You are here

എം.വി ബാലകൃഷ്ണന്‍ സി.പി.എം കാസര്‍കോട് ജില്ലാസെക്രട്ടറി; ഇടുക്കിയില്‍ കെ.കെ ജയചന്ദ്രന്‍

13:01 PM
10/01/2018
എം.വി ബാലകൃഷ്ണന്‍, കെ.കെ ജയചന്ദ്രന്‍

കാസര്‍കോട്: സി.പി.എം കാസര്‍കോട് ജില്ലാസെക്രട്ടറിയായി എം.വി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 35 അംഗ ജില്ലാകമ്മിറ്റിയിൽ ഏഴ് പേര്‍ പുതുമുഖങ്ങള്‍ ആണ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ബാലകൃഷ്ണന്‍ ഖാദിഗ്രാമ വികസന ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്.

ഇടുക്കിയില്‍ ജില്ലാ സെക്രട്ടറിയായി കെ.കെ ജയചന്ദ്രനാണ് നറുക്ക് വീണത്. 38 അംഗ ജില്ലാ കമ്മിറ്റിയെയും 27 അംഗ സംസ്ഥാന സമ്മേളനപ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്. സി.പി.എം സംസ്ഥാനകമ്മിറ്റിയംഗമായ ജയചന്ദ്രന്‍ നിലവില്‍ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറുമാണ്.
 

COMMENTS