Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബി.ജെ.പി ദേശീയ...

ബി.ജെ.പി ദേശീയ കൗൺസിലി​െൻറ  മറവിലും നേതാക്കൾ കീശ വീർപ്പിച്ചു

text_fields
bookmark_border
ബി.ജെ.പി ദേശീയ കൗൺസിലി​െൻറ  മറവിലും നേതാക്കൾ കീശ വീർപ്പിച്ചു
cancel

കോഴിക്കോട്: ജില്ലയിൽ നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലി​​​​െൻറ മറവിലും നേതാക്കൾ കീ​ശ വീർപ്പിച്ചതായി പരാതി. ഇതു സംബന്ധിച്ച്​ പാർട്ടി നടത്തിയ അന്വേഷണത്തി​​​െൻറ വിവരങ്ങൾ പുറത്തുവന്നു.​ മെഡിക്കൽ കോളജ്​ കോഴയുമായി ബന്ധപ്പെട്ട്​ ആരോപണവിധേയനായ എം.ടി. രമേശി​​​െൻറ അടുത്ത അനുയായിയായ സംസ്​ഥാന സമിതിയംഗം ദേശീയ കൗണ്‍സിലി​​​െൻറ പേരില്‍ വ്യാജ രസീതികള്‍ അടിച്ച് പണപ്പിരിവ് നടത്തിയതി​​​െൻറ വിവരങ്ങളാണ്​ അറിവായിരിക്കുന്നത്​. ഒരു കോടിയില്‍പരം രൂപയുടെ അഴിമതി ആരോപിക്കപ്പെട്ട സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തിയെങ്കിലും ആർക്കെതിരെയും നടപടിയെടുക്കാതെ പ്രശ്​നം ഒതുക്കിയെന്നാണ്​ ജില്ലയിലെ ഒരുവിഭാഗം നേതാക്കൾ പറയുന്നത്​. ഇവർ പ്രശ്​നം  ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്​ സമ്മേളനത്തി​​​െൻറ സാമ്പത്തിക കാര്യ ചുമതല വഹിച്ചിരുന്ന ദേശീയ ജോയൻറ്​ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്​, മുൻ സംസ്​ഥാന പ്രസിഡൻറ്​ വി. മുരളീധരൻ എന്നിവരിൽനിന്ന്​ കേന്ദ്ര നേതൃത്വം വരുംദിവസങ്ങളിൽ വിവരങ്ങൾ ആരായുമെന്നാണ്​ സൂചന. 

കഴിഞ്ഞ സെപ്റ്റംബറിലാണ്​ ബി.ജെ.പി ദേശീയ കൗൺസിൽ അത്യാഡംബരമായി കോഴിക്കോട് സ്വപ്​നനഗരിയിലും കടവ്​ റിസോർട്ടിലുമായി നടന്നത്​. അഞ്ചുകോടി രൂപയായിരുന്നു ഇതി​​​െൻറ ചെലവ്​ കണക്കാക്കിയിരുന്നത്​. സമ്മേളനത്തി​​​െൻറ പേരിൽ സംസ്​ഥാനത്തി​​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ വൻതോതിൽ പിരിവ്​ നടത്തിയിരുന്നു. ഇതിനു പുറമെ ഉത്തരവാദ​പ്പെട്ടവർ അറിയാതെ പലയിടങ്ങളിലും പിരിവ്​ നടന്നതായാണ്​ ആരോപണം ഉയർന്നത്​. ഒരു സംസ്​ഥാന സമിതിയംഗത്തി​​​െൻറ നിർദേശ പ്രകാരം വടകര എടോളിയിലെ പ്രസിൽ വ്യാജ രസീതുകള്‍ അച്ചടിച്ച്​ ലക്ഷക്കണക്കിന്​ രൂപ പിരിച്ചെടുത്തത്രെ. ​
 
സംഭവം പാര്‍ട്ടിവേദികളിൽ ചർച്ചയാവുകയും ചിലർ ഇതി​​​െൻറ പേരിൽ കലാപക്കൊടി ഉയർത്തുകയും ചെയ്​തതോടെ ഉത്തരമേഖല ഓര്‍ഗനൈസിങ്​ സെക്രട്ടറിയെ കുമ്മനം രാജശേഖരൻ അന്വേഷണത്തിന് നിയോഗിച്ചു. യഥാർഥ രസീതി​യുടെ ചിത്രം വാട്സ്ആപ്പിലൂടെ നല്‍കി അതുപോലെ അച്ചടിക്കാൻ സംസ്​ഥാന സമിതി അംഗം നിർദേശം നല്‍കിയതായി പ്രസ് ഉടമ കമീഷന് മൊഴി നൽകി. ഇൗ മൊഴി പുറത്തുവന്നത്​ ചില നേതാക്കൾ തമ്മിലെ മുറുമുറുപ്പിന്​ ഇടയാക്കി. ഇതോടെ കമീഷനെ മാറ്റണമെന്ന ആവശ്യവും ഉയർന്നു. തുടർന്ന്​ സംസ്​ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണനെ അന്വേഷണം ഏല്‍പിച്ചു. എന്നാൽ, സംഭവം പിന്നീട്​ ഒതുക്കിത്തീർ​ത്തതിനാലാണ്​ കേന്ദ്ര നേതൃത്വത്തി​​​െൻറ ശ്രദ്ധയിലേക്ക്​ പാർട്ടിയിലെ ഒരുവിഭാഗം കൊണ്ടുവന്നത്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnational council meetingfund scamBJPBJPkozhikode News
News Summary - bjp national council meeting kozhikode fund scam kerala news
Next Story