Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightജനസംഘാടനത്തിന്​...

ജനസംഘാടനത്തിന്​  നിലവിലെ പ്രവർത്തനം പോരാ

text_fields
bookmark_border
cpm
cancel

കൊല്ലം: ജനത്തെ സംഘടിപ്പിക്കാൻ ഇപ്പോൾ നടക്കുന്ന സംഘടന പ്രവർത്തനംകൊണ്ട്​ കഴിയി​െല്ലന്ന്​​ സി.പി.എം. ബ്രാഞ്ച്​ സമ്മേളനങ്ങളിൽ നടത്തുന്ന റിപ്പോർട്ടിങ്ങിലാണ്​​ സംഘടന പ്രവർത്തനത്തിലെ പോരായ്​മകൾ സ്വയം വിമർശനപരമായി അവതരിപ്പിക്കുന്നത്​. സംഘടന പ്രവർത്തനം നടക്കുന്നുവെങ്കിലും ജനങ്ങളിലാ​െക എത്താൻ പാർട്ടിക്ക്​ കഴിയുന്നില്ല. ഇത്​ മറികടക്കാതെ ഭൂരിപക്ഷത്തി​​െൻറ പാർട്ടിയായി മാറാനാവി​െല്ലന്നാണ്​ വിലയിരുത്തലെന്നും ഉപരികമ്മിറ്റികളിൽനിന്ന്​ നിയോഗിക്കുന്നവർ ബ്രാഞ്ച്​ സമ്മേളനങ്ങളിൽ റിപ്പോർട്ട്​ ചെയ്യുന്നു. ബ്രാഞ്ച്​ സമ്മേളനങ്ങളിലെ ഉദ്​ഘാടന പ്രസംഗം, സംഘടന പ്രവർത്തന റിപ്പോർട്ടിങ്​​ എന്നിവയിൽ വിവരിക്കേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച്​ പാർട്ടി സംസ്ഥാന കമ്മിറ്റി വ്യക്തമായ മാർഗനിർദേശം കീഴ്​ഘടകങ്ങൾക്ക്​ നൽകിയിട്ടുണ്ട്​. അതനുസരിച്ച്​ നടത്തുന്ന റിപ്പോർട്ടിങ്ങിലാണ്​ സംഘടന പ്രവർത്തനത്തിലെ പോരായ്​മകൾ നിരത്തുന്നത്​. 

2015ൽ പാലക്കാട്ട്​ നടന്ന വിശാല കേ​ന്ദ്ര കമ്മിറ്റി കണ്ടെത്തിയ സംഘടന പ്രശ്​നങ്ങളാണ്​ ബ്രാഞ്ചുകളിലെ റിപ്പോർട്ടിങ്ങി​നായി സംസ്ഥാന കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്​. പാർട്ടി അടിമുടി മാറാതെ ബഹുഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ നേടാനാവില്ല. ലോക്കൽ, ഏരിയ, ജില്ല, സംസ്ഥാന കമ്മിറ്റികൾക്കെല്ലാം കുഴപ്പങ്ങൾ ഉണ്ടാകാം. ആ കുഴപ്പങ്ങൾ പരിഹരിച്ച്​ മുന്നോട്ടുപോകാൻ കഴിയണം. സമ്മേളനങ്ങളിൽ ഇൗ കുഴപ്പങ്ങൾ ചൂണ്ടിക്കാണിക്കണം. സ്ഥിരം മദ്യപാനികൾക്ക്​ പാർട്ടിയിൽ സ്ഥാനമുണ്ടാവില്ല. സാമൂഹിക വിരുദ്ധർക്കും റിയൽ എസ്​റ്റേറ്റ്​ ബിസിനസ്​ നടത്തുന്നവർക്കും പാർട്ടിയിൽ സ്ഥാനമുണ്ടാവില്ല. തുടർച്ചയായ ശുദ്ധീകരണ പ്രക്രിയ പാർട്ടിയിൽ ഉണ്ടാകണം. 

പാർട്ടി അംഗങ്ങൾ സമൂഹത്തിന്​​ മാതൃകയായ വ്യക്തിത്വം സൂക്ഷിക്കുന്നവരാണെങ്കിലേ ജനങ്ങളെ സ്വാധീനിക്കാനാവൂ. സാന്ത്വന പരിചരണം അടക്കം സമൂഹത്തിന്​ നന്മചെയ്യുന്നവരാണ്​ എന്ന്​ ജനങ്ങൾക്ക്​ തോന്നുംവിധമുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. സർക്കാറി​​െൻറ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പാർട്ടിക്ക്​ കഴിയണമെന്ന നിർദേശവും മുന്നോട്ടു​െവക്കുന്നു. ജനങ്ങളുമായി ചർച്ച നടത്തി അവർ പറയുന്നത്​ സഹിഷ്​ണുതയോടെ കേൾക്കാൻ കഴിയണം. അവ മേലേ തട്ടുകളിലുള്ള നേതാക്കളെ അറിയിക്കണം. ഒാരോ പാർട്ടി അംഗത്തി​​െൻറയും വിമർശനവും സ്വയം വിമർശനവും പ്രോത്സാഹിപ്പിക്കാൻ കഴിയണമെന്നും നിർദേശിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsBranch Meeting
News Summary - CPM - Political News
Next Story