Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസഞ്ചാരം വേറിട്ട...

സഞ്ചാരം വേറിട്ട വഴികളിലൂടെ; കണ്ണന്താനത്തിന്​ ഒടുവിൽ കേന്ദ്രമന്ത്രി സ്ഥാനം

text_fields
bookmark_border
Alphons Kannanthanam
cancel

കോട്ടയം: വേറിട്ട വഴികളിലൂടെ സഞ്ചരിച്ച അൽഫോൻസ്​ കണ്ണന്താനത്തി​​​െൻറ കേന്ദ്രമന്ത്രി സ്ഥാനം കോട്ടയത്തിനും കേരളത്തിനും അഭിമാനം. ടതുസഹയാത്രികനായി ബി.ജെ.പിയിലേക്ക്​ ചേക്കേറി മൂന്നാം വർഷം മോദി മന്ത്രിസഭയിൽ കേരളത്തിൽനിന്നുള്ള ആദ്യ പ്രതിനിധിയെന്ന പ്രത്യേകതയുമുണ്ട്​. 1953ൽ കണ്ണന്താനം വീട്ടിൽ കെ.വി. ജോസഫി​​െൻറയും ബ്രിജിത്ത് ജോസഫി​​െൻറയും മകനായി ജനനം. 

മണിമല സ​​െൻറ്​ ജോർജ് സ്​കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സാമ്പത്തിക ശാസ്​ത്രത്തിൽ ബിരുദാനന്തര ബിരുദത്തിൽ റാങ്ക്​ നേടി. 1979-ൽ എട്ടാം റാ​േങ്കാടെ സിവിൽ സർവിസ്​ പാസായി. ദേവികുളം സബ്​കലക്​ടറായാണ്​ ഒൗദ്യോഗിക ജീവിതം തുടങ്ങിയത്​. 1988-1991കാലഘട്ടത്തിൽ കോട്ടയം കലക്​ടറായി ഇന്ത്യയിലെ പ്രഥമ സമ്പൂർണ സാക്ഷരത നഗരമാക്കി മാറ്റി ചരിത്രമെഴുതി.

1989 ജൂ​ൺ 25നാണ്​ കോട്ടയം നഗരത്തിലെ മുഴുവൻ ജനങ്ങളെയും അക്ഷരമെഴ​ുതിച്ചത്​. ഒാ​േട്ടാക്ക്​ മീറ്റർ നിർബന്ധമാക്കിയും മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകളെ വഴിയിലിറങ്ങി പിടികൂടിയും ജനകീയ കലക്​ടർ പരിവേഷവും നേടിയിരുന്നു. എട്ടുവർഷത്തെ ഉദ്യോഗസ്ഥ ജീവിതം ബാക്കിനിൽക്കെ രാജിവെച്ച്​ ഇടതുപക്ഷത്തോടൊപ്പം ചേർന്ന്​ രാഷ്​ട്രീയ പ്രവേശനം. 2006ൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സി.പി.എം സ്വതന്ത്രനായി മത്സരിച്ച്​ വിജയം നേടി നിയമസഭയിലെത്തി. 

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വികസനം സാധ്യമാക്കിയ വർഷമായിരുന്നു 2006^2011 കാലഘട്ടം. ബി.ജെ.പി അധികാരത്തിലെത്തുമെന്ന്​ മുൻകൂട്ടി തിരിച്ചറിഞ്ഞുള്ള  ചാഞ്ചാട്ടത്തിലും കാര്യമായ സ്ഥാനങ്ങൾ ലഭിച്ചിരുന്നില്ല. 2011 മാർച്ച്​ 24ന്​ ദൽഹിയിൽ നടന്ന ചടങ്ങിൽ അഖിലേന്ത്യ പ്രസിഡൻറ്​ നിതിൻ ഗഡ്​കരിയിൽനിന്നാണ്​ ബി.ജെ.പി അംഗത്വമെടുത്തത്​. മോദിയുടെ അടുപ്പക്കാരനായി മാറിയതോടെ ബി.ജെ.പി നിർവാഹക സമിതി അംഗവുമായി. മിൽമ മാനേജിങ്​ ഡയറക്​ടർ, ഡൽഹി ​െഡവലപ്പ്മ​​െൻറ്​ അതോറിറ്റി കമീഷണർ,  കേരള സ്​റ്റേറ്റ്​ ലാൻഡ്​ യൂസ്​ ബോർഡ്​ കമീഷണർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alphons kannanthanamUnion Ministermalayalam newsformer collectorBJPBJP
News Summary - Alphons Kannanthanam as Union Minister -India News
Next Story