Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോൺഗ്രസും സി.പി.എമ്മും...

കോൺഗ്രസും സി.പി.എമ്മും ലയിക്കണമെന്ന് ബി.ജെ.പി

text_fields
bookmark_border
BJP
cancel

തിരുവനന്തപുരം: കോൺഗ്രസും സി.പി.എമ്മും ലയിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ദേശീയതലത്തിൽ ഇരുപാർട്ടികളും ഒന്നായ സ്ഥിതിക്ക് കേരളത്തിലും അത് പിന്തുടരണം. അധികാരം പങ്കിട്ടെടുക്കാൻ മാത്രമാണ് കേരളത്തിൽ രണ്ടു പാർട്ടികളും വേറിട്ട് നിൽക്കുന്നത്. ആശയതലത്തിൽ എന്ത് വ്യത്യാസമാണുള്ളതെന്ന്​ ഇവര്‍ വ്യക്തമാക്കണം. ആരുഭരിച്ചാലും ഇരു പാർട്ടികളിലെയും നേതാക്കളുടെ ആഗ്രഹം നിറവേറ്റപ്പെടുന്നുണ്ട്. 

സീതാറാം യെച്ചൂരിയും രാഹുൽഗാന്ധിയും ഏകോദര സഹോദരന്മാരെപ്പോലെയാണ് ഡൽഹിയിൽ പ്രവർത്തിക്കുന്നത്. ആ മാതൃക കോടിയേരി ബാലകൃഷ്ണനും എം.എം. ഹസനും കേരളത്തിലും പിന്തുടരണം. ദേശീയതലത്തിൽ സി.പി.എം കോൺഗ്രസി‍​​െൻറ ബി ടീമാണ്​. കേരളത്തിലും അതാണ് അവസ്ഥ.

അതി‍​​െൻറ ഒടുവിലത്തെ ഉദാഹരണമാണ് തോമസ് ചാണ്ടിയുടെ റിസോർട്ടിലക്കുള്ള റോഡ് നന്നാക്കാൻ പി.ജെ. കുര്യനും കെ.ഇ. ഇസ്മായിലും ഒരുമിച്ച് എം.പി ഫണ്ടിൽനിന്ന് ലക്ഷങ്ങൾ അനുവദിച്ചത്. ബി.ജെ.പി വിരുദ്ധത മറയാക്കി രണ്ടു പാർട്ടികളും നടത്തുന്ന കൂട്ടുകച്ചവടം കേരളത്തിൽ ഇനി വിലപ്പോവില്ലെന്നും കൃഷ്​ണദാസ്​ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscongress-cpimpk krishnadasmalayalam newsBJPBJP
News Summary - congress CPIM join bjp- Kerala news
Next Story