Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകമൽഹാസ​െൻറ...

കമൽഹാസ​െൻറ രാഷ്​ട്രീയപ്രവേശനം  അടുത്തമാസമെന്ന്​ സൂചന

text_fields
bookmark_border
കമൽഹാസ​െൻറ രാഷ്​ട്രീയപ്രവേശനം  അടുത്തമാസമെന്ന്​ സൂചന
cancel

ചെ​ന്നൈ: ന​ട​ൻ ക​മ​ൽ​ഹാ​സ​​ൻ അ​ടു​ത്ത​മാ​സം പു​തി​യ രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ക്തം. ഗാ​ന്ധി​ജ​യ​ന്തി​ക്കോ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ലോ ക​മ​ൽ രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ​െത​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്നും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ക​മ​ൽ​ഹാ​സ​നോ അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ളോ ഇ​ക്കാ​ര്യം സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. 

അ​ണ്ണാ ഡി.​എം.​കെ സ​ർ​ക്കാ​റി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം അ​ഴി​ച്ചു​വി​ട്ട​തോ​ടെ​യാ​ണ്​ ക​മ​ലി​​െൻറ രാ​ഷ്​​ട്രീ​യ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച്​ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചു തു​ട​ങ്ങി​യ​ത്. 

ക​ഴി​ഞ്ഞ​യാ​ഴ്ച കോ​യ​മ്പ​ത്തൂ​രി​ൽ ആ​രാ​ധ​ക​​െൻറ മ​ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​വേ, രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ശ​ക്ത​മാ​യ സൂ​ച​ന താ​രം ന​ൽ​കി​യി​രു​ന്നു. നി​യ​മ​സ​ഭ മ​ന്ദി​ര​മാ​യ സ​െൻറ്​​േ​ജാ​ർ​ജ് കോ​ട്ട​യെ സൂ​ചി​പ്പി​ച്ച്, കോ​ട്ട​യി​ലേ​ക്ക്​ മാ​ർ​ച്ച് ചെ​യ്യാ​ൻ സ​മ​യ​മാ​യെ​ന്നാ​യി​രു​ന്നു ആ​ഹ്വാ​നം. തൊ​ട്ടു​പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ച​തോ​ടെ രാ​ഷ്​​ട്രീ​യ​പ്ര​വേ​ശ​ന​ത്തെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു ചൂ​ടേ​റി. ഇ​ട​തു​പ​ക്ഷ രാ​ഷ്​​ട്രീ​യ​ത്തോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള ക​മ​ൽ​ഹാ​സ​ൻ ഏ​തെ​ങ്കി​ലും ഇ​ട​തു പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. രാ​ഷ്​​ട്രീ​യ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് ഈ​യി​ടെ ന​ട​ന്ന നി​ര​വ​ധി ഓ​ൺ​ലൈ​ൻ സ​ർ​വേ​ക​ൾ ക​മ​ൽ ത​ന്നെ ന​ട​ത്തു​ന്ന ക​ള​മൊ​രു​ക്ക​ലാ​െ​ണ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanpolitical partyactorTamil Nadumalayalam newspolitical news
News Summary - Political Party of Kamal Hassan Comes Soon - Political News
Next Story