്തിലെ ഡോ. രാധാകൃഷ്ണ നഗര്‍ മണ്ഡലം അണ്ണാഡി.എം.കെയിലെ ഇരു വിഭാഗങ്ങള്‍ക്കും അതിജീവന പോരാട്ടത്തിനുള്ള വേദിയാണ്. പിളര്‍ന്ന് നില്‍ക്കുന്ന ഭരണപക്ഷത്തിന്‍െറ ശക്തി ക്ഷയച്ചതും വോട്ടുകള്‍ വിഭജിക്കുന്നതും അനുകൂലമായാല്‍ ഡി.എം.കെക്കു  മണ്ഡലം പിടിക്കാന്‍ കഴിയും. ജയലളിതയുടെ സഹോദര പുത്രി ദീപ സ്ഥാനാര്‍ഥിതിയായി കടുന്നവരുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയാണ്. എന്നാല്‍ ജയലളിതയോടുള്ള സഹതാപ തരംഗമാകും വോട്ടിന്‍െറ ഒഴുക്കു നിശ്ചയിക്കുക. വികസന വാഗ്ദാനങ്ങള്‍ക്ക്  ഉപരി ജയലളിതയുടെ ചികിത്സ, മരണം സംബന്ധിച്ച ദുരൂഹതകളില്‍ പ്രചാരണം തിളച്ചുമറിയും.   വിജ്ഞാപനത്തത്തെുടര്‍ന്ന് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നു. മാര്‍ച്ച് 16 മുതല്‍ 23 വരെ  നാമനിര്‍ദ്ദശേ പത്രിക സമര്‍പ്പിക്കാം.ഏപ്രില്‍ 15ന് പുറത്തുവരുന്ന ഫലം തമിഴ് രാഷ്ട്രീയത്തിന്‍െറ ഭാവി വെളിവാകുന്ന ജനകീയ തീരുമാനമാകും.

അധികാര വടം വലികള്‍ക്കിടെ പിളര്‍ന്ന് നില്‍ക്കുന്ന എ.ഐ.എ.ഡി.എം.കെ.ഒൗദ്യോഗിക പക്ഷമെന്ന് അവകാശപ്പെടുന്ന ശശികല വിഭാഗത്തിന് ആര്‍.കെ.നഗറില്‍ കാര്യമായ ജന സ്വാധീനമില്ല.  ജയലളിതയുടെ മരണദു$ഖം ആര്‍.കെ.നഗറിലെ ജനങ്ങളില്‍ തളം കെട്ടി നില്‍ക്കുന്നുണ്ട്.  അമ്മയ്ക്കാണ് തങ്ങള്‍ വോട്ടു ചെയ്തതെന്നും വോട്ടു തേടി അവര്‍ എത്തുമ്പോള്‍ വാഹനത്തില്‍  നിഴലായി നിന്ന  ശശികലയെ അംഗീകരിക്കാനാകില്ളെന്നാണ് ജനം പറയുന്നത്.  അനധിൃകത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ശശികലയുടെ അസാന്നിധ്യത്തില്‍ സഹോദരി പുത്രനും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി.ദിനകരനെ എ.ഐ.എ.ഡി.എം.കെ ഒൗദ്യോഗിക പക്ഷത്തിന്‍്റെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കാന്‍ സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം സ്ഥാനാര്‍ഥിത്വം തള്ളികളഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ദിനകരന്‍ വിജയിച്ചത്തെിയാല്‍ മുഖ്യമന്ത്രി സ്ഥാനം എടപ്പാടി പളനിസാമിക്ക് ഒഴിഞ്ഞുകൊടുക്കേണ്ടി വരും. ദിനകരന്‍്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്താന്‍ അവര്‍ പാര്‍ട്ടിക്ക് പുറത്തുപോകുമെന്നതിനാല്‍ അതിനാരും മുതിരുകയില്ല. ഭരണം കൈയിലിരിക്കെ പണം എറിഞ്ഞ് വോട്ട് അട്ടിമറിക്കാനുള്ള സകല കലയും ശശികലാ വിഭാഗം പുറത്തെടുക്കും. അതേസമയം പാര്‍ട്ടിലെ കുടുംബഅധീനതിയിലാക്കിയെന്ന ആരോപണത്തില്‍ നിന്ന് രക്ഷപെടാന്‍ ജയലളിതയുടെ സഹോദര പുത്രന്‍ ദീപക്ക് ജയകുമാറിനെ സ്ഥാനാര്‍ഥിയാക്കി ആര്‍.കെ.നഗറിലെ ജനങ്ങളുടെ വൈകാരികത മുതലെടുക്കാനും ഒൗദ്യോഗിക പക്ഷം മുതിര്‍ന്നേക്കുമെന്നു സൂചനയുണ്ട്.

ജയലളിതയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യന്‍ ശശികലയ്ക്കൊപ്പം ദീപക്കും ഉണ്ടായിരുന്നു. ഈ മാസം 16ന് നടക്കുന്ന ബജറ്റില്‍ കാര്യമായ സൗജന്യങ്ങള്‍ എടപ്പാടി കെ.പളനിസാമി സര്‍ക്കാര്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആര്‍.കെ നഗറിന് പ്രത്യേകിച്ച് പദ്ധതികള്‍ പ്രഖ്യാപിക്കതിരുന്നാല്‍ മതി.  പൊതുവായ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം ലഭിക്കുമെന്ന പ്രചാരണം ശശികലാ വിഭാഗത്തിന് വോട്ടുകളെ സ്വാധീനിക്കാനുള്ള വഴിയാണ്.

പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ മാത്രം കൈവശമുള്ള ഒ.പനീര്‍ശെല്‍വം വിഭാഗം നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരും. ജയലളിതയയോടു ചേര്‍ന്ന് നിന്ന ഒരാളെ കണ്ടത്തെുകയാണ് പനീര്‍ വിഭാഗത്തിന്‍െറ വെല്ലുവിളി. ജയലളിതയുടെ വിശ്വസ്തനെന്ന നിലയില്‍ സാധ്യതയുള്ള പനീര്‍സെല്‍വം നിലവിലെ നിയമസഭാംഗത്വം രാജിവെച്ചു സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയില്ല. പ്രതികൂല സാഹചര്യത്തില്‍ മറ്റൊരു പരീക്ഷണത്തിന് വിമത വിഭാഗം മുതിരില്ല. അതേസമയം പനീര്‍ശെല്‍വം വിഭാഗത്തിന്‍്റെ പിന്തുണയോടെ ദീപയാണ് ആര്‍.കെ.നഗറില്‍ മത്സരിക്കുന്നതെങ്കില്‍ ചിലപ്പോള്‍ വിജയിക്കാനുളള സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒ.പി.എസും ദീപയും ചേര്‍ന്നുളള സമവാക്യം ആര്‍.കെ.നഗറിലെ വോട്ടര്‍മാരെ വൈകാരികമായി സ്വാധീനിക്കാം.

എം.ജി.ആര്‍- അമ്മാ- ദീപാ പേരവൈ എന്ന സംഘടന പ്രഖ്യാപിച്ച ദീപ രാഷ്ട്രീയ രംഗത്ത് സജീവമായി തുടങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായി നാലുപ്രാവശ്യം അണ്ണാഡി.എം.കെയുടെ  മണ്ഡലമാണ് ആര്‍.കെ നഗര്‍. രണ്ട് വര്‍ഷത്തിനിടെ രണ്ടാം ഉപതെരഞ്ഞെടുപ്പ് കൂടിയാണിത്. 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പി.വെട്രിവേലാണ് വിജയിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ കര്‍ണ്ണാടക ഹൈക്കോടതി വെറുതെവിട്ടതിനത്തെുടര്‍ന്ന് 2015ല്‍ ജയലളിതക്ക് 1.50 ലക്ഷം ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ ലഭിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ ചരിത്ര വിജയമായിരുന്നു.

ഡി.എം.കെ ബഹിഷ്കരിച്ച തെരഞ്ഞെടുപ്പില്‍ സി.പി.ഐ മാത്രമാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍  ജയലളിതയുടെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 1.10 ലക്ഷത്തിന്‍െറ കുറവുണ്ടായെങ്കിലും 97,000 വോട്ടുകള്‍ കിട്ടി.  ഡി.എം.കെ സ്ഥാനാര്‍ഥി അഡ്വ. ഷിംല മുത്തുചോഴനുമാരയി നേര്‍ക്കു നേര്‍ പോരാട്ടമാണ് നടന്നത്.അതേ സമയം അണ്ണാഡി.എംകെയിലെ അധികാര വടം വലിയാകും ഡി.എം.കെയും പ്രചാരണം വിഷയം. ശശികലാ, പനീര്‍സെല്‍വം വിഭാഗങ്ങള്‍ സ്ഥാനാര്‍ഥികളെ ആശ്രയിച്ചിരിക്കും ഡി.എം.കെയുടെ വിജയസാധ്യത. ഭരണ പക്ഷത്തിന്‍െറ വോട്ടുകള്‍ വിഭജിക്കുന്നതിലാണ് ഡി.എം.കെയുടെ മറ്റൊരു വിജയ സാധ്യത. മറ്റ് പാര്‍ട്ടികളുടെ നിലപാട് ഇനിയുംവ്യക്തമായിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalapanneerselvamrk nagar by election
News Summary - rk nagar by election: fight between sasikala panneerselvam faction
Next Story