Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഹിന്ദുത്വശക്തികളെ...

ഹിന്ദുത്വശക്തികളെ തോൽപിക്കാൻ മതേതര പാർട്ടികളുമായി സഖ്യം: സി.പി.എം പ്രമേയം

text_fields
bookmark_border
ഹിന്ദുത്വശക്തികളെ തോൽപിക്കാൻ മതേതര പാർട്ടികളുമായി സഖ്യം: സി.പി.എം പ്രമേയം
cancel

ന്യൂഡൽഹി: വർഗീയ ശക്തികളെ തോൽപിക്കാൻ കോൺഗ്രസ്​ ഇതര മതേതര പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ നിർദേശിക്കുന്ന  സി.പി.എം രാഷ്​ട്രീയ കരട്​ പ്രമേയം പുറത്തിറക്കി.  ബി.ജെ.പിയുടെ വർഗീയ ഫാഷിസ​ത്തെ പരാജയപ്പെടുത്തുന്നുന്നതിന്​ മതേതര, ജനാധിപത്യ കക്ഷികളുമായി ധാരണയാകാമെന്നാണ്​ പ്രമേയത്തിൽ പറയുന്നത്​. അതേസമയം, കോ​ൺ​ഗ്ര​സുമായി നേരിട്ടുള്ള സഖ്യമോ ധാരണയോ പാടില്ലെന്നും പ്രമേയത്തിൽ പറയുന്നു.  വർഗീയതയെ പരാജയപ്പെടുത്തുന്നതിൽ കോൺഗ്രസ്​ പരാജയമാണ്​. അതിനാൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പ്​ സഖ്യം പാടില്ല. പ്രാദേശിക കക്ഷികളുമായി ദേശീയ തലത്തിൽ സഖ്യം പാടില്ലെന്നും കരട്​ വ്യക്തമാക്കുന്നു. 

ഹിന്ദുത്വ വർഗീയവാദവും ജനദ്രോഹ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടു പോകുന്ന ബി.ജെ.പി സർക്കാറിനെ പരാജയപ്പെടുത്താൻ മതേതര പാർട്ടികൾ ഒരുമിച്ച്​ നീങ്ങണം. കേന്ദ്രസർക്കാറി​​​െൻറയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാറുകളുടെയും നവ ലിബറൽ നയങ്ങളോടാണ്​ സി.പി.എം പോരാടുന്നത്​. വർഗീയ ശക്തിയായ ബി.ജെ.പിക്കെതിരെ ഇടതുപക്ഷ ​െഎക്യമാണ്​ സി.പി.എം ആഗ്രഹിക്കുന്നത്​. താഴെ തട്ടുമുതൽ ജനങ്ങളെ ഒരുമിപ്പിക്കാനുള്ള വേദി സി.പി.എമ്മി​​​െൻറ നേതൃത്വത്തിൽ ഉണ്ടാക്കിയെടുക്കണം. 

പാർട്ടി സ്വതന്ത്രപരമായ വളർച്ചക്കും വികസനത്തിനുമാണ്​ മുൻഗണന നൽകുന്നത്​. പാർട്ടിയെ വളർത്തുന്നതിനും ഇടതുപക്ഷ ​െഎക്യത്തിനുവേണ്ടിയും പ്രയ്​തനിക്കേണ്ടതുണ്ട്​. രാജ്യത്തെ എല്ലാ ഇടതുപക്ഷ, മതേതര^ജനാധിപത്യ പാർട്ടികളും ഒരുമിച്ച്​ ജനാധിപത്യ സഖ്യമായി മുന്നോട്ടു വരണം. രാഷ്​ട്രീയ പ്രചരണങ്ങളിലും റാലികളിലും ഇടതുപക്ഷ ജനാധിപത്യ സഖ്യമാണ് ഉണ്ടാകേണ്ടത്​. തെര​െഞ്ഞടുപ്പിൽ പരാമവധി ബി.ജെ.പി വിരുദ്ധവോട്ടുകൾ നേടാൻ ശ്രമിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. 

വ​ര്‍ഗീ​യ ഫാ​ഷി​സ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ കോ​ണ്‍ഗ്ര​സ് ഉ​ൾ​പ്പെ​ടെ ബൂ​ര്‍ഷ്വാ പാ​ര്‍ട്ടി​ക​ളു​മാ​യി ധാ​ര​ണ വേ​ണ​മെ​ന്നാ​ണ് ജനറൽ സെക്രട്ടറി സീതാറാം യെ​ച്ചൂ​രി​യും ബം​ഗാ​ള്‍ ഘ​ട​ക​വും പി.ബിയിൽ ആവശ്യപ്പെട്ടത്​. എന്നാൽ കോ​ണ്‍ഗ്ര​സു​മാ​യി നേ​രി​ട്ട്​ സ​ഖ്യ​മോ ധാ​ര​ണ​യോ പാടില്ലെന്നാണ്​ പ്രകാശ്​ കരാട്ട്​ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെച്ച നിലപാട്​. ഇൗ നിലപാടാണ്​ പിന്നീട്​ അംഗീകരിക്കപ്പെട്ടതും ​പുറത്തിറക്കിയ പ്രമേയത്തിൽ ഉൾക്കൊള്ളുന്നതും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political newsPolite BureauPolitical Resolution
News Summary - CPM Polite Bureau Political Resolution - India news
Next Story