Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബൈത്തുറഹ്​മക്ക്​...

ബൈത്തുറഹ്​മക്ക്​ രാജീവ് ഗാന്ധി പുരസ്‌കാരം

text_fields
bookmark_border
muslim-league
cancel
camera_alt????????????? ????????????????? ???????? ??????? ????? ?????? ???????? ?????????????? ?????? ????????????????? ????????????? ?????????????????? ???????????????? ??????????? ?????? ????????????? ???????????? ????????? ???????? ????????? ???????????????????

ന്യൂ​ഡ​ൽ​ഹി: നി​രാ​ലം​ബ​രാ​യ ഭ​വ​ന​ര​ഹി​ത​ര്‍ക്ക് മു​സ്​​ലിം​ലീ​ഗ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ആ​വി​ഷ ്‌​ക​രി​ച്ചു ന​ട​പ്പാ​ക്കി​യ ബൈ​ത്തു​റ​ഹ്​​മ പ​ദ്ധ​തി​ക്ക് രാ​ജീ​വ് ഗാ​ന്ധി യൂ​ത്ത് ഫൗ​ണ്ടേ​ഷ​ന്‍ ഏ​ര്‍പ് പെ​ടു​ത്തി​യ രാ​ജീ​വ് ഗാ​ന്ധി ജ​ന്മ പ​ഞ്ച​സ​പ്ത​തി പു​ര​സ്‌​കാ​രം. ചൊ​വ്വാ​ഴ്ച ന്യൂ​ഡ​ല്‍ഹി മാ​വ്​​ല​ങ്ക​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍മോ​ഹ​ന്‍ സി​ങ്ങി​ല്‍നി​ന്ന് മു​സ്​​ലിം​ലീ​ഗ് മ​ല​പ്പു​റം ജി​ല്ല അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി.

രാ​ജീ​വ് ഗാ​ന്ധി യൂ​ത്ത് ഫൗ​ണ്ടേ​ഷ​ന്‍ ഡ​ല്‍ഹി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ് ജ​ന്മ പ​ഞ്ച​സ​പ്ത​തി സ​മാ​രോ​ഹി​ലാ​ണ് അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. മി​ക​ച്ച സാ​മൂ​ഹി​ക ഇ​ട​പെ​ട​ലി​നു​ള്ള പു​ര​സ്‌​കാ​ര​മാ​ണ്​ രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ച്ച പ​ദ്ധ​തി​ക്ക്​ ല​ഭി​ച്ച​ത്. ബൈ​ത്തു​റ​ഹ്​​മ​ക്ക്​ പു​റ​മെ സാ​മൂ​ഹി​ക, രാ​ഷ്​​ട്രീ​യ മേ​ഖ​ല​ക​ളി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​ന്‍ ഫി​റോ​സ് കു​ന്നും​പ​റ​മ്പി​ല്‍, അ​ന്ത​രി​ച്ച പ്ര​ശ​സ്ത മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ ടി.​എ​ന്‍. ഗോ​പ​കു​മാ​ര്‍, ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, പെ​യി​ന്‍ ആ​ന്‍ഡ്​ പാ​ലി​യേ​റ്റി​വ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഡോ. ​കെ. സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രും പു​ര​സ്‌​കാ​ര​ത്തി​ന​ര്‍ഹ​രാ​യി.

വ​ര്‍ധി​ച്ചു​വ​രു​ന്ന അ​സ​ഹി​ഷ്ണ​ത​യും വ​ര്‍ഗീ​യ​വാ​ദ​വും ആ​ള്‍ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളു​മൊ​ക്കെ രാ​ജ്യ​ത്തെ അ​പ​ക​ട​പ്പെ​ടു​ത്തു​മെ​ന്ന്​ രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത്​ മ​ൻ​മോ​ഹ​ൻ സി​ങ്​​ പ​റ​ഞ്ഞു. താ​ൻ തു​ട​ങ്ങി​െ​വ​ച്ച പ​ദ്ധ​തി​ക​ളു​ടെ ഫ​ലം രാ​ജ്യ​ത്ത് ഇ​ന്ന് പു​ല​രു​ന്ന​ത്​ കാ​ണാ​നു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ല്‍ രാ​ജീ​വ് ഗാ​ന്ധി ഏ​റെ സ​ന്തോ​ഷി​ച്ചേ​നെ എ​ന്നും മ​ന്‍മോ​ഹ​ന്‍ സി​ങ്​ അ​നു​സ്മ​രി​ച്ചു.

നി​ല​വി​ല്‍ പ​തി​നാ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ള്‍ ബൈ​ത്തു​റ​ഹ്മ പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ നി​ർ​മി​ച്ചു ന​ല്‍കി​യി​ട്ടു​െ​ണ്ട​ന്നും ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍ പ​ണി​പൂ​ര്‍ത്തി​യാ​യി വ​രി​ക​യാ​െ​ണ​ന്നും അ​വാ​ര്‍ഡ് സ്വീ​ക​രി​ച്ച് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞു. എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പ്ര​ഫ. കെ.​വി. തോ​മ​സ്, പി.​സി. ചാ​ക്കോ, റ​ഷീ​ദ് പ​റ​മ്പ​ന്‍ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsmalayalam newsRajiv Gandhi AwardBithul Rahma
News Summary - Rajiv Gandhi Award muslim league Bithul Rahma -Kerala News
Next Story